»   »  ഹലോ നമസ്തയിലൂടെ ഭാവനയ്ക്ക് പുതിയ ഭാവവും രൂപവും

ഹലോ നമസ്തയിലൂടെ ഭാവനയ്ക്ക് പുതിയ ഭാവവും രൂപവും

Posted By:
Subscribe to Filmibeat Malayalam

നവാഗതനായ ജയന്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന ഹലോ നമസ്‌തേ എന്ന ചിത്രത്തില്‍ ഭാവന നായികയായി എത്തുന്നു. ഭാവനയുടെ സിനിമാ കരിയറില്‍ ഇതുവരെ ലഭിക്കാത്ത വേഷമാണ് ചിത്രത്തില്‍ ഭാവന കൈകാര്യം ചെയ്യുന്നത്.

ഭാവനയെ കൂടാതെ ചിത്രത്തില്‍ മിയയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. റേഡിയോ ജോക്കികളുടെ കഥ പറയുന്ന ഹലോ നമസ്‌തേ നര്‍മ്മത്തില്‍ കലര്‍ന്ന ഒരു കുടുംഹ ചിത്രമാണെന്ന് സംവിധായകന്‍ ജയന്‍ കെ നായര്‍ പറയുന്നു.

hellonamasthe

വിനയ് ഫോര്‍ട്ട്, അജു വര്‍ഗ്ഗീസ്, കെപിഎസി ലളിത,മുകേഷ്, മുത്തുമണി, എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭവനയുടെ ഭര്‍ത്താവായാണ് ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് എത്തുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. എറണാകുളത്തും മൂവാറ്റുപുഴയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ഫ്രെഡിയാ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോ. ഫീമ്രൂ വര്‍ഗ്ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
bhavana and vinay fort in jayan k nair's hello namasthe.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam