»   » ഒന്‍‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുന്ന മോഹന്‍ലാല്‍ നായിക ??

ഒന്‍‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തുന്ന മോഹന്‍ലാല്‍ നായിക ??

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ചിത്രമായ ഭ്രമരം കണ്ടവരാരും ഭൂമികയെ മറന്നിരിക്കാനിടയില്ല. മോഹന്‍ലാലിന്റെ ഭാര്യയായാണ് ഈ ചിത്രത്തില്‍ ഭൂമിക പ്രത്യക്ഷപ്പെട്ടത്. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന താരം ഇടവേളയ്ക്ക് ശേഷം തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹ ശേഷത്തോടെ സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരം തെലുങ്ക് ചിത്രത്തിലൂടെയാണ് തിരിച്ചു വരുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

തെലുങ്ക്, തമിഴ് സിനിമയില്‍ സജീവമായി നിന്നിരുന്ന താരം ബ്ലസി ചിത്രമായ ഭ്രമരത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിന്റെ ഭാര്യയായാണ് ഭൂമിക ഈ സിനിമയില്‍ വേഷമിട്ടത്. യോഗ അധ്യാപകനും സുഹൃത്തുമായ ഭരത് താക്കൂറിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്നും അകന്ന താരം ഒന്‍പതു വര്‍ഷത്തിനു ശേഷമാണ് തിരിച്ചു വരവിനൊരുങ്ങുന്നത്.

Bhumia Chawla

എസ്എ എന്ന തെലുങ്ക് ചിത്രത്തിലൂടയൊണ് ഭൂമിക സിനിമയിലേക്ക് തിരിച്ചെത്തുന്നത്. 2014 ല്‍ ഭൂമിക ഭരത് ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചിരുന്നു. വിവാഹവും പ്രസവവുമൊക്കെയായി സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഭൂമികയുടെ തിരിച്ചു വരവ് വാര്‍ത്ത ആരാധകര്‍ക്ക് സന്തോഷമേകിയിട്ടുണ്ട്. എന്നാല്‍ തിരിച്ചു വരവിലെ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തു വിട്ടില്ല.

English summary
Bhumika Chawla back to film after 9 years.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam