Just In
- 21 min ago
യോദ്ധയിലെ വേഷം സ്വീകരിക്കാന്‍ കാരണം മോഹന്‍ലാലും ജഗതി ശ്രീകുമാറും, ഉര്‍വശിയുടെ തുറന്നുപറച്ചില്‍ വൈറല്‍
- 12 hrs ago
സിനിമയില്‍ അവസരം കുറഞ്ഞതുകൊണ്ടാണ് ഫോട്ടോഷൂട്ടെന്ന് പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ല
- 13 hrs ago
മലയാളത്തില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ട്, മനസുതുറന്ന് മാളവിക മോഹനന്
- 14 hrs ago
മമ്മൂട്ടി മഞ്ജു വാര്യര്‍ ചിത്രം ദി പ്രീസ്റ്റിന്റെ കിടിലന്‍ ടീസര്‍ പുറത്ത്, വീഡിയോ കാണാം
Don't Miss!
- News
സംസ്ഥാന ബജറ്റ് 2021: സ്നേഹയുടെ കവിത ചൊല്ലി ധനമന്ത്രി, പിന്നാലെ പ്രഖ്യാപനങ്ങളിലേക്ക്
- Finance
സംസ്ഥാന ബജറ്റ് 2021: ക്ഷേമ പെൻഷൻ 1600 രൂപയാക്കി ഉയർത്തി
- Lifestyle
മകര മാസത്തില്‍ നേട്ടം മുഴുവന്‍ ഈ നക്ഷത്രക്കാര്‍ക്ക്
- Sports
I-League: പിന്നില്‍ നിന്ന് തിരിച്ചെത്തി, പഞ്ചാബിനെതിരേ ഗോകുലത്തിന് വീര ജയം
- Automobiles
ഓട്ടോണോമസ് ഫ്ലൈയിംഗ് കാഡിലാക് അവതരിപ്പിച്ച് ജനറൽ മോട്ടോർസ്
- Travel
ആനത്താരയിലൂടെ നടന്ന് കാടുകയറാം... പൊതുജനങ്ങള്‍ക്കായി ട്രക്കിങ് തുടങ്ങി പീച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാത്തിരുന്ന സര്‍പ്രൈസ് പുറത്തുവിട്ട് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും; അണിയറയില്‍ മറ്റൊരു സിനിമ കൂടി
അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ ഋതിക് റോഷന്, ഒരു യമണ്ടന്‍ പ്രേമകഥ എന്നിങ്ങനെ ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നായകന്മാരായി സ്ക്രീനിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും പുതിയൊരു ചുവടുമാറ്റത്തിനൊരുങ്ങുന്ന സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
അടുത്തതായി ബിബിനും വിഷ്ണുവും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ സിനിമ ഇരുവരും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്തില്‍ നിന്നും സംവിധാനത്തിലേക്ക് ചുവടുവെക്കുകയാണെന്ന് താരങ്ങള്‍ തന്നെയാണ് പറയുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം.

പ്രിയമുള്ളവരെ, 2020 ഇന്ന് അവസാനിക്കുകയാണ്. നിങ്ങളെല്ലാവരേം പോലെ തന്നെ അടുത്ത വര്‍ഷത്തിന്റെ നല്ല പ്രതീക്ഷയിലാണ് ഞാനും. ആ പ്രതീക്ഷയുടെ ഭാഗമായി അതിനിത്തിരി മാറ്റ് കൂട്ടാന്‍ എന്റെ ജീവിതത്തിലെ വലിയൊരു തീരുമാനം നിങ്ങളെ ഞാന്‍ അറിയിക്കുകയാണ്. 'ഞാനും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു'. ഒരായിരം വട്ടം ആലോചിച്ചെടുത്ത തീരുമാനമാണിത്. അത് വേറൊന്നും കൊണ്ടല്ല, സംവിധാനം എന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്...പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര വലിയ ഉത്തരവാദിത്തം.

ഒരു തീരുമാനമെടുക്കാന്‍ കഴിയാതെ ചിന്തിച്ചു നിന്നപ്പോളാണ് മനസ്സിലേക്കൊരു ധൈര്യം കേറി വന്നത്, ആ ധൈര്യം നിങ്ങളാണ്. നല്ലതിനെ നല്ലതെന്നു പറയാനും, മോശമായതിനെ വിമര്‍ശിക്കാനും, കൂടെ നില്‍ക്കാനും, നെഞ്ചോടു ചേര്‍ക്കാനും, ഇത് വരെ ഞങ്ങള്‍ക്കൊപ്പം നിന്ന, ഞങ്ങളുടെ സിനിമയ്ക്കൊപ്പം നിന്ന, നിങ്ങള്‍ 'പ്രേക്ഷകര്‍'. അതുപോലെ തന്നെ ഞങ്ങളുടെ സിനിമകള്‍ക്ക് ജീവന് നല്കിയ സംവിധായകര്‍ 'നാദിര്‍ഷിക്ക, നൗഫലിക്ക, നിര്‍മ്മാതാക്കള്‍ 'ആല്വിന് ആന്റണി ചേട്ടന്, 'ഡേ. സക്കറിയ തോമസ്, ദിലീപേട്ടന്, ആന്റോ ചേട്ടന്, ബിനു സെബാസ്റ്റ്യന്‍, എന്നീ എല്ലാവരുടേയും പ്രാര്‍ത്ഥനയും,

ഞങ്ങള്‍ ഗുരു തുല്യരായി കാണുന്ന സിദ്ദിഖ് സാര്‍, ഷാഫി സാര്‍, റാഫി സാര്‍ എന്നിവരുടെ അനുഗ്രഹവും. ഞങ്ങളെ വിശ്വസിച്ചു ഈ സിനിമ നിര്‍മ്മിക്കുന്ന ബാദുക്കയുടെ ചങ്കൂറ്റവും, എല്ലാത്തിനും ചങ്കായിട്ട് കൂടെ നില്ക്കുന്ന കൂട്ടുകാരുടെ പ്രോത്സാഹനവും. ഞാനെന്ന വ്യക്തിക്ക് കാരണക്കാരായ അപ്പച്ഛന്റേം അമ്മിച്ചിയുടേം ആശrര്വാദവും കൂടെ ഉണ്ടാകുമെന്നുള്ള ധൈര്യത്തില്‍, അവഗണനകള്‍ക്കിടയില്‍ ഒരു ചെറു പുഞ്ചിരി നല്കിയ എല്ലാ നല്ലവരായ ആളുകളുടെ മുന്നില്‍ ശിരസ്സ് നമിച്ചുകൊണ്ട് ഞങ്ങള്‍ ആരംഭിക്കുന്നു, അനുഗ്രഹിക്കണം. എന്നുമാണ് ബിബിന്‍ ജോര്‍ജ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

ബിബിനൊപ്പം പ്രേക്ഷകരുടെ പിന്തുണ ആവശ്യപ്പെട്ട് വിഷ്ണുവും എത്തിയിരുന്നു. 'പ്രിയപ്പെട്ടവരേ, മിമിക്രി വേദികളില്‍ മുതല്‍ വെള്ളിത്തിരയിലെത്തും വരെ നിങ്ങള്‍ നല്കിയ സ്നേഹവും പിന്തുണയും പ്രോത്സാഹനവും ആണ് ഞങ്ങളുടെ കൈമുതല്‍...! ഇന്ന് ഞങ്ങള്‍ പുതിയൊരു ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ്. ബിബിനും ഞാനും ചേര്‍ന്ന് ഞങ്ങളുടെ അടുത്ത സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്.

ഞങ്ങള്‍ ആദ്യമായി എഴുതിയ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്ക് ജീവന് നല്കിയ സംവിധായകര്‍- നാദിര്‍ഷ ഇക്ക, നൗഫല്‍ ഇക്ക, നിര്‍മ്മാതാക്കള്‍ - ആല്വിന് ആന്റണി ചേട്ടന്, ഡോ. സക്കറിയ തോമസ്, ദിലീപേട്ടന്, ആന്റോ ജോസഫ് ചേട്ടന് മുതല്‍, ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് ഈ ചിത്രം നിര്‍മ്മിക്കുന്ന ബാദുഷ ഇക്കയെയും, സിനിമയിലും സിനിമയ്ക്ക് പുറത്തും ഉള്ള ഞങ്ങളുടെ ഗുരുതുല്യരായ എല്ലാവരെയും ശിരസാ നമിച്ചു കൊണ്ട് ഞങ്ങള്‍ തുടങ്ങുകയാണ്... അനുഗ്രഹിക്കണമെന്ന് വിഷ്ണുവും പറയുന്നു.