»   » യോദ്ധയിലെ പടകാളി ചണ്ഡിച്ചങ്കരി 'പോക്കിരി മാക്കിരി' എന്നല്ല വരികള്‍! ആരെങ്കിലും അത് ശ്രദ്ധിച്ചിരുന്നോ

യോദ്ധയിലെ പടകാളി ചണ്ഡിച്ചങ്കരി 'പോക്കിരി മാക്കിരി' എന്നല്ല വരികള്‍! ആരെങ്കിലും അത് ശ്രദ്ധിച്ചിരുന്നോ

By: Teresa John
Subscribe to Filmibeat Malayalam

ഇന്ന് എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന പാട്ട് ഹിറ്റായത് പോലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിറ്റായ പാട്ടാണ് മോഹന്‍ലാലിന്റെ യോദ്ധയിലെ പടകാളി ചണ്ഡിചങ്കരി എന്ന് തുടങ്ങുന്ന പാട്ട്. ചിത്രത്തിലെ നായകന്മാരായ തൈപറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും ചേര്‍ന്ന് നടത്തുന്ന കാവിലെ പാട്ടു മത്സരം ഇന്നും ആളുകള്‍ക്ക് ഹൃദ്യമാണ്.

mohanlal

സ്പീഡില്‍ പാടി പോവുന്ന പാട്ടിന്റെ യഥാര്‍ത്ഥ വരികള്‍ ആരും ഇതുവരെ ശ്രദ്ധിക്കാറില്ല എന്നുള്ളതാണ് വാസ്തവം. എ ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന പാട്ടിന് വരികളൊരുക്കിയത് ബിച്ചു തിരുമലയായിരുന്നു. എല്ലാവരും പാട്ടിലെ പടകാളി ചണ്ഡിച്ചങ്കരി പോര്‍ക്കലി മാര്‍ഗിനി എന്നുള്ള വരികള്‍ പാടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവ തെറ്റിച്ചാണ് പാടുന്നതെന്നാണ് ബിച്ചു തിരുമല പറയുന്നത്.

നയന്‍താരയും വിഘ്‌നേശും പ്രണയത്തില്‍ തന്നെ! പിറന്നാള്‍ ആഘോഷത്തിന്റെ സെല്‍ഫി വൈറലാവുന്നു!!

പോര്‍ക്കലി മാര്‍ഗിനി എന്നുള്ളത് പോക്കിരി മാക്കരി എന്ന് പാടുമ്പോള്‍ തനിക്ക് ചെറിയൊരു സങ്കടം തോന്നാറുണ്ടെന്ന് ബിച്ചു തിരുമല പറയുകയാണ്. മാതൃഭൂമിയുടെ ഓണപതിപ്പില്‍ രവി മോനോന്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 1992 ലാണ് ചിത്രം പുറത്ത് വന്നതെങ്കിലും വര്‍ഷം ഇത്രയും കഴിഞ്ഞിട്ടും സേറ്റ്ജ് ഷോ കളിലും റിയാലിറ്റി ഷോകളിലും പാട്ട് പാടുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും ബിച്ചു പറയുന്നു.

English summary
Bichu Thirumala about yodha song
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam