»   » ബിച്ചു തിരുമല-ജെറി അമല്‍ദേവ് കൂട്ടുകെട്ട് വീണ്ടും

ബിച്ചു തിരുമല-ജെറി അമല്‍ദേവ് കൂട്ടുകെട്ട് വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Bichu Thirumala and Jerry Amaldev
ബിച്ചു തിരുമല , ജെറി അമല്‍ദേവ് കുട്ടുകെട്ട് 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. മുംബൈയില്‍ എഴുപതുകളില്‍ നടന്ന ഒരു യഥാര്‍ത്ഥസംഭവത്തെ അടിസ്ഥാനമാക്കി അനില്‍ തോമസ് തിരക്കഥ രചിച്ച് സംസിധാനം ചെയ്യുന്ന 'മരം പെയ്യുമ്പോള്‍' എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഇവര്‍ ഒരുക്കിയ മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

നാല് പതിറ്റാണ്ട് മുമ്പ് മുംബൈയിലെ ഒരു ആശുപത്രിയില്‍ അറ്റന്റ്രര്‍ നേഴ്‌സിനെ മാനഭംഗപ്പെടുത്തുകയും അവര്‍ പിന്നീട് കോമയിലായി പോവുകയും ചെയ്ത യഥാര്‍ഥ സംഭവമാണ് സിനിമയ്ക്കാധാരം. അറ്റന്റര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചെങ്കിലും നേഴ്‌സ് ഇന്നും ജീവച്ഛവമായി കഴിയുകയാണ്.

ബന്ധുക്കള്‍ ഉപേക്ഷിച്ച് ആശുപത്രി അധികൃതരുടെ പരിചരണത്തില്‍ കഴിയുന്ന നേഴ്‌സിന് സുപ്രീം കോടതി ദയാവധത്തിലൂടെയുള്ള മോചനം പോലും നല്‍കിയില്ല. ഇത്രയും കാലം നോക്കിയ സാഹചര്യത്തില്‍ ഇനിയുള്ള കാലവും മരിക്കുന്നതുവരെയും പരിചരിച്ചു കൊള്ളാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കെഎസ് ടാക്കീസിന്റെ ബാനറില്‍ കല്ലിയൂര്‍ ശശിയാണ് മരംപെയ്യുമ്പോള്‍ ചിത്രം നിര്‍മ്മിക്കുന്നത്. മുകേഷാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. വിനീത്, അനുമോള്‍, ലക്ഷ്മി നായര്‍, ഇര്‍ഷാദ് തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു.

English summary
Bichu Thirumal and Jerry Amaldeve is back together in Anil Thomus's movie Maram Peyyumbol after 22 years.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam