»   » ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു, അടുത്ത ചിത്രം!

ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു, അടുത്ത ചിത്രം!

Posted By: Akhila KS
Subscribe to Filmibeat Malayalam

ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു. 2017ല്‍ പുറത്തിറങ്ങിയ സണ്‍ഡേ ഹോളിഡേ തിയേറ്ററുകളില്‍ ഹിറ്റായിരുന്നു. ത്രില്ലര്‍ ചിത്രമായ ബൈസിക്കിള്‍ തീവ്‌സ് ബോക്‌സോഫീസില്‍ മികച്ച കളക്ഷനും നേടി. മാര്‍ച്ച് ഒന്നിന് ചിത്രത്തിന്റെ വിജയം ആഘോഷിക്കാനായി ടീം മസ്‌കറ്റില്‍ എത്തുന്നുണ്ട്.

അങ്ങനെ ആസിഫ് അലിയും സ്വന്തമാക്കുന്നു ആ നേട്ടം... സണ്‍ഡേ ഹോളിഡേ നല്‍കിയ ഭാഗ്യം!


മസ്‌കറ്റിലെ സെലിബ്രേഷില്‍ വെച്ച് ജിസ് ജോയിയുടെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുഞ്ചാക്കോ ബോബനെ നായകനാക്കിയാണ് ജിസ് ജോയ് അടുത്ത ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സംവിധായകന്‍ ലാല്‍ ജോസ് സണ്‍ഡേ ഹോളിഡേയുടെ വിജയാഘോഷത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തും.


asifnjisjoy

2013ലാണ് ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് ബൈസിക്കിള്‍ തീവ്‌സ് ഒരുക്കുന്നത്. കോമഡി ത്രില്ലറായ ബൈസിക്കിള്‍ തീവ്‌സ് കാര്യമായി തിയേറ്റര്‍ വിജയിച്ചില്ല. പിന്നീട് ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയ സമയത്ത് ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു. കുഞ്ചാക്കോ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആസിഫ് അലി അവതരിപ്പിച്ചത്.


അപര്‍ണ ഗോപീനാഥ്, സലിം കുമാര്‍, വിജയ് ബാബു, സിദ്ദിഖ്, കെപിഎസി ലളിത, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഡാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ.എസ് സജികുമാര്‍, കൃഷ്ണന്‍ സേതു കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
മമ്മൂക്കയുടെ മാമാങ്കം ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട! അതിന് കാരണമുണ്ട്.. വെല്ലുവിളി ഒടിയനോ?


അവസാന യാത്രയ്ക്ക് മുന്‍പൊന്നു കാണണം, ശ്രീദേവിയുടെ വസതിയിലേക്ക് സന്ദര്‍ശകപ്രവാഹം!


മതനിന്ദ! അഡാര്‍ ലവ് ടീമിന് വധശിക്ഷ വിധിച്ച് പാകിസ്താന്‍, പാക് ഡെയ്‌ലിയുടെ കളിയാക്കല്‍! കണ്ടോ?

English summary
Asif Ali starrer Sunday Holiday released last year was one of the super hits in Malayalam in 2017. And as per information, there will be a big party to celebrate the success in Muscat on March 1

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam