»   » അഭിതാഭും പൂക്കുട്ടിയും ഒന്നിക്കുമ്പോള്‍

അഭിതാഭും പൂക്കുട്ടിയും ഒന്നിക്കുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam
അമിതാഭ് ബച്ചനുമായി ദീര്‍ഘകാലത്തെ സൗഹൃദമുള്ള ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ചിത്രത്തില്‍ ബിഗ്ബി കേന്ദ്ര ക്രഥാപാത്രത്തെ അവതരിപ്പിക്കുന്നു. പാകിസ്താന്‍കാരന്റെ വേഷത്തിലാണ് അമിതാഭ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

സൗണ്ട് എഡിറ്ററില്‍ നിന്ന് നിര്‍മ്മാതാവിന്റെ വേഷവും പിന്നിട്ട് സംവിധായകന്റെ മേലങ്കിയണിയുന്ന പൂക്കുട്ടിയുടെ സിനിമ ഇന്‍ഡ്യാപാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ജീവിതങ്ങളുടെ കഥ പറയുന്നു. പൂനഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ സഹപാഠിയുടെ രചനയില്‍ രൂപം കൊണ്ട തിരക്കഥ കണ്ടതോടെയാണ് പൂക്കുട്ടിയില്‍ സിനിമ ചെയ്താല്‍ കൊള്ളാമെന്ന ആഗ്രഹം വന്നത്.

വളരെ വ്യത്യസ്തവും ആഴത്തില്‍ സ്പര്‍ശിക്കുന്നതുമായ അതിര്‍ത്തിബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തീരുമാനത്തിലേക്ക് നീങ്ങാന്‍ ശബ്ദ സംവിധായകന് താമസമുണ്ടായില്ല. ബിഗ്ബിയുമായി സംസാരിച്ച് അദ്ദേഹത്തെ പ്രധാന കഥാപാത്രമായി ഉറപ്പിച്ചതിലൂടെ കാര്യങ്ങള്‍ ഗൗരവമുറ്റതായി. ചിത്രീകരണം എന്ന് തുടങ്ങുമെന്ന് തീരുമാനമായില്ലെങ്കിലും എഴുത്തുപണികള്‍ പൂര്‍ത്തിയായികഴിഞ്ഞു.

ഒരു ചാനല്‍ വാര്‍ത്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രമേയം നിലവിലുളള ഇന്ത്യ-പാകിസ്താന്‍ ബന്ധങ്ങളുടെ രാഷ്ട്രീയ വിഷയമല്ല മറിച്ച് വേര്‍പെട്ടു പോയ അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള മനുഷ്യരുടെ കഥയാണ് ചിത്രം വിഷയമാക്കുന്നത്. ബിഗ്ബിയുടെ വ്യത്യസ്തമായ ഒരു വേഷവും കൂടിയാണ് ഈ ചിത്രത്തിലൂടെ ഒരുങ്ങുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന്റെസംഗീതം നിര്‍വ്വഹിക്കുന്നത്.

English summary
Megastar Amitabh Bachchan is likely to essay the role of a Pakistani national in Oscar-winning sound designer Resul Pookutty's directorial debut.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam