»   » നിവിന്‍ പോളിയുടെ നായികമാരായി തെന്നിന്ത്യന്‍ സൂപ്പര്‍ താര സുന്ദരികള്‍!!! ആ സൂപ്പര്‍ ചിത്രങ്ങള്‍ ഇതാ..

നിവിന്‍ പോളിയുടെ നായികമാരായി തെന്നിന്ത്യന്‍ സൂപ്പര്‍ താര സുന്ദരികള്‍!!! ആ സൂപ്പര്‍ ചിത്രങ്ങള്‍ ഇതാ..

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ പ്രേക്ഷക പ്രീതിയുള്ള താരമാണണ് നിവിന്‍ പോളി. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ നിവിന്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് പ്രേക്ഷകര്‍ക്ക് നിവിന്‍ പോളി ചിത്രങ്ങളിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചത്. വര്‍ഷത്തില്‍ എണ്ണം പറഞ്ഞ സിനിമകള്‍ മാത്രമാണ് ദിലീപിന്റേതായി പുറത്തിറങ്ങുന്നത്. അവയെല്ലാം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറുകയാണ്. 

കേരളത്തില്‍ മാത്രമല്ല തമിഴിലും ശക്തമായ ഒരു ആരാധക വൃന്ദത്തെ വളര്‍ത്തിയെടുക്കാന്‍ തന്റെ ചിത്രങ്ങളിലൂടെ നിവിന്‍ പോളിക്കായി. ഇപ്പോഴിതാ തെന്നിന്ത്യയിലെ സൂപ്പര്‍ താര പദവിയിലുള്ള നായികമാര്‍ നിവിന്‍ പോളിയുടെ നായികമാരായി എത്തുകയാണ്. മൂന്ന് ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങള്‍ മുതിര്‍ന്ന സംവിധായാകരുടേതാണെങ്കില്‍ ഒന്ന് പുതുമുഖ സംവിധായകന്റേതാണ്.

തെന്നിന്ത്യന്‍ താര സുന്ദരികള്‍

തമിഴ്, തെലുങ്ക് സിനിമകളില്‍ വെന്നിക്കൊടി പാറിച്ച താരങ്ങളാണ് നിവിന്‍ പോളിയുടെ നായികമാരായി മലയാളത്തില്‍ എത്തുന്നത്. തൃഷ, നയന്‍താര, അമല പോള്‍ എന്നിവരാണവര്‍. തൃഷ ആദ്യമായി മലയാളത്തിലേക്ക് എത്തുമ്പോള്‍ മറ്റ് രണ്ട് നായികമാരും മലയാള താരങ്ങളാണ്.

ഹേയ് ജൂഡ്

ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമാണ് ഹായ് ജൂഡ്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തൃഷയാണ് നായികയായി എത്തുന്നത്. തൃഷ ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഗോവയില്‍ പുരോഗമിക്കുകയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇവിടെ, ഇംഗ്ലീഷ് എന്നീ ചിത്രങ്ങളില്‍ നിവിന്‍ അഭിനയിച്ചിരുന്നു.

ലവ് ആക്ഷനന്‍ ഡ്രാമ

ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ചിത്രത്തില്‍ നയന്‍താരയാണ് നിവിന്‍ പോളിയുടെ നായികയായി എത്തുന്നത്. ആധുനീക കാലത്തെ വടക്ക്‌നോക്കി യന്ത്രമാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അജു വര്‍ഗ്ഗീസ് ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടെയാണിത്.

കായംകുളം കൊച്ചുണ്ണി

കേരള ചരിത്രത്തില്‍ ഇതിഹാസമായി മാറിയ കള്ളനാണ് കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണി സിനിമയാകുമ്പോള്‍ നായകനാകുന്നത് നിവിന്‍ പോളിയും നായിക അമല പോളുമാണ്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്. നിവിനും അമല പോളും ആദ്യമായിട്ടാണ് ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

മലര്‍വാടിയിലൂടെ

2010ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നിവിന്‍ പോളി യുവാക്കളുടെ ഹരമായി മാറുകയായിരുന്നു. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രമായിരുന്നു ആദ്യ ബ്രേക്കായത്.

ഹിറ്റുകളുടെ കാലം

2014ല്‍ പുറത്തിറങ്ങിയ 1983 എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിക്ക് തന്റെ കരിയറില്‍ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എല്ലാ ചിത്രങ്ങളും ഹിറ്റായി. 2015ല്‍ പുറത്തിറങ്ങിയ പ്രേമം ഇന്‍ഡസ്ട്രി ഹിറ്റാവുകയും 50 കോടി ക്ലബ്ബില്‍ ഇടം നേടുകയും ചെയ്തു.

Nivin Pauly Nayanthara Pair Up For Dhyan Sreenivasan Movie
English summary
Nivin has grabbed some big offers of late. He has already committed for around six films, in which two of them are in Tamil. Since Nivin has now established himself as big star, makers of his upcoming films are trying to rope in popular and bankable actors to share screen space with him. He is sharing screen space with three leading heroines in his upcoming movies.
Please Wait while comments are loading...

Malayalam Photos

Go to : More Photos