Don't Miss!
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- News
'സാർ സാറിന് പറ്റിയ ആളുകളെ കൊണ്ട് അഭിനയിപ്പിച്ചോളൂ', ലാലേട്ടനെ കുറിച്ച് മോശം പറയരുതെന്ന് ധർമ്മജൻ
- Sports
പുജാരക്ക് ഇന്ന് 35ാം ജന്മദിനം, ഇന്ത്യയുടെ ജൂനിയര്‍ വന്മതിലിന്റെ പ്രണയ കഥ അറിയാം
- Lifestyle
വസന്തപഞ്ചമിയില്‍ സരസ്വതിദേവിയെ ഇങ്ങനെ ആരാധിക്കൂ: സകലഐശ്വര്യവും പുനര്ജന്മസൂചനയും
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
ഞങ്ങൾക്കെതിരെ വേട്ടയണ് നടക്കുന്നത്! പെണ്ണുങ്ങളാണ് ജീവിക്കാൻ വിടണമെന്ന സിംപതി വേണ്ട, വിമർശനങ്ങളിൽ അഭിരാമി
ആദ്യ ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് കഴിഞ്ഞ ദിവസം നടന് ബാല രംഗത്ത് വന്നത്. മകള്‍ പാപ്പുവിനെ തന്റെ സിനിമ കാണാന്‍ വിട്ടില്ലെന്നും മനഃപൂര്‍വ്വം പറ്റിച്ചതാണെന്നും നടന് ആരോപിച്ചിരുന്നു. ഇതോടെ ഗായിക അമൃത സുരേഷിനോട് ചോദ്യങ്ങളുമായി ആരാധകരെത്തി.
മകളെ വിട്ട് കൊടുക്കത്തതിനെ ചിലര്‍ എതിര്‍ത്തു. എന്നാല്‍ മകള്‍ പാപ്പു അവളുടെ തീരുമാനപ്രകാരമാണ് പോവാത്തതാണെന്നും ഇത് മുന്‍കൂട്ടി അറിയിച്ചതാണെന്നും ഗായിക പറഞ്ഞു. പക്ഷേ ഇത്തരം ആക്രമണങ്ങള്‍ തുടങ്ങിയിട്ട് കാലം കുറേയായി എന്നാണ് അമൃതയുടെ സഹോദരി അഭിരാമി പറയുന്നത്. ഒരുപാട് നാളായി വേട്ട നടക്കുകയാണെന്നും ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചൂടേ എന്നുമാണ് അഭിരാമി ചോദിക്കുന്നത്.

സോഷ്യല്‍ മീഡിയ പേജിലൂടെയാണ് തങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തെ കുറിച്ച് അഭിരാമി സംസാരിച്ചത്. 'ഒരുപാട് നാളായിട്ടുള്ള വേട്ടയാണ്. ഇനിയെങ്കിലും ഇതൊന്ന് നിര്‍ത്തിക്കൂടേ.. ആളുകള്‍ അവരുടെ ജീവിതവുമായി മുന്നോട്ട് പോവുകയും ഭാവിയെ കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു.
അതേ സമയം നമ്മുടെ ജീവിതത്തെ അങ്ങോട്ടും ഇങ്ങോട്ടും വലിച്ചിടുമ്പോള്‍ ഒന്ന് ശ്വസിക്കാനും ചിരിക്കാനും ജീവിക്കാനുമുള്ള അവകാശമാണ് നിഷേധിക്കുന്നത്. സ്വന്തം ജീവിതത്തിലെ സന്തോഷങ്ങളുമായി മുന്നോട്ട് പോയിട്ടും മറ്റുള്ളവരെ അവരുടെ വഴിയിലൂടെ പോകാന്‍ അനുവദിക്കാത്ത ആളുകളില്‍ നിന്നും നിരന്തരമായ ആക്രമണവും പീഡനവുമാണ് ഉണ്ടാവുന്നത്'.

'പാപ്പുവിനെ കുറിച്ച് കമന്റിടുന്നവര്‍ ആദ്യം ചെയ്യേണ്ടത് അവളുടെ കുറച്ച് വീഡിയോസ് കാണുക എന്നതാണ്. അവള് എത്രമാത്രം ആത്മാര്‍ഥതയോടെയാണ് സന്തോഷിക്കുന്നതെന്നും നിഷ്കളങ്കമായ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ആസ്വദിക്കാറുണ്ട്. എത്ര മികവോടെയാണ് ജീവിക്കുന്നത്.
ഞങ്ങള്‍ മരിച്ച് കിടന്ന് അധ്വാനിക്കുകയും കരിയറില്‍ സമ്പാദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് നല്കാന് പറ്റുന്നതില്‍ ഏറ്റവും മികച്ചത് മാത്രമേ അവള്‍ക്ക് കൊടുക്കുന്നുള്ളു. പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളിലേക്ക് ചെറിയൊരു പെണ്‍കുട്ടിയെ വലിച്ചിഴയ്ക്കുന്നത് നിര്‍ത്തുക'.

'വീഡിയോയില്‍ കാണുന്നത് പോലെ സന്തോഷമായിരിക്കാന്‍ ഞങ്ങള്‍ അനുഭവിക്കുന്ന മോശം അനുഭവങ്ങളൊന്നും അവളെ അറിയിക്കാറില്ല. നന്നായി ജീവിക്കുന്നതിനിടയില്‍ അവളതിനൊന്നും ശ്രദ്ധിക്കേണ്ടതില്ല, അല്ലെങ്കില്‍ ആവശ്യമില്ലെന്ന് പറയാം. എല്ലാം അമിതമാവുകയാണ്.
മൗനം പാലിക്കുന്നു എന്ന് കരുതി എല്ലായിപ്പോഴും നിശബ്ദരാണെന്നല്ല. ഞാനും ഒരു പെണ്‍കുട്ടിയാണ്. അനാവശ്യമായ കടന്ന് കയറ്റവും പരസ്യമായ അധിക്ഷേപങ്ങളും എന്റെ സ്വപ്നങ്ങളെയും ഭാവിയെയും കെട്ടിപ്പടുക്കുന്ന വഴിയിലേക്കും വരുന്നു. ഇത് മനുഷ്യത്വരഹിതമാണ്. എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്'.

'ഞങ്ങള്‍ ജീവിക്കുന്നത് ശ്വാസം മുട്ടിയാണെന്ന് നിങ്ങള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാരണം നിരന്തരമായിട്ടുള്ള ആക്രമണവും വേട്ടയുമാണ് നടക്കുന്നത്. പിന്നെ എന്ത് കുഴപ്പത്തിലാക്കാനാണ്. ഇതാണോ നന്മ? രണ്ട് ആളുകള്‍ ചേര്‍ന്ന് ഒരു കുട്ടിയ്ക്ക് സമാധാനപരമായി വളരാനും സന്തോഷിക്കാനുമുള്ള അന്തരീക്ഷം നല്കാന് കഴിയാതെ വരുമ്പോഴാണ് ഇതുപോലെയുള്ള കാര്യങ്ങള്‍ നടക്കുന്നത്.
ആക്രമത്തില്‍ വളരുന്നതിനെക്കാളും സമാധാനത്തില്‍ വളരുന്നതാണ് നല്ലത്. അടഞ്ഞ ചുവരുകള്‍ക്കുള്ളില്‍ പരസ്പരം പേടി സ്വപ്നമായി ജീവിക്കാതെ, സ്വന്തമായി ജീവിക്കാനുള്ള സ്വാതന്ത്ര്യം കിട്ടുന്നത് രണ്ട് കൂട്ടര്‍ക്കും അനുഗ്രഹമാണ്. അവരും സന്തുഷ്ടരാണോന്ന് നോക്കുക'.

'എന്തുകൊണ്ടാണ് ഞങ്ങളെ സന്തോഷിക്കാന്‍ നിങ്ങള്‍ അനുവദിക്കാത്തത്. സാധാരണ ജീവിതത്തില്‍ ഉണ്ടാവുന്നതിനപ്പുറം ഒന്നും ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ ഇവിടെ അസാധാരണമായത് ഞങ്ങളെ ജീവിക്കാന്‍ സമ്മതിക്കാത്തതും നിരന്തരമായ ആക്രമണവുമാണ്.
പെണ്ണുങ്ങളാണ് ജീവിക്കാന്‍ അനുവദിക്കൂ എന്ന സിംപതി വാങ്ങുന്നില്ല. പക്ഷേ മനുഷ്യരാണ്. എത്ര വര്‍ഷമായി ഈ വേട്ട തുടങ്ങിയിട്ട്. എല്ലാവര്ക്കും നല്ലത് സംഭവിക്കട്ടെ, ആളുകളെ ജീവിക്കാന്‍ അനുവദിക്കുക. അല്ലാതെ ആക്രമണമല്ല വേണ്ടത്. ഈ ക്രൂരത അവസാനിപ്പിക്കൂ..', എന്നുമാണ് അഭിരാമി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.