For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വേറെ ലോകത്തിരുന്ന് അവരിതെല്ലാം കാണുന്നുണ്ട്; ജീവിതത്തില്‍ വലിയ ഭാഗ്യം കൊണ്ട് വന്ന ദിവസത്തെ കുറിച്ച് വീണ നായർ

  |

  സീരിയലില്‍ നിന്നും സിനിമയിലേക്ക് എത്തി തിളങ്ങി നില്‍ക്കുകയാണ് നടി വീണ നായര്‍. ആദ്യം സീരിയലുകളിലെ വില്ലത്തി വേഷമാണ് വീണ അവതരിപ്പിച്ചിരുന്നത്. പിന്നീട് ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് വീണ നായരെ കുറിച്ചുള്ള കൂടുതല്‍ കഥകള്‍ പുറംലോകം അറിയുന്നത്.

  ഇത്രയും കാലം ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വീണയെ എടുത്ത് കാണിക്കുന്ന ചിത്രമാണ് വെള്ളിമൂങ്ങ. ബിജു മേനോനും അജു വര്‍ഗീസുമടക്കം നിരവധി താരങ്ങള്‍ അണിനിരന്ന സൂപ്പര്‍ഹിറ്റ് മൂവിയാണ് വെള്ളിമൂങ്ങ. കോമഡി പശ്ചാതലത്തിലൊരുക്കിയ ചിത്രത്തില്‍ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷമായിരുന്നു വീണയ്ക്ക്. ഇത് വലിയ രീതിയില്‍ ജനപ്രീതി നേടി. ഇതിനെപ്പറ്റിയൊരു കുറിപ്പുമായിട്ടാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്.

  വെള്ളിമൂങ്ങ റിലീസ് ചെയ്തിട്ട് എട്ട് വര്‍ഷം പൂര്‍ത്തിയായ സന്തോഷം പങ്കുവെച്ച് കൊണ്ടാണ് വീണയിപ്പോള്‍ വന്നിരിക്കുന്നത്. അന്ന് പഞ്ചായത്ത് പ്രസിഡന്റായി അഭിനയിച്ചത് പോലെ ഇപ്പോഴും പഞ്ചായത്ത് പ്രസിഡന്റായി അഭിനയിക്കുന്ന സന്തോഷവും നടി പങ്കുവെച്ചു.

  'വെള്ളിമൂങ്ങ റിലീസ ആയിട്ട്, ഷോളി എന്ന പഞ്ചായത്ത് പ്രസിഡന്റ് നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയിട്ട് ഇന്നേക്ക് 8 വര്‍ഷം. സിനിമ എന്നത് സ്വപ്നം മാത്രമായിരുന്ന എനിക്ക് പിന്നീടങ്ങോട്ട് സിനിമ എന്‌ടെ ജീവിതഭാഗമായി മാറി. സിനിമയിലേക്ക് എന്നെ വിളിച്ച എന്റെ ഗുരുതുല്യനായ ജിബു ജേക്കബ് (bobby chechi)അദ്ദേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതി ആവില്ല.

  Also Read: ആശാന്റെ കൈ തല്ലിയൊടിച്ചോ? പരുക്കന്‍ കഥാപാത്രം ഡിമാന്‍ഡ് ചെയ്ത പരിക്കാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍

  സിനിമയെ സ്‌നേഹിപ്പിക്കാന്‍ പഠിപ്പിച്ചതിന്, ഇതുവരെ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ എന്നെ വിശ്വസിച്ചു തന്ന എല്ലാ സിനിമ പ്രവര്‍ത്തകര്‍ക്കും എന്റെ സഹപ്രവര്‍ത്തകര്‍ക്കും സിനിമ സഹപ്രവര്‍ത്തകര്‍ക്കും, കുടുംബത്തിനും, സുഹൃത്തുകള്‍ക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും, എന്റെ പ്രേക്ഷകര്‍ക്കും വേറേതോ ലോകത്തിലിരുന്ന് എനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന എന്റെ അമ്മയ്ക്കും അച്ഛനും ഈശ്വരനും നന്ദി.

  Also Read: അദ്ദേഹം എന്റെ ഭര്‍ത്താവല്ല; സീരിയലിലെ ഭര്‍ത്താവിനെയും യഥാര്‍ഥ ഭര്‍ത്താവിനെയും പരിചയപ്പെടുത്തി നടി വിജയകുമാരി

  8 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും ഞാന്‍ എത്തുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആയി മേഹൂം മൂസയിലൂടെ ഈ വരുന്ന സെപ്റ്റംബര്‍ 30 ന് തിയറ്ററില്‍ എത്തുന്നു. പ്രാര്‍ഥന, പ്രോത്സാഹനം എല്ലാം വേണം' എന്നുമാണ് വീണ നായര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

  അതേ സമയം വീണയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തുന്നത്. വെള്ളിമൂങ്ങയിലെ പ്രസിഡന്റിനെ പോലെ പുതിയ സിനിമയിലെ വേഷം ജനങ്ങളുടെ മനസ്സില്‍ മറക്കാന്‍ പറ്റാത്ത ഒരു കഥാപാത്രം ആവട്ടെ എന്നാണ് ആരാധകരുടെ ആശംസകള്‍.

  Also Read: വിവാഹമോചിതരാവാൻ തീരുമാനിച്ചിട്ടും ഒന്നിച്ചു; മകള്‍ക്ക് വേണ്ടി ആ തീരുമാനം മാറ്റി ഭര്‍ത്താവുമായി കൂടിയെന്ന് നടി

  സിനിമയിലും ടെലിവിഷനിലും സജീവമായ വീണയുടെ വ്യക്തി ജീവിതത്തില്‍ ചില പ്രതിസന്ധികള്‍ വന്നിരുന്നു. ഭര്‍ത്താവ് ആര്‍ജെ അമാനുമായി വേര്‍പിരിയുന്ന അവസ്ഥയിലേക്ക് എത്തിയതായി കഥകള്‍ പ്രചരിച്ചിരുന്നു. ഭര്‍ത്താവുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നും എന്ന് കരുതി വേര്‍പിരിഞ്ഞിട്ടില്ലെന്നും നടി തന്നെ വ്യക്തമാക്കി. മകന്റെ സ്‌കൂളിലെ പരിപാടിയില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചെത്തി ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.

  English summary
  Bigg Boss Malayalam Fame Veena Nair Opens Up About Her Role In Vellimoonga
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X