»   » ബിജി ബാലിന്‍റെ പ്രാണന്‍.. ദിയയുടെയും ദേവദത്തിന്റെയും അമ്മ..അപ്രതീക്ഷിതമായ വിയോഗം

ബിജി ബാലിന്‍റെ പ്രാണന്‍.. ദിയയുടെയും ദേവദത്തിന്റെയും അമ്മ..അപ്രതീക്ഷിതമായ വിയോഗം

Posted By: Nihara
Subscribe to Filmibeat Malayalam

ആസ്വാദക മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഈണമാണ് ബിജിബാല്‍ എന്ന സംഗീത സംവിധായകന്റേത്. നോക്കിലും ഭാവത്തിലും സൗമ്യനായ സംഗീത സംവിധായകന്റെ പാട്ടുകള്‍ ഇന്നും മലയാളി പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകന്റെ കുടുംബത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ലാല്‍ വരില്ലെന്ന് അറിഞ്ഞ് മമ്മൂട്ടി വിഷമിച്ചു..ഒരു മകനില്ലാതെ ആഘോഷം വേണ്ടെന്ന് ..ഉപേക്ഷിച്ചു !

അജു വര്‍ഗീസിന് മോഹന്‍ലാല്‍ കൊടുത്ത സന്ദേശം..സന്തോഷിക്കേണ്ട സമയമായിരുന്നു ..പക്ഷേ??

ബിജിബാലിന്റെ പ്രിയതമ, ദിയയുടെയും ദേവദത്തിന്റെയും സ്‌നേഹനിധിയായ അമ്മ അപ്രതീക്ഷിതമായി യാത്രയായി. വീഴ്ചയെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് വില്ലനായി മരണമെത്തിയത്. അറിയപ്പെടുന്ന നര്‍ത്തകി കൂടിയാണ് ശാന്തി. നൃത്താധ്യാപികയും ഗായികയും കൂടിയായ ശാന്തിയുടെ അപ്രതീക്ഷിതമായ വിയോഗം സിനിമാലോകത്തെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

അറിയപ്പെടുന്ന കലാകാരി

ബിജിബാല്‍ ഒരുക്കിയ കൈയ്യൂരുള്ളൊരു സമര സഖാവിന് എന്ന ആല്‍ബത്തില്‍ ശാന്തി പാടി അഭിനയിച്ചിരുന്നു. ഭര്‍ത്താവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സകലദേവനുതേയുടെ നൃത്ത സംവിധാനം ഒരുക്കിയതും ശാന്തിയായിരുന്നു.

രാമന്‍റെ ഏദന്‍തോട്ടത്തിന്റെ കോറിയോഗ്രാഫി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമായ രാമന്‍റെ ഏദന്‍തോട്ടത്തിന്റെ കോറിയോഗ്രാഫി നിര്‍വഹിച്ചത് ശാന്തിയായിരുന്നു. ചിത്രത്തിലെ പല നൃത്തരംഗങ്ങളിലും ശാന്തി പ്രത്യക്ഷപ്പെടുന്നുണ്ട്.

കലോത്സവത്തിനിടയിലെ പരിചയം

കലോത്സവ പരിപാടികള്‍ക്കിടയിലാണ് ബിജിബാല്‍ ശാന്തിയെ ആദ്യമായി കണ്ടുമുട്ടിയത്. കൈരളി ചാനലിലെ ജെബി ജംഗ്ക്ഷന്‍ പരിപാടിക്കിടയിലായിരുന്നു പ്രണയ കഥകള്‍ ബിജിബാല്‍ വെളിപ്പെടുത്തിയത്.

സഹോദരനെ ശിഷ്യനാക്കി

ബിജിബാലിന്റെ കീഴിലാണ് ശാന്തിയുടെ സഹോദരന്‍ വയലിന്‍ പഠിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം ഗാഢമാക്കാന്‍ ഇത് സഹായിച്ചു. ഫോണ്‍വിളികള്‍ക്കും കണ്ടുമുട്ടലുകള്‍ക്കും ഇത് നിമിത്തമായി മാറി.

വീട്ടുകാരുടെ എതിര്‍പ്പ്

ശാന്തിയും ബിജിബാലും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിഞ്ഞതിനു ശേഷം ഇവരുടെ പൊതു സുഹൃത്താണ് ഇക്കാര്യം ബിജിബാലിന്റെ വീട്ടില്‍ അവതരിപ്പിച്ചത്. ജോലി ഇല്ലാതെ നില്‍ക്കുന്ന സമയത്തുള്ള വിവാഹത്തോട് വീട്ടുകാര്‍ക്ക് ആദ്യം താല്‍പര്യമില്ലായിരുന്നു.

അപ്രതീക്ഷിത വിയോഗം

കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞു വീണ ശാന്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ആരോഗ്യസ്ഥിതി മോശമായത്. ചൊവ്വാഴ്ച വൈകിട്ടോടെ ശാന്തി മരണത്തിന് കീഴടങ്ങുകയായിരുന്നു.

English summary
Musician Bijibal's wife Santhi Mohandas (36) passed away at a private hospital on Tuesday at 4 pm. She was admitted in the hospital ten days back following a cerebral hemorrhage which caused an internal bleeding.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam