»   » ബിജു മേനോന്‍ എന്തിനാണ് സണ്ണി വെയിന് റോസാപ്പൂ നല്‍കിയതെന്നറിയാമോ ??

ബിജു മേനോന്‍ എന്തിനാണ് സണ്ണി വെയിന് റോസാപ്പൂ നല്‍കിയതെന്നറിയാമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

ഏത് നടന്റെ കൂടെയായാലും മികച്ച സ്‌ക്രീന്‍ കെമിസ്ട്രി രൂപപ്പെടുത്തി എടുക്കാറുണ്ട് ബിജു മേനോന്‍. സ്വഭാന നടനില്‍ നിന്നും നായകനിലേക്കുയര്‍ന്ന ബിജു മേനോന്‍ ഹാസ്യവും വില്ലത്തരവും പ്രണയവും എല്ലാം തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതുമാണ്. തന്നില്‍ ഒളിഞ്ഞിരിക്കുന്ന കൊമേഡിയനെ കൂടി പുറത്തെടുത്തതോടെ താരത്തിന്റെ കരിയര്‍ ഗ്രാഫ് തന്നെ ആകെ മാറി മറിഞ്ഞു.

കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ് തുടങ്ങിയവരോടൊപ്പം ബിജു മേനോന്‍ തകര്‍ത്തഭിനയിച്ച വെള്ളിമൂങ്ങയും ഓര്‍ഡിനറിയും ഇപ്പോഴും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. ഈ കൂട്ടുകെട്ടുകളെല്ലാം തിയേറ്ററില്‍ പൊട്ടിച്ചിരി ഉണര്‍ത്തിയിരുന്നു. യുവതാരനിരയില്‍ ശ്രദ്ധേയനായ സണ്ണി വെയിനും ബുജു മേനോനും ഒരുമിച്ചെത്തുകയാണ് പുതിയ ചിത്രമായ റോസാപ്പൂവില്‍. വിനു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റിയലിസ്റ്റിക്കായി തോന്നി

ബിജു മേനോനോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് സണ്ണി വെയിന്‍. ചിത്രത്തിന്റെ സക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ വളരെ റിയലിസ്റ്റിക്കായി തോന്നിയെന്നും താരം പറയുന്നു. നഗര പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ഹാസ്യത്തിന് പ്രാധ്യന്യമുണ്ട്. ബിജു മേനോന്‍ സണ്ണി വെയിന്‍ കൂട്ടുകെട്ടിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

പ്രധാന കഥാപാത്രമായി സൗബിനും

അഭിനയിക്കുന്ന സിനിമയില്‍ മുഴുനീള കഥാപാത്രമല്ലെങ്കില്‍ക്കൂടി പ്രേക്ഷകര്‍ എപ്പോഴും ഓര്‍ത്തിരിക്കുന്ന കഥാപാത്രമായി മാറിയ താരമാണ് സൗബിന്‍ ഷാഹിര്‍. റോസാപ്പൂവില്‍ മുഴുനീള കഥാപാത്രമായി സൗബിനും എത്തുന്നുണ്ട്. പ്രമവും കലിയും മഹേഷിന്റെ പ്രതികാരവുമൊക്കെ സൗബിന്റെ കരിയറിലെ മികച്ച ചിത്രങ്ങളാണ്. പ്രേക്ഷകര്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ടവ.

142 കഥാപാത്രങ്ങള്‍

കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലായി ജീവിക്കുന്ന 142 കഥാപാത്രങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്. അവരവരുടേതായ ശൈലിയിലുള്ള സംഭാഷണവും ചിത്രത്തിന് വേണ്ടി ഉപയോഗിക്കുന്നുണ്ട്. കേരളത്തിന്റെ സംസ്‌കാരത്തെയും വ്യത്യസ്തതയെയുമാണ് ഇതിലൂടെ പകര്‍ത്തുന്നത്.

നായികയെ തീരുമാനിച്ചിട്ടില്ല

റോസാപ്പൂവിലെ നായിക ആരാണെന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ല. അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥ ഒരുക്കുന്നത്.

സഹനായകനില്‍ നിന്നും നായകനിലേക്ക്

മലയാള സിനിമയില്‍ മികച്ച നടന്‍മാരില്‍ ഒരാള്‍ തന്നെയാണ് ബിജു മേനോന്‍. സഹനായകനില്‍ നിന്നും നായകനിലേക്ക് ചുവടു മാറിയ താരം വില്ലത്തരവും കോമഡിയും എല്ലാം തനിക്ക് ഒരു പോലെ വഴങ്ങുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു.

സഹതാരങ്ങളുമായി മികച്ച കൂട്ടുകെട്ട്

കൂടെ അഭിനയിക്കുന്ന താരങ്ങളുമായി വളരെ പെട്ടെന്നു തന്നെ മികച്ച കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യാന്‍ താരത്തിന് പ്രത്യേക കഴിവുണ്ട്. കുഞ്ചാക്കോ ബോബന്‍, അജു വര്‍ഗീസ് എന്നിവരോടൊപ്പമുള്ള ഓരോ മുഹൂര്‍ത്തവും പ്രേക്ഷകര്‍ അത്രമേല്‍ ആസ്വദിച്ചിട്ടുണ്ട്.

തുടക്കത്തിലേ താരമായി മാറിയ സണ്ണി വെയിന്‍

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയാണ് സുജിത് ഉണ്ണികൃഷ്ണനെന്ന വയനാട് സ്വദേശി സിനിമയിലേക്കെത്തിയത്. ദുല്‍ഖര്‍ സല്‍മാനൊപ്പം മികച്ച പ്രകടനം തന്നെയാണ് സണ്ണിയും നടത്തിയത്. ആദ്യ ചിത്രത്തിലെ മികച്ച പ്രതികരണത്തിനു ശേഷം നിരവധി ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്.

ദുല്‍ഖറിനോടൊപ്പം തുടങ്ങി

ദുല്‍ഖര്‍ സല്‍മാന്റെയും ആദ്യ ചിത്രമായിരുന്നു സെക്കന്‍ഡ് ഷോ. മികച്ച കൂട്ടുകെട്ടായി മാറിയ ഇരുവരും പിന്നീട് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലും ഒരുമിച്ചെത്തി.

ബിജു മേനോനും സണ്ണി വെയിനും ആദ്യമായി ഒന്നിക്കുന്നു

കൂടെ അഭിനയിക്കുന്ന താരങ്ങള്‍ക്കൊപ്പം മികച്ച കെമിസ്ട്രി പുറത്തെടുക്കുന്ന കാര്യത്തില്‍ ഒന്നിനൊന്ന് മികച്ചതാണ് ബിജു മേനോനും സണ്ണി വെയിനും. ഇരുവരും തമ്മില്‍ ഒരുമിച്ചെത്തുമ്പോള്‍ ഇക്കാര്യം എത്രത്തോളം വര്‍ക്കൗട്ട് ആവുമെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

English summary
Biju Menon is all set to join hands with Sunny Wayne for newbie director Vinu Joseph's movie, titled Rosapoo.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam