twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുംഭാരസമുദായപശ്ചാത്തലത്തിലൊരു പ്രണയകഥ

    By Lakshmi
    |

    പന്ത്രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനനും സംവിധായകന്‍ ഷാജൂണ്‍ കാര്യാലും ഒന്നിയ്ക്കുന്ന ചിത്രമാണ് മായാസീതാങ്കം. കുംഭാരസമുദായത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ത്രികോണപ്രണയകഥയുമായിട്ടാണ് ഈ ചിത്രമൊരുങ്ങുന്നത്.

    മൂന്ന് നായികമാരും രണ്ട് നായകന്മാരുമാണ് ചിത്രത്തിലുണ്ടാവുകയെന്ന് അണിയറക്കാര്‍ പറയുന്നത്. നായകന്മാരില്‍ ഒരാള്‍ ബിജു മേനോന്‍ ആണെന്നകാര്യവും അവര്‍ വെളിപ്പെടുത്തി. ബാക്കി താരങ്ങളെ നിര്‍ണയിച്ചുവരുന്നതേയുള്ളു. മായ, സീത എന്നീ സ്ത്രീകഥാപാത്രങ്ങളെകേന്ദ്രമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുക. ഇവര്‍ക്ക് രണ്ടുപേര്‍ക്കും പ്രധാന നായകനുമായുള്ള ബന്ധത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

    കുംഭാരസമുദായത്തിലെ തനത് ഭാഷാപ്രയോഗങ്ങളും മറ്റും മാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകള്‍. കേരളത്തിന്റെ പലഭാഗങ്ങളിലും കുംഭാരന്മാര്‍ പ്രത്യേകഭാഷയാണ് ഉപയോഗിക്കുന്നത്. മലയാളത്തോട് ഏറെ സാമ്യമുള്ള ഈ ഭാഷയില്‍ അവര്‍ സംസാരിക്കുന്നത് കേട്ടിരിക്കാന്‍ സുഖമാണെന്നും അതുകൊണ്ടുതന്നെയാണ് ഈ അനുഭവം പ്രേക്ഷകര്‍ക്കുകൂടി നല്‍കാന്‍ തീരുനാനിച്ചതെന്നും തിരക്കഥാകൃത്ത് പറയുന്നു.

    പ്രണയകഥയാണെങ്കിലും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്താണ് തയ്യാറാക്കുന്നതെന്നും ബാബു ജനാര്‍ദ്ദനന്‍ പറഞ്ഞു. ദ്വയാര്‍ത്ഥങ്ങളില്ലാത്ത തമാശകള്‍ ഏറെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരക്കഥാകൃത്ത് പറയുന്നു. തമിഴ്‌നാട്ടിലെ ഗുണ്ടല്‍പേട്ടിലും മുന്നാറിലും വച്ചാണ് മായാസീതാങ്കം ചിത്രീകരിക്കുക. 2014ലായിരിക്കും ചിത്രം റിലീസിനെത്തുക.

    English summary
    After a long hiatus of 12 years, script writer Babu Janardhanan and director Shajoon Kariyal are teaming up for a new movie, titled Mayaseethankam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X