»   » സിനിമയൊക്കെ ഹിറ്റായപ്പോള്‍ ബിജു മേനോന്‍ ലുക്ക് മാറ്റിയോ.. ഇത് കണ്ടോ..?

സിനിമയൊക്കെ ഹിറ്റായപ്പോള്‍ ബിജു മേനോന്‍ ലുക്ക് മാറ്റിയോ.. ഇത് കണ്ടോ..?

By: Rohini
Subscribe to Filmibeat Malayalam

ഒരു കാലത്ത് നഷ്ടപ്പെട്ട നായക വേഷം ബിജു മേനോന്‍ തിരിച്ചെടുക്കുകയാണ്. വെള്ളിമൂങ്ങ എന്ന ചിത്രം ഗംഭീര വിജയമായതിന് ശേഷം ഒരുപാട് നായക വേഷങ്ങള്‍ ബിജു മേനോനെ തേടിയെത്തുന്നു. സിനിമകളെല്ലാം ശരാശരി വിജയം നേടുന്നുമുണ്ട്.

ഷെര്‍ലോക് ടോംസ് ആണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ബിജു മേനോന്‍ ചിത്രം. പ്രേക്ഷകരെ ചിരിപ്പിച്ച് ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതോടെ നായക വേഷം ഭയമണെന്ന് പറഞ്ഞ ബിജു മേനോന് തിരക്കോട് തിരക്കായി.

biju-menon

സിനിമകളൊക്കെ വിജയിക്കുന്നതോടെ കഥാപാത്രത്തിന് വേണ്ടി സാഹസങ്ങള്‍ക്കും ബിജു മേനോന്‍ തയ്യാറായി. ലവകുശവ എന്ന ചിത്രത്തിന് വേണ്ടി നടന്‍ ശരീരഭാരം കുറച്ചിരുന്നു. ഇപ്പോഴിതാ ലുക്കും മാറ്റിയിരിയ്ക്കുന്നു.

റോസാപൂ എന്ന പുതിയ ചിത്രത്തിലെ ബിജു മേനോന്റെ ലുക്കാണിത്. വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. നീരജ് മാധവ്, അലന്‍സിയര്‍, സൗബിന്‍ എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.

ഒരു മുഴുനീള കോമഡി ചിത്രമാണ് റോസാപൂ. തെന്നിന്ത്യന്‍ താരം അഞ്ജലിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കേന്ദ്ര കഥാപാത്രങ്ങള്‍ക്ക് പുറമെ 142 പുമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്ന എന്ന പ്രത്യേകതയും റോസാപൂവിനുണ്ട്.

English summary
Biju Menon flaunts a young look for Rosapoo
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam