»   » ബിജു മേനോന്‍ കോമഡി കഥാപാത്രങ്ങളിലെ അഭിനയം നിര്‍ത്തിയോ? ഷെര്‍ലോക്ക് ടോംസ് വരുന്നത് ഇങ്ങനെയായിരിക്കു!!

ബിജു മേനോന്‍ കോമഡി കഥാപാത്രങ്ങളിലെ അഭിനയം നിര്‍ത്തിയോ? ഷെര്‍ലോക്ക് ടോംസ് വരുന്നത് ഇങ്ങനെയായിരിക്കു!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്ന ബിജു മേനോന്‍ തിരിച്ച് വരവിന് ശേഷം കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടിയിരുന്നു. വെറുപ്പിക്കാത്ത കഥാപാത്രങ്ങളും നിലവാരമുള്ള തമാശകളുമായിരുന്നു ബിജു മേനോന്റെ സിനിമകളിലെ പ്രത്യേകത. അടുത്തതായി ബിജു മേനോന്‍ നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഷെര്‍ലോക്ക് ടോംസ്.

പൂമരം കൊണ്ട് കപ്പലുണ്ടാക്കിയ കാളിദാസ് ജയറാമിന്റെ പൂമരത്തിന് സംഭവിച്ചത് ഇതായിരുന്നു!

ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു എന്നതാണ് പുതിയ വാര്‍ത്തകള്‍. ചെറുപ്പം മുതല്‍ ഷെര്‍ലോക്ക് ഹോംസിന്റെ കഥകള്‍ വായിച്ച് വളര്‍ന്ന ബിജു മേനോന്റെ കഥാപാത്രം ഒരു സ്വകാര്യ അന്വേഷകന്‍ ആഗ്രഹിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

biju-menon

ചിത്രത്തിന്റെ ആദ്യഭാഗത്ത് തമാശകളും മറ്റുമായിട്ടാണ് കഥ മുന്നോട്ട് പോവുന്നതെങ്കിലും രണ്ടാം ഭാഗത്ത് സീരിയസ് കഥയായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ടൂ കണ്‍ട്രീസിന്റെ തിരക്കഥയൊരുക്കിയ നജീം കോയയാണ് ചിത്രത്തിന് വേണ്ടിയും കഥയെഴുതുന്നത്.

ഒടുവില്‍ വിവാഹക്കാര്യം തുറന്ന് പറഞ്ഞ് പ്രഭാസ്! അനുഷ്‌കയുമായുള്ള ബന്ധം ഇങ്ങനെയായിരുന്നു!

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയ്ക്ക് ശേഷം ബിജു മേനോനും ഷാഫിയും ഒന്നിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ഷെര്‍ലോക്ക് ടോംസ്. ചിത്രത്തില്‍ മിയ ജോര്‍ജ്, ശ്രിന്ദ അഷബ്, അജു വര്‍ഗീസ്, വിജയ രാഘവന്‍, സലിം കുമാര്‍, സുരേഷ് കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

English summary
Biju Menon to play a bureaucrat in Sherluck Toms

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam