Just In
- 1 hr ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 2 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 3 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 4 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- News
വടക്കു നിന്ന് സിപിഎം,തെക്കു നിന്ന് സിപിഐ;എല്‍ഡിഎഫ് ജാഥകള്‍ 13,14 തിയതികളില്‍
- Sports
IND vs ENG: ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ ആരൊക്കെ? മായങ്ക്, ഹാര്‍ദിക് പുറത്താവും- സാധ്യതാ ടീം നോക്കാം
- Lifestyle
1 സ്പൂണ്‍ ആവണക്കെണ്ണ കുടിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ?
- Automobiles
കോംപാക്ട് എസ്യുവി നിരയിലേക്ക് റെനോയും; കിഗറിനെ നാളെ അവതരിപ്പിക്കും
- Finance
ബൈറ്റ്ഡാൻസ് ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാമച്ചന്റെ ആ രീതി കണ്ടുപഠിച്ചത് അദ്ദേഹത്തില്‍ നിന്ന്, വെളളിമൂങ്ങയ്ക്ക് എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് ബിജു മേനോന്
ബിജു മേനോന്റെ കരിയറില്‍ വലിയ വിജയമായി മാറിയ സിനിമകളില്‍ ഒന്നാണ് വെളളിമൂങ്ങ. മുന്‍പ് സഹനടനായി മലയാളത്തില്‍ തിളങ്ങിയ താരത്തിന് നായകനായപ്പോള്‍ മികച്ച പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിലെ സിപി മാമച്ചന് എന്ന കഥാപാത്രം നടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രമായിരുന്നു വെളളിമൂങ്ങ. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു.
മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും ബിജു മേനോന് ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. റിലീസ് ചെയ്ത് ആറ് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും മികച്ച സ്വീകാര്യതയാണ് ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ സിനിമയ്ക്ക് ലഭിക്കാറുളളത്. അതേസമയം തിരഞ്ഞെടുപ്പു സമയത്ത് സിപി മാമച്ചനെ വെച്ചുളള പോസ്റ്ററുകള്‍ വീണ്ടും തരംഗമായി മാറിയിരുന്നു. പിന്നാലെ വെളളിമൂങ്ങയിലെ മാമച്ചന് വേണ്ടി എടുത്ത തയ്യാറെടുപ്പുകള്‍ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ ബിജു മേനോന് തുറന്നുപറഞ്ഞു.
ആറ് വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് വെളളിമൂങ്ങ കാണാന്‍ പോയപ്പോള്‍ അവിടെ വിഎം സുധീരന്, വി ശിവന്‍കുട്ടി തുടങ്ങിയ നേതാക്കളെ കണ്ടിരുന്നതായി നടന് പറയുന്നു. അന്ന് ഇടവേള സമയത്ത് അവര്‍ ചോദിച്ചു ആരാണ് ഇത്ര കൃത്യമായി രാഷ്ട്രീയ സാഹചര്യങ്ങളെയെല്ലാം വിശകലനം ചെയ്ത് തിരക്കഥ എഴുതിയതെന്ന്. വിവിധ സ്ഥലങ്ങളിലായി ചിത്രീകരത്തിന് പോയ സമയത്തെല്ലാം ആളുകള്‍ മാമച്ചനെ പോലെ വന്ന് സ്വയം പരിചയപ്പെടാറുണ്ടായിരുന്നു എന്ന് നടന് പറയുന്നു.
മാമച്ചന് വേണ്ടി ഒരു വര്‍ഷത്തോളം നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. അന്ന് കഥാപാത്രത്തിനായി ചില രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ ആളുകള്‍ എനിക്ക് സജസ്റ്റ് ചെയ്തു. തുടര്‍ന്ന് മാമച്ചന് വേണ്ടി അവരുടെ മാനറിസങ്ങളും ശൈലികളുമെല്ലാം നോക്കി പഠിച്ചു. അന്ന് തിരക്കഥാകൃത്ത് ജോജു തോമസും ഇതിനായി തന്നെ ഒരുപാട് സഹായിച്ചതായി ബിജു മേനോന് പറയുന്നു. അന്ന് തിരക്കഥ വായിക്കുമ്പോള്‍ ജോജിയുടെ മുഖഭാവങ്ങളും നോക്കിയിരുന്നു. ജോജിയുടെ എക്സപ്രഷനുകളില് നിന്നാണ് മാമച്ചന് ചുണ്ടുകള്‍ കടിക്കുന്ന രീതി പഠിച്ചെടുത്തത്, അഭിമുഖത്തില്‍ ബിജു മേനോന് പറഞ്ഞു.