»   » ഇത് വെള്ളക്കടുവയല്ല, സ്വര്‍ണ്ണ കടുവ, ബിജു മേനോന്‍ ചിത്രത്തിന് പേര് മാറ്റി

ഇത് വെള്ളക്കടുവയല്ല, സ്വര്‍ണ്ണ കടുവ, ബിജു മേനോന്‍ ചിത്രത്തിന് പേര് മാറ്റി

Posted By:
Subscribe to Filmibeat Malayalam

ജോസ് തോമസ് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം ഇനി വെള്ള കടുവയല്ല, സ്വര്‍ണ്ണ കടുവ. കുശാഗ്രബുദ്ധിയും കൗശലവുമായി ജീവിതം കെട്ടിയുയര്‍ത്താന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ രസകരമായ കഥയാണിത്. വെള്ള കടുവ എന്നായിരുന്നു ചിത്രത്തിന് പേര് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന് പേര് മാറ്റിയ കാര്യം അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നു.

ജോബ് ജി ഫിലിംസിന്റെ ബാനറില്‍ ജോബ് ജിയാണ് ചിത്രം നിര്‍മ്മിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. ബിജു മേനോനൊപ്പം ഇന്നസെന്റും ചിത്രത്തിലൊരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഇനിയ, പൂജിത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

bijumenon

സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, ബൈജു, കലാഭവന്‍ ജിന്റോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ബാബു ജനാര്‍ദ്ദനനാണ് തിരക്കഥ ഒരുക്കുന്നത്.

എം പത്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വാസ്തവം എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രവുമായി ബിജു മേനോന്റെ കഥാപാത്രത്തിന് ബന്ധമുണ്ടെന്ന് തിരക്കഥാകൃത്ത് എം ജനാര്‍ദ്ദനന്‍ പറയുന്നു.

English summary
Biju Menon's next film name changed.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam