»   »  ജലസേചനവകുപ്പ് ഉദ്യോഗസ്ഥനായി ബിജു മേനോന്‍, ഹോബി എന്താണെന്നോ??

ജലസേചനവകുപ്പ് ഉദ്യോഗസ്ഥനായി ബിജു മേനോന്‍, ഹോബി എന്താണെന്നോ??

Posted By:
Subscribe to Filmibeat Malayalam

ബിജു മേനോനെ നായകനാക്കി രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന പുതിയ ചിത്രമാണ് രക്ഷാധികാരി ബൈജു ഒപ്പ്. പുതിയ ചിത്രവുമായി പ്രേക്ഷകരെ രസിപ്പിക്കാന്‍ വരുന്നത് ബിജുമേനോനും അജു വര്‍ഗ്ഗീസും കൂട്ടുകെട്ടാണ് എന്നത് പ്രേക്ഷകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. ചിത്രത്തിന്റെ പിന്നണിയിലുള്ളവര്‍ റിലീസിംഗ് ഡേറ്റ് ഔദ്യോഗികമായി വെളിപ്പെടുത്തിക്കഴിഞ്ഞു. റിപ്പോര്‍ട്ട് പ്രകാരം ചിത്രം ഏപ്രില്‍ 21, 2017 ന് തിയേറ്ററിലെത്തും.

21 ന് വേറെ ചിത്രങ്ങളുടെ റിലീസൊന്നും ഇല്ല. ഈ അടുത്താണ് ചിത്രത്തിന്റെ പിന്നണിയിലുള്ളവര്‍ പ്രേക്ഷക ശ്രദ്ധ നേടാന്‍ ടീസറും ട്രെയലറും പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. ട്രെയലറില്‍ നിന്നും തന്നെ ചിത്രം പ്രേക്ഷകരെ എത്രമാത്രം രസിപ്പിക്കും എന്ന് അറിയാന്‍ പറ്റും. കുടുംബസമേതം ഇരുന്ന് ആസ്വദിക്കാന്‍ പറ്റിയ ഒരു ചിത്രമാണ് രക്ഷാധികാരി ബൈജു. ചിത്രത്തിന്റെ തിരക്കഥയും എഴുതിയത് രഞ്ജന്‍ പ്രമോദ് തന്നെയാണ്.

ജലസേചനവകുപ്പിലെ ഉദ്യോഗസ്ഥന്റെ റോളാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്നത്. കൂട്ടുകാരോടൊപ്പം തന്റെ നാട്ടില്‍ കറങ്ങാന്‍ പോകുന്നതാണ് ബിജുമേനോന്റെ പ്രധാന വിനോദം. ബിജു മേനോനെ കൂടാതെ അജു വര്‍ഗ്ഗീസ്, ദീപക്, ഹരീഷ് പെരുമണ്ണ, ജനാര്‍ദ്ദനന്‍, ദിലീഷ് പോത്തന്‍, അലിയന്‍സര്‍, ഹെന്ന റെജി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

English summary
Biju Menon would be seen in the role of an employee of the irrigation department. His main hobby is to hang out with his group of friends at his native place.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam