»   » രസകരമായ തലക്കെട്ടോടു കൂടി ബിജു മേനോന്‍ ഷാഫി ചിത്രം

രസകരമായ തലക്കെട്ടോടു കൂടി ബിജു മേനോന്‍ ഷാഫി ചിത്രം

Posted By: Manjusha
Subscribe to Filmibeat Malayalam

ബിജു മേനോനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് തീരുമാനിച്ചു. ഷെര്‍ലോക് ടോംസ് എന്നാണ് ചിത്രത്തിന്റെ പേര്. പേരിന് പിന്നിലെ പൊരുള്‍ എന്താണെന്ന് ടീം വ്യക്തമാക്കിയിട്ടില്ല.

നജീം കോയയാണ് ഷെര്‍ലോക് ടോംസിന് തിരക്കഥയെഴുതുന്നത്. നേരത്തെ ഷാഫിയുടെ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ ടു കണ്‍ട്രീസിന് വേണ്ടി തിരക്കഥ എഴുതിയതും നജീം കോയയാണ്. നജീം കോയയ്‌ക്കൊപ്പം ഷാഫിയും സച്ചിയും തിരക്കഥാ എഴുത്തില്‍ പങ്കാളികളായിട്ടുണ്ട്.

bijumenon

കഥയെകുറിച്ചോ ബിജു മേനോന്റെ കഥാപാത്രത്തെ കുറിച്ചോ കൂടുതല്‍ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ബിജു മേനോനും ഷാഫിയും ഒന്നിയ്ക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ദിലീപ് കേന്ദ്രകഥാപാത്രമായ മേരിക്കുണ്ടൊരു കുഞ്ഞാടായിരുന്നു തുടക്കം. പിന്നീട് ബോക്‌സോഫീസില്‍ വലിയ വിജയമൊന്നും ഇല്ലാതെ പോയ 101 വെഡ്ഡിംഗ്, മമ്മുട്ടി കേന്ദ്ര കഥാപാത്രമായെത്തിയ വെനീസിലെ വ്യാപാരി എന്നീ ഷാഫി ചിത്രത്തിലും ബിജു മേനോന്‍ എത്തി.

ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ ബാനറാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2017 ല്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍. നായക വേഷങ്ങള്‍ ചെയ്യുന്നത് ഉത്തരവാദിത്വമാണെന്നും, തനിയ്ക്ക് വഴങ്ങുന്ന വേഷങ്ങള്‍ മാത്രമേ ചെയ്യുകയുള്ളൂ എന്നും ബിജു മേനോന്‍ പറഞ്ഞിട്ടുള്ളതാണ്. മറ്റൊരു വെള്ളിമൂങ്ങയാകുമോ ഷെര്‍ലോക് ടോംസ് എന്ന് കാത്തിരുന്ന് കാണാം.

English summary
Film Maker Shafi's upcoming movie's title is revealed. Main character of movie is Biju Menon.is expected to hit the theatres in 2017 itself.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam