»   » റാംജിറാവു സംവിധായകര്‍ക്ക് ആദരം, പുതിയ ചിത്രത്തിന് പേരിട്ടത് ഒരായിരം കിനാക്കളില്‍

റാംജിറാവു സംവിധായകര്‍ക്ക് ആദരം, പുതിയ ചിത്രത്തിന് പേരിട്ടത് ഒരായിരം കിനാക്കളില്‍

Posted By: Nihara
Subscribe to Filmibeat Malayalam

റാംജി റാവു സ്പീക്കിങ്ങ് സിനിമ കണ്ടവരാരും ഈ പാട്ട് മറക്കില്ല. നാല് ചെറുപ്പക്കാരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും പങ്കുവെച്ച രംഗം എങ്ങനെ മറക്കാനാണ്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ പുതിയ സിനിമ ഒരുക്കുകയാണ് നവാഗതനായ പ്രമോദ് മോഹന്‍. ഒരായിരം കിനാക്കളാല്‍ എന്ന് ചിത്രത്തിന് പേരിട്ടത് ഇരട്ട സംവിധായകരോടുള്ള ആദരസൂചകമായാണെന്നും പ്രമോദ് പറഞ്ഞു.

സിദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ആദ്യ ചിത്രമായ റാംജിറാവു സ്പീക്കിങ്ങ് സൂപ്പര്‍ഹിറ്റായിരുന്നു. ബിജുമേനോനും ഷാരു പി വര്‍ഗീസുമാണ് ചിത്രത്തിലെ നായിക നായകന്‍മാര്‍.

കോമഡി ത്രില്ലര്‍

നിരവധി ഹാസ്യ മുഹൂര്‍ത്തങ്ങളുള്ള കോമഡി ത്രില്ലറാണ് ചിത്രമെന്ന് സംവിധായകന്‍ വ്യക്തമാക്കി. വെള്ളിമൂങ്ങ, അനുരാഗ കരിക്കിന്‍വെള്ളം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ബിജുമേനോന്‍ നായകനാവുന്ന ചിത്രം കൂടിയാണിത്.

ബിജുമേനോന്‍ നായകനാവുന്നു

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ഒരുകൂട്ടം ആളുകളുടെ സ്വപ്‌നങ്ങളെക്കുറിച്ചുള്ള ചിത്രമാണിത്. സ്വപ്‌നങ്ങള്‍ നിറവേറ്റുന്നതിനായി അവര്‍ ശ്രമിക്കുന്ന മാര്‍ഗത്തെക്കുറിച്ചുമാണ് ചിത്രം പറയുന്നത്.

ഒരുകൂട്ടം ചെറുപ്പക്കാരും അവരുടെ സ്വപ്‌നങ്ങളും

ഒരായിരം സ്വപ്‌നങ്ങളുമായി ജീവിക്കുന്ന ഒരു കൂട്ടെ ചെറുപ്പക്കാര്‍ സ്വപ്‌ന സഫലീകരണത്തിനായി സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്.

റാംജി റാവു സംവിധായകര്‍ക്ക് ആദരവ്

റാംജി റാവു സംവിധായകര്‍ക്ക് ആദരവ്
സൂപ്പര്‍ ഹിറ്റ്മു ചിത്രമായ റാംജി റാവു സ്പീക്കിങ്ങ് സംവിധായകരോടുള്ള ആദര സൂചകമായാണ് ചിത്രത്തിന് ഈ പേരിട്ടതെന്ന് സംവിധായകന്‍ പറഞ്ഞു. മുദ്ദുഗൗവിലൂടെ ശ്രദ്ധിക്കപ്പെട്ട ഷാരു പി വര്‍ഗീസാണ് ചിത്രത്തിലെ നായിക. യുകെയില്‍ നിന്നും തിരികെ നാട്ടിലെത്തുന്ന ശ്രീറാമായി ബിജു മേനോനും ഭാര്യയായി ഷാരുവും വേഷമിടുന്നു.

English summary
On the movie, the director-cum-scriptwriter says, "Like the title suggests, the film is all about a thousand dreams. The story is based on the dreams of a set of people and the short cuts they take to fulfil it. It is going to be a comedy thriller with a lot of situational humour." Pramod says that the film's title is a tribute to popular directors Siddique and Lal, whose film Ramji Rao Speaking had featured a song with the lyrics Orayiram Kinakkalal... "My film's genre is similar to their directorial debut Ramji Rao Speaking," he adds.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam