»   » ബിജു മേനോന്‍ ചേട്ടനെ പോലെയാണെന്ന് പാര്‍വ്വതി

ബിജു മേനോന്‍ ചേട്ടനെ പോലെയാണെന്ന് പാര്‍വ്വതി

Written By:
Subscribe to Filmibeat Malayalam

രഞ്ജത്തിന്റെ ലീല എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സന്തോഷത്തിലാണ് ഇപ്പോള്‍ പാര്‍വ്വതി. അഭിനയത്തിന്റെ പാഠങ്ങള്‍ ഒന്നൊന്നായി നേരിട്ട് കണ്ട് അനുഭവിച്ച് പഠിയ്ക്കുന്ന സന്തോഷം. രഞ്ജിത്തിന്റെ ചിത്രം എന്നത് മാറ്റി നിര്‍ത്തിയാല്‍ ബിജു മേനോന്‍, വിജയ രാഘവന്‍, ഇന്ദ്രന്‍സ്, ജഗദീഷ് തുടങ്ങിയവരെ പോലുള്ള മുതിര്‍ന്ന അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതും തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് പാര്‍വ്വതി പറയുന്നു.

അണ്ണന്മാര് കനിഞ്ഞാ വൈകാതെ വരും; വിലക്കിനെ ട്രോളി ലീലയുടെ ടീസര്‍ കാണൂ


ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തിന്റെ ക്രു മുഴുവന്‍ ചെറുപ്പക്കാര്‍ ആയിരുന്നു. വളരെ ആസ്വദിച്ചാണ് ആ ചിത്രം ചെയ്തത്. ഒരുപാട് തമാശകള്‍ നിറഞ്ഞ അനുഭവം. എല്ലാവരും കഥകള്‍ പറയും പരസ്പരം ചിരിച്ച് സംസാരിക്കുകയുമൊക്കെ ചെയ്യും. പക്ഷെ ലീലയില്‍ എത്തിയപ്പോള്‍ എല്ലാവരും മുതിര്‍ന്ന അഭിനേതാക്കളായിരുന്നു എന്നായിരുന്നുവത്രെ പാര്‍വ്വതിയുടെ പേടി.


 parvathy

കുട്ടിയപ്പന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് ബിജു മേനോനാണ്. വളരെ അധികം പിന്തുണ നല്‍കി ബിജു മേനോന്‍ ഒപ്പം തന്നെ ഉണ്ടായിരുന്നു എന്ന് പാര്‍വ്വതി പറഞ്ഞു. ഷൂട്ടിങ് തീരുവോളം എനിക്കൊരു സഹോദരനെ പോലെയായിരുന്നു. ഞാന്‍ പേടിച്ചിരിക്കുന്നത് കാണുമ്പോള്‍ പറയും, ഒന്നുകൊണ്ടും പേടിക്കേണ്ട, എല്ലാം ഓകെയാണ് എന്ന്. ടീം അംഗങ്ങളും വളരെ അധികം പിന്തുണ നല്‍കി- പാര്‍വ്വതി പറഞ്ഞു.


ലീല നേരിടുന്ന വിലക്കിനെ കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് രഞ്ജിത്ത് സാറില്‍ വിശ്വാസമുണ്ടെന്നായിരുന്നു നടിയുടെ മറുപടി. കഴിവിനെയും കഠിന പ്രയത്‌നത്തെയും കണ്ടില്ലെന്ന് നടിയ്ക്കാന്‍ ഒന്നിനും കഴിയില്ലെന്നും പാര്‍വ്വതി പറഞ്ഞു. ഇന്നലെ (മാര്‍ച്ച് 20) റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായമാണ് ലഭിയ്ക്കുന്നത്

English summary
Actress Parvathy has been all excited ever since she managed to grab the lead role in director Ranjith's much awaited movie, Leela. The two-film-old actress, who is eagerly waiting for the release of the film, divulges that Leela's shoot has been the biggest learning experience for her, so far.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam