»   » ഇനി ബിജു മേനോന്റെ കാലം... അണിയറയില്‍ ഒരുങ്ങുന്നത് ബിജു മേനോന്റെ റിയലിസ്റ്റിക് ത്രില്ലര്‍!

ഇനി ബിജു മേനോന്റെ കാലം... അണിയറയില്‍ ഒരുങ്ങുന്നത് ബിജു മേനോന്റെ റിയലിസ്റ്റിക് ത്രില്ലര്‍!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ വില്ലനായും സഹതാരമായും തിളങ്ങി നിന്ന നടനാണ് ബിജു മേനോന്‍. നായകനായി മാറിയപ്പോള്‍ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ ബിജു മേനോനില്‍ നിന്നും അകന്ന് നിന്ന ഒരുകാലമുണ്ടായിരുന്നു. എന്നാല്‍ വെള്ളിമൂങ്ങ എന്ന ഒറ്റ ചിത്രം ബിജു മേനോന്റെ കരിയര്‍ ഗ്രാഫ് മാറ്റി മറച്ചു. ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാനും ബിജു മേനോന് സാധിക്കുമെന്ന് വെള്ളിമൂങ്ങ തെളിയിച്ചു.

കൊല്ലും കൊലയും പ്രേക്ഷകര്‍ക്ക് മടുത്തോ? ആദം ജോണ്‍ ബോക്‌സ് ഓഫീസില്‍ ആകെ നേടിയത്...

മോഹന്‍ലാല്‍ ഇല്ലാതെ ഒടിയന്റെ മൂന്നാമങ്കം തുടങ്ങി... 30കാരനായി 'സ്ലിം ലാലേട്ടന്‍' എത്താന്‍ വൈകും?

പിന്നീട് ബിജു മേനോന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളും ഇത് അടിവരയിടുന്നതായിരുന്നു. റോസാപ്പൂ എന്ന ചത്രതത്തിലാണ് ബിജു മേനോന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന് ശേഷം ഒരു റിയലിസ്റ്റിക് ത്രില്ലറുമായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. ഒരു വടക്കന്‍ സെല്‍ഫി സംവിധാനം ചെയ്ത ജി പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിയലിസ്റ്റിക് കഥാപാത്രങ്ങളെയാണ് അടുത്തിറങ്ങിയ ചിത്രങ്ങളില്‍ ബിജു മേനോന്‍ അവതരിപ്പിച്ചിട്ടുള്ളത്.

Biju Menon

മഹേഷിന്റെ പ്രതികാരത്തിന്റെ ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സജീവ് പാഴൂരാണ് ഈ ബിജു മേനോന്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അഭിനയ സാധ്യതയുള്ള ഒരു റിയലിസ്റ്റിക് ത്രില്ലറാണ് ചിത്രം.

പൂജ റിലീസായി തിയറ്ററില്‍ എത്തിയ ഷെര്‍ലക് ടോംസാണ് ബിജു മേനോന്‍ നായകാനായി ഒടുവില്‍ തിയറ്ററിലെത്തിയ ചിത്രം. സച്ചിയുടെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രം തിയറ്ററില്‍ ശരാശരി വിജയം നേടി. നീരജ് മാധവ് ആദ്യമായി തിരക്കഥ എഴുതിയ ലവകുശ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ ബിജു മേനോന്‍ അവതരിപ്പിച്ചു. റോസാപ്പൂ ആണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

English summary
Biju Menon’s signs realistic thriller with G Prajith.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam