twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേട്ടന്റെ ആ സിനിമയുടെ സമയത്ത് തുടങ്ങിയ സൗഹൃദമാണ് ഞങ്ങളുടേത്! അനില്‍ മുരളിയുടെ ഓര്‍മ്മകളില്‍ ബിജു

    By Prashant V R
    |

    നടന്‍ അനില്‍ മുരളിയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത സിനിമാ പ്രവര്‍ത്തകരില്‍ ഒന്നടങ്കം ഞെട്ടലുണ്ടാക്കിയിരുന്നു. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ഇപ്പോഴും വിശ്വസിക്കാന്‍ കഴിയാതെ ഇരിക്കുകയാണ് സഹതാരങ്ങള്‍. അനില്‍ മുരളിയുമായുളള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ ബിജു പപ്പന്റെതായി വന്ന കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാലേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ അനില്‍ മുരളിക്കൊപ്പം നടത്തിയ യാത്രയെ കുറിച്ചെല്ലാം ബിജു തന്റെ പോസ്റ്റില്‍ പറയുന്നു.

    ബിജു പപ്പന്റെ വാക്കുകളിലേക്ക്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമ അഭിനയ മോഹവുമായി തിരുവന്തപുരത്തു നിന്നും 'ദി പ്രിന്‍സ് ' എന്ന ലാലേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഊട്ടിക്ക് പോകുകയാണ് ഞാന്‍. ' ബാഷ 'സംവിധാനം ചെയ്ത സംവിധായകന്റെ ചിത്രം ആണ് 'ദി പ്രിന്‍സ് '. പ്രിന്‍സില്‍ അഭിനയിക്കാന്‍ വേണ്ടി ഞാന്‍ ബസ്സില്‍ കയറി കോയമ്പത്തൂര്‍ പോകുമ്പോള്‍ എറണാകുളത്തു നിന്നും ഒരു ചെറുപ്പക്കാരന്‍ ഈ ബസ്സില്‍ കയറി.

    ആ ചെറുപ്പക്കാരന്‍ ആയിരുന്നു

    ആ ചെറുപ്പക്കാരന്‍ ആയിരുന്നു അനില്‍ മുരളി. ഞാനും അനില്‍ മുരളിയും തമ്മില്‍ കോയമ്പത്തൂര്‍ ബസ്സ്റ്റാന്‍ഡില്‍ വച്ചു പരസ്പരം പരിചയപെട്ടു അടുത്ത ബസ്സില്‍ കയറി ഊട്ടിയില്‍ എത്തി. ഊട്ടിയില്‍ നിന്നും ആ തണുത്ത വെളുപ്പാന്‍ കാലത്തു 6 മണിക്ക് ഞങ്ങള്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍ നുറുകണക്കിന് ആള്‍ക്കാര്‍ അവിടെ അഭിനയിക്കാനും അല്ലാതെയും എത്തിയിട്ടുണ്ട്. പ്രധാന നടന്മാര്‍ എത്തിയിട്ടുണ്ട്, ലാലേട്ടന്‍ വരുന്നുണ്ട്.

    ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും

    ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സഫാരി സ്യൂട്ട് ഡ്രെസ്സും തന്ന് ഓരോ ഡമ്മി മെഷീന്‍ ഗണ്ണും തന്നു. ലൊക്കേഷന്‍ വലിയ ഒരു ബില്‍ഡിംഗ് ഉളള ഒരു 3 എക്കര്‍ പ്രോപ്പര്‍ട്ടി ആണ്. അതിന്റെ വലതുവശത്തു അങ്ങേ അറ്റത്തു അനില്‍ മുരളിയും ഇടതുവശത്തു അങ്ങേ അറ്റത്തു ബിജുപപ്പനും പോയി നില്‍ക്കാന്‍ പറഞ്ഞു. ഞങ്ങള്‍ അവിടെ വെയിലും കൊണ്ട് ഉച്ച വരെ നിന്നു.

    ഉച്ചഭക്ഷണത്തിന് സമയമായി

    ഉച്ചഭക്ഷണത്തിന് സമയമായി. ഞങ്ങള്‍ അവിടെ ഈ തോക്കുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോള്‍ ആരും ഒന്നും അന്വേഷിക്കുന്നില്ല. ഷൂട്ടിംഗ് നടക്കുന്നുണ്ട്. ഞങ്ങളെ ആരും അന്വേഷിക്കാറില്ല. അങ്ങനെ ഞങ്ങള്‍ രണ്ടും ഒരുമിച്ച് ഇരുന്നിട്ട് പറഞ്ഞു, ഇവിടം വരെ ഇത്രയും യാത്ര ചെയ്തു വന്നിട്ട് കാര്യമില്ല ഷൂട്ടിംഗ് ദോ അവിടെ എവിടെയോ ആണ് നടക്കുന്നത്. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ഈ തോക്കുമായി അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടന്നു.

    Recommended Video

    അമാല്‍ കുഞ്ഞിക്കയുടെ നെഞ്ചിൽ കയറിയതിങ്ങനെ | FilmiBeat Malayalam
    അവസാനം

    അവസാനം ഈ തോക്കും സഫാരി സ്യൂട്ടും ഒക്കെ ഊരി വച്ചിട്ട് ഇതിന്റെ റൈറ്റര്‍ ആയ റസ്സാഖ് ഏട്ടന്‍ ആണെന്ന് തോന്നുന്നു, റസ്സാഖ് ഏട്ടനോട് പറഞ്ഞു ഞങ്ങള്‍ ഇങ്ങനെ അഭിനയിക്കാന്‍ വേണ്ടി വന്നതാണ്. അപ്പോള്‍ റസ്സാഖ് എട്ടന്‍ ചോദിച്ചു നിങ്ങള്‍ എവിടെ നിന്നും വരുന്നു എന്ന്. ഞാന്‍ തിരുവന്തപുരത്തു നിന്നാണെന്നും അനില്‍ എറണാകുളത്തു നിന്നാണെന്നും പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു നിങ്ങള്‍ വരുന്നത് ഒന്നും ഞാന്‍ അറിഞ്ഞില്ല. ഞാന്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഇവിടെ എന്തെങ്കിലും സംഭവങ്ങള്‍ ഒക്കെ ഇവിടെ ചെയ്യാമായിരുന്നു എന്ന്.

    ഞങ്ങള്‍ അവിടെ നിന്നും

    ഞങ്ങള്‍ അവിടെ നിന്നും ഈ കൊട്ടാരം പോലുള്ള ബില്‍ഡിംഗില്‍ നിന്നും പുറത്തു ഇറങ്ങി. അവിടെ നിന്നും ഊട്ടിയില്‍ എത്തണ്ടേ. ഞങ്ങള്‍ ഊട്ടി ഗേറ്റ് ഹോട്ടലില്‍ ആയിരുന്നു താമസം. അങ്ങനെ ഒരു ബസ്സ് വന്നു. അതു നിറയെ ആളായിരുന്നു. ഞങ്ങള്‍ക്ക് ആ ബസ്സില്‍ കയറാന്‍ പറ്റുന്നില്ല. അപ്പോള്‍ ആ ബസ്സിലെ കണ്ടക്ടര്‍ ഞങ്ങളോട് പറഞ്ഞു വേണമെങ്കില്‍ ഏണിയില്‍ കയറിക്കോളാന്‍. അങ്ങനെ ഞങ്ങള്‍ രണ്ടും കൂടി ഏണിയില്‍ തൂങ്ങി നിന്നു ഊട്ടി ഗേറ്റില്‍ എത്തി.

    അവിടെ നിന്നും

    അവിടെ നിന്നും നേരെ ഒരു ബസ്സില്‍ എറണാകുളം വന്നു. അനില്‍ അവിടെ ഇറങ്ങി, ഞാന്‍ തിരുവനന്തപുരത്തും വന്നു. അവിടെ നിന്നും തുടങ്ങിയ സിനിമ ജീവിതം ആണ് അനിലുമായിട്ടുള്ള സൗഹൃദം. വളരെ ആഴത്തില്‍ ഉളള സൗഹൃദം ആയിരുന്നു. നടന്‍ സുബൈര്‍ മരിച്ചപ്പോള്‍ സുബൈറിന്റെ കുടുംബത്തിന് വേണ്ടി ധനസഹായം സ്വരൂപിക്കുന്നതിനു ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച ഒരാളാണ് അനില്‍ മുരളി.

    അതുപോലെ മലയാള സിനിമയില്‍

    അതുപോലെ മലയാള സിനിമയില്‍ ഉള്ള ആര്‍ക്ക് എന്തു വിഷയം ഉണ്ടെങ്കിലും അവന്‍ ആ വിഷയത്തില്‍ ആത്മാര്‍ഥമായി ഇടപെടാറുണ്ട്. എന്താണ് അവനു പറ്റിയത് എന്ന് എനിക്ക് അറിയില്ല. ഞാന്‍ ടിവിയില്‍ അനില്‍ മുരളി മരിച്ചു അനില്‍ മുരളി നമ്മളെ വിട്ടു പോയി എന്നറിയുന്ന വാര്‍ത്ത കേട്ടു ഞാന്‍ സുരേഷ് കൃഷ്ണയെ വിളിച്ചു. സുരേഷ് കൃഷ്ണ അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒക്കെ എന്നോട് സംസാരിച്ചു. എനിക്ക് വലിയ വേദന ഉണ്ടാക്കിരിക്കുകയാണ്. ആ നഷ്ടം എനിക്ക് വല്ലാത്ത വേദന ഉണ്ടാക്കുന്നുണ്ട്, ബിജു പപ്പന്‍ കുറിച്ചു.

    Read more about: anil murali
    English summary
    biju pappan's heartfelt note about his co actor anil murali
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X