»   » മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം ബാലു ഉപ്പും മുളകുമായി ബിഗ് സ്‌ക്രീനിലേക്ക് !!

മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം ബാലു ഉപ്പും മുളകുമായി ബിഗ് സ്‌ക്രീനിലേക്ക് !!

By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ടെലിവിഷന്‍ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. കാഴ്ചക്കാരെ മുഷിപ്പിക്കാതെ മുന്നോട്ടു പോവുന്ന ഈ പരിപാടയില്‍ ബാലുവായി തകര്‍ക്കുന്ന ബിജു സോപാനം സിനിമയിലേക്ക് പ്രവേശിക്കുന്നുവെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കുള്ള താരത്തിന്റെ ചുവടുമാറ്റത്തിനായി പ്രേക്ഷകരും കാത്തിരിക്കുകയായിരുന്നു.

മോഹന്‍ലാല്‍ സിനിമയുടെ അസിസ്റ്റന്റില്‍ നിന്നും തിരക്കുള്ള നായികയായി മാറിയ നടിയെ അറിയുമോ ??

പാര്‍വതി രതീഷിന്റെ ഹൊറര്‍ ചിത്രം ലച്ച്മിയിലൂടെയാണ് ബിജു സോപാനം സിനിമയിലേക്ക് ചുവടു വെയ്ക്കുന്നത്.വളരെ ശക്തമായ കഥാപാത്രത്തെയാണ് താരം ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. മധുരനാരങ്ങയിലൂടെ സിനിമാഭിനയം ആരംഭിച്ച പാര്‍വതി സുപ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ലച്ച്മി. എല്‍ബിഡബ്ല്യു സംവിധാനം ചെയ്ത ഷജീര്‍ഷായാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രകടനത്തില്‍ മാത്രമല്ല പ്രതിഫലത്തിന്റെ കാര്യത്തിലും സൂപ്പര്‍ താരങ്ങളെ വെല്ലുന്ന ബാലതാരങ്ങള്‍

Biju Sopanam

ഓണത്തിനാണ് ലച്ച്മി തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പാര്‍വതി രതീഷിന് പരിക്കേറ്റിരുന്നു. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ബാലുവിന്റെ സിനിമ കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

English summary
Biju Sopanam is going to enter in big screen with a horror film named Lachmi.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam