»   » കാര്‍ത്തിയുടെ ബിരിയാണിയിലെ ഗാനങ്ങള്‍ ചോര്‍ന്നു

കാര്‍ത്തിയുടെ ബിരിയാണിയിലെ ഗാനങ്ങള്‍ ചോര്‍ന്നു

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: കാര്‍ത്തിയുടെ പുതിയ ചിത്രം ബിരിയാണിയിലെ പാട്ടുകള്‍ റിലീസിന് മുന്‍പ് പുറത്തായി. ആഗസ്റ്റ് 16 മുതല്‍ ചിത്രത്തിലെ ഗാനങ്ങള്‍ നെറ്റില്‍ പ്രചരിയ്ക്കുകയാണ്. ചിത്രത്തിന്റെ സംവിധായകനായ വെങ്കട് പ്രഭുവാണ് ബിരിയാണിയിലെ ഗാനങ്ങള്‍ ചോര്‍ന്നെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.

ആളുകള്‍ ഇത്തരത്തില്‍ ഗാനങ്ങള മോഷ്ടിച്ച് വെബില്‍ പോസ്റ്റ് ചെയ്യുന്നതിനെ സംവിധായകന്‍ ശക്തമായി അപലപിയ്ക്കുന്നുണ്ട. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഒരു മറുമൊഴിയും പ്രചരിയ്ക്കുന്നുണ്ട്. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഇത്തരത്തില്‍ ഗാനങ്ങള്‍ നെറ്റിലിട്ടതാണെന്ന്. ചിത്രത്തിന്റെ പ്രചാരണത്തിനും മറ്റുമായിട്ടായിരിയ്ക്കണം ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. പാട്ട് ചോര്‍ന്നെന്ന വാര്‍ത്ത ഏറ്റവും അധികം പ്രചരിപ്പിയ്ക്കുന്നത് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ തന്നെയാണ്. ചിത്രത്തിന്റെ പബ്ളിസിറ്റിയ്ക്ക് വേണ്ടിയാണ് ഇവര്‍ ഇത്തരത്തിനല്‍ ചെയ്തതെന്നാണ് കരുതപ്പെടുന്നത്.

അജിത്ത് അഭിനയിക്കുന്ന ആരംഭം എന്ന ചിത്രത്തിലെ സ്റ്റണ്ട് സീനുകള്‍ ആഴ്ചകള്‍ക്ക് മുന്‍പ് ആരോ യൂട്യൂബില്‍ ഇട്ടു. ആയിരക്കണക്കിന് ആളുകളാണ് യൂട്യൂബില്‍ ഈ വീഡിയോ കണ്ടത്. ബിരിയാണിയില്‍ ഹന്‍സികയാണ് കാര്‍ത്തിയുടെ നായിക. യുവന്‍ ശങ്കര്‍ ആണ് ചിത്രത്തിനായി ഈണം പകര്‍ന്നിരിയ്ക്കുന്നത്. ആഗസ്റ്റ് അവസാനം ചിത്രം റിലീസ് ചെയ്യും.

English summary
Biriyani has the music score by Yuvan Shankar Raja and it is his 100th album as a Music Director

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam