twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിയോണ്‍, വടക്കന്‍ വീരഗാഥ മുതല്‍ നൂറ വരെ

    By Aswathi
    |

    ബിയോണ്‍, മലയാളികള്‍ക്ക് ഈ പേര് അത്ര പരിചിതമല്ല. എന്നാല്‍ പറഞ്ഞാല്‍ ഈ കഥാപാത്രത്തെ പെട്ടന്ന് മനസ്സിലാകും. തെങ്കാശിപ്പട്ടണം, ക്രോണിക് ബാച്ചിലര്‍ തുടങ്ങി ഒത്തിരി ചിത്രങ്ങളില്‍ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുമെല്ലാം കൗമാരപ്രായങ്ങളിലെത്തിയത് ഈ ബിയോണാണ്. ഇപ്പോള്‍ പറങ്കിമല, ടു നൂറ വിത്ത് ലവ് എന്നീ ചിത്രങ്ങളിലൂടെ ബിയോണിന്റെ മുഖം മലയാളികള്‍ക്ക് പരിചിതമായി വരുന്നു.

    നാല്‍പതിലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ ഒത്തിരി വേഷങ്ങളില്‍ ബിയോണ്‍ എത്തിയിട്ടുണ്ട്. 1989-ല്‍ ഇറങ്ങിയ ഒരു വടക്കന്‍ വീരഗാഥ മുതല്‍ സന്ദേശം, സൂര്യ മാനസം, ഭരതം, തലസ്ഥാനം, ഏഴരപ്പൊന്ന്, വല്ല്യേട്ടന്‍ തുടങ്ങി ഒത്തിരി ശ്രദ്ധേയമായ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ബിയോണിനെ പ്രേക്ഷകര്‍ അധികം ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. ഒരു വടക്കന്‍ വീരഗാഥയില്‍ തുടങ്ങി ടു നൂറ വിത്ത് ലവ് വരെ ബിയോണഭിനയിച്ച ചിത്രങ്ങളേതെല്ലാം എന്ന് നോക്കാം.

    വടക്കന്‍ വീരഗാഥയില്‍ തുടക്കം

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ വടക്കന്‍ വീരഗാഥയിലൂടെയാണ് ബിയോണിന്റെ തുടക്കം. 1989 ല്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്

     ഇതിലാരാണ് ബിയോണ്‍

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    ആദ്യചിത്രത്തില്‍ ബിയോണ്‍ ഇങ്ങനെയായിരുന്നു. ഇതില്‍ വലത്തുനിന്ന് രണ്ടാമത്തെ കുട്ടിയാണ് ബിയോണ്‍

    ബിയോണിന്റെ ആദ്യ ചിത്രങ്ങള്‍

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    വീരഗാഥയ്ക്ക് ശേഷം 91-ല്‍ എംടി വാസുദേവന്‍ നായരുടെ കടവ്, സിബി മലയിലിന്റെ ഭരതം, സത്യന്‍ അന്തിക്കാടിന്റെ സന്ദേശം എന്നീ ചിത്രങ്ങളില്‍ ബിയോണ്‍ അഭിനയിച്ചു.

    92ല്‍ മൂന്ന് ചിത്രങ്ങള്‍

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    ടികെ രാജീവ് കുമാറിന്റെ മഹാ നഗരം, തുളസിദാസിന്റെ ഏഴരപ്പൊന്ന്, വിജി തമ്പിയുടെ സൂര്യ മാനസം എന്നീ മൂന്ന് ചിത്രങ്ങളിലാണ് 1992ല്‍ ബിയോണ്‍ അഭിനയിച്ചത്.

    സ്ഥലത്തെ പ്രധാന പയ്യന്‍സ്

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    93ല്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്ന ചിത്രത്തിലും ബിയോണ്‍ ബാലതാരമായി എത്തി. അതേ വര്‍ഷംകൗശലം, എന്റെ ശ്രീക്കുട്ടി, യാദവം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

    രുദ്രാക്ഷം

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    ഷാജി കൈലാസ് സംവിദാനം ചെയ്ത രുദ്രാക്ഷം എന്ന ചിത്രത്തിലും ബിയോണ്‍ അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയും ആനിയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

    95 മുതല്‍ 97 വരെ

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    1995നും 97 നും ഇടയില്‍ ടോം ആന്റ് ജറി, വുദ്ധന്മാരെ സൂക്ഷിക്കുക, മഹാത്മ, നന്ദഗോപാലന്റെ കുസൃതികള്‍, കുടമാറ്റം, ജനാധിപത്യം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

    ആയിരം മേനി

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    ഐവി ശശി സംവിധാനം ചെയ്ത ആയിരം മേനി എന്ന ചിത്രത്തിലും ബിയോണിന്റെ സാന്നിധ്യമുണ്ട്. മനോജ് കെ ജയന്‍, ലാലു അലക്‌സ്, ജഗദീഷ് തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍

    വല്ല്യേട്ടനും തെങ്കാശിപ്പട്ടണവും

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    മമ്മൂട്ടിയും ശോഭനയും മുഖ്യവേഷത്തിലെത്തിയ ഷാജി കൈലാസിന്റെ വല്ല്യേട്ടനാണ് ബിയോണ്‍ അഭിനയിച്ച മറ്റൊരു ചിത്രം. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കൗമാരക്കാലം അവതരിപ്പിച്ചതും ബിയോണാണ്.

    ക്രോണിക് ബാച്ചിലറിലെ മമ്മൂട്ടി

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറില്‍ മമ്മൂട്ടിയുടെ കൗമാരക്കാലം അവതരിപ്പിച്ചതും ബിയോണ്‍ തന്നെ.

    തസ്‌കരവീരന്‍ മുതല്‍ ഫഌഷ് വരെ

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    നായകന്മാരുടെ കുട്ടിക്കാലം വിട്ട് പിന്നെ ബിയോണ്‍ സഹനടനായി. തസ്‌കര വീരന്‍, പച്ചക്കുതിര, ജയം, അബ്രഹാം ലിങ്കണ്‍, ഫഌഷ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

    യുവനായകനായി

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    തിരക്കഥ, റെഡ് ചില്ലീസ്, വൈരം, ഹോളിഡെയ്‌സ്, ദി മെട്രോ, മൊഹബത്ത്, ഡോക്ടര്‍ ലവ്, സെവന്‍സ്, മിഴി, ബാങ്കിങ് അവേഴ്‌സ് 10 ടു 4 തുടങ്ങിയ ചിത്രങ്ങളില്‍ നായകന്മാരുടെ സുഹൃത്തായും മറ്റും വേഷമിട്ടു.

    മാന്ത്രികന്‍ മുതല്‍ ലാസ്റ്റ് ബെഞ്ച് വരെ

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    മാത്രികന്‍, കാന്തപുരം, ഇത് മന്ത്രമോ, തന്ത്രമോ, കുതന്ത്രമോ, ലാസ്റ്റ് ബെഞ്ച്, ഗുഡ് ഐഡിയ, അന്ധേരി തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമായി ബിയോണെത്തി

    പറങ്കിമലയിലൂടെ ഇപ്പോള്‍ സജീവം

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    പറങ്കിമല എന്ന ആദ്യകാല ചിത്രം സെന്നന്‍ പള്ളശ്ശേരി പുതിയ തലമുറയ്ക്ക് വേണ്ടി മാറ്റിയെടുത്തപ്പോള്‍ അതില്‍ നായകനായി എത്തിയ ബിയോണ്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ നല്ല നല്ല അവസരങ്ങള്‍ ബിയോണിനെ തേടിയെത്തുന്നു.

    ടു നോറ വിത്ത് ലവ്

    ബിയോണിനെ ആരും ശ്രദ്ധിച്ചില്ലേ

    മംമ്ത മോഹന്‍ദാസും കൃഷ് ജെ സത്താറും മുഖ്യവേഷത്തിലെത്തിയ ടു നൂറ വിത്ത് ലവ് ആണ് ബിയോണിന്റേതായി ഒഠുവില്‍ റിലീസായത്. ഇതില്‍ അര്‍ച്ചന കവി അവതരിപ്പിച്ച കഥാപാത്രത്തിന്റെ നായകനാണ് ബിയോണ്‍.

    English summary
    Biyon, the Parankimala fame forayed into Malayalam film industry as a child artiste. He has played teenaged roles of actors including Suresh Gopi and Mammootty in Thenkasipattanam, Chronic Bachelor, Valyettan. Biyon made his debut on Oru Vadakkan Veeragadha.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X