»   » കാത്തിരുന്നോളൂ കളിമണ്ണ് വരുന്നു

കാത്തിരുന്നോളൂ കളിമണ്ണ് വരുന്നു

Posted By:
Subscribe to Filmibeat Malayalam
Kalimannu
ഒരുകാര്യം ഉറപ്പാണ്, ബ്ലെസി സംവിധാനം ചെയ്യുന്ന കളിമണ്ണിന് തിയേറ്ററില്‍ വന്‍ വരവേല്‍പ്പായിരിക്കും. ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിച്ചതുവഴിയുണ്ടായ വിവാദത്തോടെ എല്ലാവരും കാത്തിരിക്കുകയാണ് ഈ ചിത്രം തിയറ്ററിലെത്താന്‍.

മുംബൈ പശ്ചാത്തലത്തിലാണ് ബ്ലസി കളിമണ്ണൊരുക്കുന്നത്. ബിജുമേനോനും ശ്വേതാ മേനോനുമാണ് നായകനും നായികയും. കുടുംബപശ്ചാത്തലത്തിലുള്ള സയന്റിഫിക് ചിത്രമാണ് കളിമണ്ണ്. സംവിധായകന്‍ പ്രിയദര്‍ശന്‍, ബി. ഉണ്ണികൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അനുപംഖേര്‍ രണ്ടാമത്തെ തവണയും ബ്ലസി ചിത്രത്തില്‍ വലിയൊരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്. മോഹന്‍ലാലിനൊപ്പം പ്രണയത്തില്‍ അഭിനയിച്ച് അനുപംഖേറിനെ ഇവിടുത്തെ ഇഷ്ടനടനാക്കിയിരുന്നു ബ്ലെസി. സുഹാസിനിയാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ഒരിക്കല്‍ പ്രിയനടിയായിരുന്ന സുഹാസിനി ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് തിരിച്ചുവരുകയാണ്.

ബ്ലെസി തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവും അമ്മയും തമ്മിലുള്ള ബന്ധവും പ്രസവത്തിനു ശേഷം അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവുമാണ് പ്രധാനമായും ബ്ലെസി അവതരിപ്പിക്കുന്നത്. ശ്വേതാ മേനോന്റെ ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും ശക്തമായ കഥാപാത്രമാണ് ഇതിലെ അമ്മ. ഒ.എന്‍.വിയുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. ഒറ്റ ഷെഡ്യൂളില്‍ മുംബൈയില്‍ തന്നെ ചിത്രം പൂര്‍ത്തിയാകും.

English summary
Blessy's arty film Kalimannu will release soon. Director Priyadarshan will be making his acting debut in this upcoming Malayalam film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam