»   » കളിമണ്ണില്‍ സുനില്‍ ഷെട്ടിയും

കളിമണ്ണില്‍ സുനില്‍ ഷെട്ടിയും

Posted By:
Subscribe to Filmibeat Malayalam

റിലീസിങിന് മുമ്പേ, അല്ലെങ്കില്‍ സിനിമ ചിത്രീകരിക്കാന്‍ ചിന്തിച്ചു തുടങ്ങിയ നാള്‍മുതല്‍ വിവാദത്തിലകപ്പെട്ട ബ്ലസി ചിത്രം, കളിമണ്ണ് പല കാരണങ്ങള്‍ കൊണ്ടും ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയിട്ടുണ്ട്. ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിക്കുന്നതിലൂടെ ഏറെ വിവാദമായ ഈ ചിത്രത്തില്‍ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്കളാണ് ഉള്ളത്. അതിലൊന്ന് ബോളിവുഡിന്റെ പ്രിയപ്പെട്ട നടന്‍ സുനില്‍ ഷെട്ടി ഒരു അണ്ടര്‍ വേള്‍ഡ് ഡോണായിട്ട് കളിമണ്ണില്‍ അഭിനയിക്കുന്നു എന്നതാണ്.

മുംബൈയിലെ ഒരു പ്രമുഖ താരം ഈ ചിത്രത്തിലഭിനയിക്കുമെന്ന് ബ്ലസി നേരത്തെ പറഞ്ഞിരുന്നു. അമിതാഭ് ബച്ചന്‍, ജോണ്‍ എബ്രഹാം, അനുപം ഖേര്‍ തുടങ്ങിയവരുടെ പേരാണ് പ്രചരിച്ചിരുന്നതെങ്കിലും ഇത് സഫലീകരിച്ചത് സുനില്‍ ഷെട്ടിയിലൂടെയാണ്. ഇതിനകം തന്നെ കൊച്ചിയിലെ സെവന്‍സ്റ്റാര്‍ ഹോട്ടലായ ക്രൗണ്‍ പ്ലാസയില്‍ ചിത്രീകരിച്ച ഒരു ഗാനരംഗത്തിലും ഷെട്ടി അഭിനയിച്ചു കഴിഞ്ഞു.

പ്രൈവറ്റ് സെക്രട്ടറിയടക്കം ഏഴുപേരാണ് സുനില്‍ ഷെട്ടിക്കൊപ്പം കേരളത്തിലെത്തിയത്. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ തന്നെയാണ് താമസം. ചിത്രീകരണ തിരക്കുകളുടെ ഇടയിലും താരം കേരളത്തിന്റ സൗന്ദര്യം ആസ്വദിക്കാന്‍ സമയം കണ്ടെത്തിയിരുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ പ്രിയദര്‍ശന്‍ അതിഥി വേഷത്തില്‍ സാന്നിധ്യമറിയിച്ച ചിത്രത്തില്‍ ബി ഉണ്ണി കൃഷ്ണനും അനില്‍ പനച്ചൂരാനും ശ്രീകണ്ഠന്‍ നയരും അഭിനയിക്കുന്നുണ്ട്. ബിജുമേനോനാണ് ചിത്രത്തിലെ നായകന്‍. ചെറുമുട്ടാടത്ത് ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ചിറമട്ടേലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒഎന്‍വി, ജയചന്ദ്രന്‍ കൂട്ടുകെട്ടിന്‍ പിറന്ന മനോഹരമായി ഗാനങ്ങളും ചിത്രത്തിന്റെ ആകര്‍ഷണമാണ്.

കളിമണ്ണ്

കളിമണ്ണ്

കളിമണ്ണ്

കളിമണ്ണ്

കളിമണ്ണ്

കളിമണ്ണ്

കളിമണ്ണ്

കളിമണ്ണ്

English summary
Bollywood super star Sunil Shetty playing cameo role in Blessy’s Kalimannu

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam