For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന്റെ 'ആടുജീവിതം'ഉടനെത്തില്ല! കാരണം തുറന്ന് പറഞ്ഞ് സംവിധായന്‍ ബ്ലെസി! കാണൂ

  By Midhun
  |

  നടന്‍ പൃഥ്വിരാജിന്റെ സിനിമകള്‍ക്കായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറില്‍ ഒരുങ്ങുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്.

  പ്രണവിന്റെ പ്രതിഫലം രണ്ട് കോടിയോ? ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ തന്നെ രംഗത്ത്! കാണൂ

  ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. ചിത്രത്തിന്റെ കേരളത്തില്‍ വെച്ചുളള രംഗങ്ങളായിരുന്നു ചിത്രീകരിച്ചിരുന്നത്. ആടുജീവിതത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം പുതിയ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ലായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ആടുജീവിതം എന്തുക്കൊണ്ടു വൈകുന്നു എന്നതിന്റെ കാരണം സംവിധായനായ ബ്ലെസി തുറന്നുപറഞ്ഞത്.

  ആടുജീവിതം

  ആടുജീവിതം

  ആടുജീവിതത്തിന്റെ പ്രഖ്യാപന വേള മുതല്‍ക്കേ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് ആദ്യമായി നായകനാവുന്ന ചിത്രം കൂടിയാണ് ആടു ജീവിതം. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും നോവല്‍ ഇറങ്ങിയ വേളയില്‍ തന്നെ പ്രേക്ഷകര്ക്ക് സുപരിചിതമായി മാറിയിരുന്നു. ആട് ജീവിതം സിനിമയാകുമ്പോള്‍ എങ്ങനെയുണ്ടാകുമെന്ന കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. സംഭവബഹുലമായ നജീബ് എന്ന കഥാപാത്രത്തിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുമ്പോള്‍ എങ്ങനെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് എല്ലാവരുമുളളത്.

  വെല്ലുവിളി നിറഞ്ഞ കഥാപാത്രം

  വെല്ലുവിളി നിറഞ്ഞ കഥാപാത്രം

  പൃഥ്വിരാജിന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രം തന്നെയാകും ആടുജീവിതത്തിലെ നജീബ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി വലിയ തയ്യാറെടുപ്പുകളും കഠിനാദ്ധ്വാനവും ആയിരിക്കും അദ്ദേഹം നടത്തേണ്ടി വരിക. നജീബായി പൃഥിരാജിനെ മാത്രമാണ് മനസില്‍ കണ്ടതെന്ന് ചിത്രത്തിന്റെ സംവിധായകനായ ബ്ലെസി പറഞ്ഞിരുന്നു. സിനിമ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു അടുത്തിടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നത്.

  ഫസ്റ്റ് ഷെഡ്യൂള്‍

  ഫസ്റ്റ് ഷെഡ്യൂള്‍

  ആടുജീവിതത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. നാട്ടില്‍ ചിത്രീകരിക്കേണ്ട സീനുകളായിരുന്നു നേരത്തെ പൂര്‍ത്തിയായിരുന്നത്. അവശേഷിക്കുന്ന മൂന്ന് ഷെഡ്യൂളുകള്‍ പ്രധാനമായും വിദേശത്തായിരിക്കും അണിയറപ്രവര്‍ത്തകര്‍ ചിത്രീകരിക്കുക. ജീവിതത്തെക്കുറിച്ചുളള സ്വപ്‌നങ്ങളുമായി ഗള്‍ഫിലെത്തുകയും തുടര്‍ന്ന് മരുഭൂമിയില്‍ ആട്ടിടയനായി ജോലി ചെയ്യേണ്ടി വരികയും ചെയ്യുന്ന ഒരു മനുഷ്യന്റെ നരകയാതനകളുടെ നേര്‍ക്കാഴ്ചയായിരുന്ന ആടുജീവിതം എന്ന നോവല്‍.

  താരനിര

  താരനിര

  അമലാ പോളാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. നജീബിന്റെ ഭാര്യ സൈനുവായിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ എത്തുന്നത്. അമലയ്ക്കു പുറമെ വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി,സന്തോഷ് കീഴാറ്റൂര്‍,ലെന തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കെജിഎ ഫിലിംസിന്റെ ബാനറില്‍ കെജി അബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  ബ്ലെസി പറഞ്ഞത്

  ബ്ലെസി പറഞ്ഞത്

  അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ആടുജീവിതം ഇനിയും വൈകുമെന്ന് സംവിധായകനായ ബ്ലെസി തുറന്നുപറഞ്ഞത്. ഐഎഎന്‍എസുമായുളള അഭിമുഖത്തിലായിരുന്നു ബ്ലെസി ഇക്കാര്യം പറഞ്ഞത്. ഷൂട്ടിംഗിനായല്ല സിനിമ വൈകുന്നതെന്നും പ്ലാനിങ്ങിനെടുക്കുന്ന സമയം മൂലമാണിതെന്നും ബ്ലെസി പറയുന്നു.

  തെറ്റുകളില്ലാതെ വേണം ഓരോ ഷോട്ടും

  തെറ്റുകളില്ലാതെ വേണം ഓരോ ഷോട്ടും

  കാലാവസ്ഥാപരമായ ഘടകങ്ങള്‍ക്കും തിരക്കഥയില്‍ നല്ല റോളുണ്ട്. തെറ്റുകളില്ലാതെ വേണം ഓരോ ഷോട്ടും എന്നതിനാല്‍ കൃത്യമായ പ്ലാനിങ്ങോടെയാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. 2019ല്‍ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ ഇത്തരം സാങ്കേതിക കാരണങ്ങളാല്‍ റിലീസിന് കാലതാമസമുണ്ടാകും. അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു.

  പ്രേക്ഷകരെ ഞെട്ടിക്കുന്ന ഐറ്റമായിരിക്കും ലൂസിഫര്‍! തുറന്നുപറഞ്ഞ് ലവ് ആക്ഷന്‍ ഡ്രാമയുടെ നിര്‍മ്മാതാവ്

  സണ്ണി ലിയോണിന്റെ ബയോപിക്ക് വീണ്ടുമെത്തുന്നു! സോഷ്യല്‍ മീഡിയയില്‍ തരംഗമായി പുതിയ ട്രെയിലര്‍

  English summary
  blessy says about aadujeevitham movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X