»   » ലാലിന്റെ കണ്ണുനീര്‍ വിറ്റതെങ്ങനെ?

ലാലിന്റെ കണ്ണുനീര്‍ വിറ്റതെങ്ങനെ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/blog-post-mohanlal-attacked-online-2-101719.html">Next »</a></li></ul>
Mohanlal
കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിന്റെ തന്റെ ബ്ലോഗിലൂടെ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധയോടെയാണ് മലയാളികള്‍ വീക്ഷിച്ചത്. രക്തമുറഞ്ഞുപോകുന്ന കൊലപാതകത്തില്‍ തന്റെ നടുക്കവും ദുഖവും രേഖപ്പെടുത്തിയ ലാലിന്റെ കുറിപ്പ് ഏറെ പ്രധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ പോലും പ്രസിദ്ധീകരിച്ചത്.

എന്നാല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ നല്ലൊരു ഉദ്ദേശത്തോടെ ലാല്‍ പ്രസിദ്ധീകരിച്ച കുറിപ്പ് പക്ഷേ വിപരീതഫലമാണുള്ളവാക്കിയതെന്നാണ് യാഥാര്‍ഥ്യം. ഒരു പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനത്തെയോ വ്യക്തിയെയോ കുറ്റപ്പെടുത്താതെ പ്രസിദ്ധീകരിച്ച ആ കുറിപ്പ് ചില രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയായിരുന്നു.

നാടെങ്ങുമുള്ള ഇടതുവിരുദ്ധ മാധ്യമങ്ങള്‍ ലാലിന്റെ കുറിപ്പിനെ ഒരാഘോഷമാക്കി മാറ്റി. ടിപി വധത്തില്‍ പ്രതിക്കൂട്ടിലായ സിപിഎമ്മിനെതിരെയുള്ള ആയുധമാക്കി മാറ്റാന്‍ ലാലിന്റെ കുറിപ്പിനെ ഉപയോഗപ്പെടുത്തുകയായിരുന്നു ഒട്ടുമിക്കവാറും മാധ്യമങ്ങള്‍ ചെയ്തത്. നേരത്തെ മോഹന്‍ലാല്‍ തന്നെ പരാമര്‍ശിച്ച വിവാദവ്യവസായികളായിരുന്നു കുറിപ്പിനെ കൊട്ടിഘോഷിച്ചത്. മലയാളിയ്ക്കിടയില്‍ ലാലിനുള്ള ജനപ്രിയതയും ഇതിന്റെ ഭാഗമായി ചൂഷണം ചെയ്യപ്പെട്ടു.

എന്തായാലും സമൂഹത്തെ ഞെട്ടിച്ച ഒരു സംഭവത്തില്‍ തന്റെ പ്രതികരണം തെറ്റായി ഉപയോഗിക്കപ്പെട്ടത് ലേശം വൈകിയാണെങ്കിലും നടന്‍ തിരിച്ചറിയുന്നുണ്ട്. ഓണ്‍ലൈന്‍ മാസികയായ നെല്ലിലൂടെ കണ്ണുനീരിനെ വില്‍പ്പനക്കു വെക്കരുതെന്ന എന്ന ലേഖനത്തിലൂടെ ലാല്‍ നടത്തുന്ന വിമര്‍ശനം ഇത്തരക്കാര്‍ക്കെതിരെയാണ്.

എന്റെ ചെറിയ ചിന്തയില്‍ വീണ ഒരു സങ്കടം ബ്ലോഗിലെഴുതിയതിന് എന്തൊക്കെ പുകിലാണ് നടക്കുന്നതെന്ന് ലാല്‍ ചോദിയ്ക്കുന്നു. ഞാന്‍ ആ ബ്‌ളോഗില്‍ കൊലപാതകരാഷ്ട്രീയത്തെയാണ് വിമര്‍ശിച്ചത്. കൊലപാതകം ആര്, എപ്പോള്‍ നടത്തിയതായാലും അത് പാതകമാണ്. തെറ്റാണ്. ഏത് കൊടിമരത്തിന്റെ ചുവട്ടില്‍ നിന്ന് ചെയ്താലും അത് നീതീകരണമില്ലാത്തതാണ്. അത്രയേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു.

ഏത് രാഷ്ട്രയപാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ രക്തസാക്ഷിയായാലും അവരുടെ അമ്മമാരുടെ കണ്ണുനീരിന് ഒരേ സങ്കടമാണ്. ആ കണ്ണുനീര് വീണാല്‍ ഏത് കൊടിയിലെയും നിറക്കൂട്ടുകള്‍ ഇല്ലാതാവും. അത്രയ്ക്ക് നീറിപ്പിടിക്കുന്നതാണ് അത്. എന്റെ അമ്മയെ പോലുള്ള ഒരമ്മ കരഞ്ഞ് കണ്ടപ്പോള്‍ അതില്‍ ഞാന്‍ വേദനിച്ചുപോയി. അതിനര്‍ത്ഥം മറ്റുള്ള അമ്മമാരുടെ കരച്ചിലില്‍ ഞാന്‍ വേദനിക്കുന്നില്ല എന്നതാണോ? ഇത്തരത്തില്‍ അര്‍ത്ഥങ്ങള്‍ ചമക്കുന്ന വിശാരദന്‍മാരെയാണ് മുന്‍പ് ഞാന്‍ നേരത്തെ വിമര്‍ശിച്ചത്. ലാല്‍ തുറന്നടിയ്ക്കുന്നു.
അടുത്ത പേജില്‍
ഓണ്‍ലൈനില്‍ മോഹന്‍ലാല്‍ ആക്രമിയ്ക്കപ്പെടുന്നു

<ul id="pagination-digg"><li class="next"><a href="/news/blog-post-mohanlal-attacked-online-2-101719.html">Next »</a></li></ul>
English summary
In a very emotional post in his blog on his 52nd birthday, the actor says that he was devastated by the inhumane nature of the murder

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam