twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓണ്‍ലൈനില്‍ മോഹന്‍ലാല്‍ ആക്രമിയ്ക്കപ്പെടുന്നു

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/news/blog-post-mohanlal-attacked-online-1-101721.html">« Previous</a>

    Mohanlal
    കൈവിട്ട ആയുധം.. വാ വിട്ട വാക്ക്.... രണ്ടും തിരിച്ചെടുക്കാനാവില്ലെന്ന് പറഞ്ഞത് ലാലിന്റെ ആറാം തമ്പുരാനാണ്. വാ വിട്ട വാക്ക് തിരിച്ചെടുക്കാനാവില്ലെങ്കിലും അതിനെ തിരിച്ചുവിടാന്‍ കഴിയുമെന്ന് ലാലിന് അറിയാമായിരിക്കണം. ടിപി വധത്തില്‍ തന്റെ പ്രതികരണം വിവാദമാക്കപ്പെട്ട സാഹചര്യത്തില്‍ ലാല്‍ ചെയ്യുന്നതും അതാണ്.

    ടിപി വധത്തില്‍ പ്രതിക്കൂട്ടിലാക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ അനുഭാവികള്‍ ശക്തമായ പ്രതികരണമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും മറ്റും മോഹന്‍ലാലിനെതിരെ നടത്തുന്നത്. ഇത്രയും കാലം കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ മറ്റും മൗനം പാലിച്ചിരുന്ന താരം ഇപ്പോള്‍ നടത്തുന്നത് ചില രാഷ്ട്രീയഉദ്ദേശങ്ങളോടെയാണെന്ന് അക്കൂട്ടര്‍ കുറ്റപ്പെടുത്തുന്നു. ഒരുപടി കടന്ന് കോണ്‍ഗ്രസിന്റെ കയ്യടി വാങ്ങാനാണ് ലാല്‍ ഇത് ചെയ്യുന്നതെന്നും സിപിഎം അനുഭാവികളുടെ ഫേസ്ബുക്ക് പേജുകളില്‍ കാണാം.

    ഇതുമാത്രമല്ല, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മോഹന്‍ലാലടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പാലിച്ച നിശബ്ദതയും ഇതിനോടൊപ്പം ഓണ്‍ലൈനിലെ ചൂടന്‍ ചര്‍ച്ചകളായി മാറിക്കഴിഞ്ഞു. തിലകനും സുരേഷ് ഗോപിയുമൊക്കെ പോലുള്ള പ്രതികരണം നടത്താന്‍ അന്നൊന്നും ലാല്‍ തുനിയാതിരുന്നത് എന്തുകൊണ്ടാണെന്നും വിമര്‍ശകര്‍ ചോദിയ്ക്കുന്നു.

    ടിപി വധത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം സിപിഎമ്മിനെതിരെയാണെന്ന തരത്തില്‍ മാധ്യമങ്ങളിലും ഓണ്‍ലൈനിലും വ്യാഖ്യാനങ്ങളുണ്ടായതാണ് ലാലിനെതിരെ ഉണ്ടായ പ്രകോപനങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാണ്.

    എന്തായാലും തന്റെ പ്രതികരണം തെറ്റായ വിധത്തിലാണ് വ്യാഖ്യാനിയ്ക്കപ്പെട്ടതെന്ന കാര്യം ലാല്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. വ്യക്തമായ ഇടതുപക്ഷ ചായ്‌വുള്ള നെല്ല് ഓണ്‍ലൈന്‍ മാഗസിനിലെ ജീവിതനൗകയെന്ന കോളത്തിലൂടെ നല്‍കുന്ന വിശദീകരണത്തിലൂടെ ഡാമേജ് കണ്‍ട്രോളാണ് നടന്‍ ലക്ഷ്യമിടുന്നത്.

    എന്റെ അമ്മയെ പോലുള്ള ഒരമ്മ കരഞ്ഞ് കണ്ടപ്പോള്‍ അതില്‍ ഞാന്‍ വേദനിച്ചുപോയി. അതിനര്‍ത്ഥം മറ്റുള്ള അമ്മമാരുടെ കരച്ചിലില്‍ ഞാന്‍ വേദനിക്കുന്നില്ല എന്നതാണോ? ഇത്തരത്തില്‍ അര്‍ത്ഥങ്ങള്‍ ചമക്കുന്ന വിശാരദന്‍മാരെയാണ് ഞാന്‍ നേരത്തെ വിമര്‍ശിച്ചത്. ടിപി വധത്തില്‍ പൊടിഞ്ഞ കണ്ണുനീരിനെ വില്‍പ്പനയ്ക്കുവെക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ പാത 'എല്ലാവരും' ഉപേക്ഷിക്കണമെന്നും ആഹ്വാനം ചെയ്യുന്നതിലൂടെ വാ വിട്ടുപോയ വാക്കുകള്‍ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ലാല്‍ നടത്തുന്നത്. എന്നാല്‍ ലാലിന്റെ ബ്ലോഗെഴുത്തിനെ ആഘോഷമാക്കിയ മാധ്യമങ്ങള്‍ വിശദീകരണത്തെ മുക്കിയെന്നതും ശ്രദ്ധയമാണ്.
    ആദ്യപേജില്‍
    ലാലിന്റെ കണ്ണുനീര്‍ വിറ്റതെങ്ങനെ?

    <ul id="pagination-digg"><li class="previous"><a href="/news/blog-post-mohanlal-attacked-online-1-101721.html">« Previous</a>

    English summary
    In a very emotional post in his blog on his 52nd birthday, the actor says that he was devastated by the inhumane nature of the murder.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X