»   »  ബോബന്‍ സാമുവലിന്റെ ചിത്രത്തില്‍ ദിലീപ്

ബോബന്‍ സാമുവലിന്റെ ചിത്രത്തില്‍ ദിലീപ്

Posted By:
Subscribe to Filmibeat Malayalam

വളരെ ലളിതമായ വിഷയങ്ങളുമായിട്ടാണ് ബോബന്‍ സാമുവല്‍ എന്ന സംവിധായകന്‍ തന്റെ രണ്ട് ചിത്രങ്ങളും ഒരുക്കിയിട്ടുള്ളത്. ജയസൂര്യയെ നായകനാക്കിയ ജനപ്രിയനായിരുന്നു ബോബന്റെ ആദ്യ ചിത്രം. വളരെ നിഷ്‌കളങ്കമായ ഹാസ്യംതന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ആദ്യ ചിത്രത്തിലൂടെ മോശമല്ലാത്ത വിജയം നേടാനും ബോബന് കഴിഞ്ഞു. രണ്ടാമത്തെ ചിത്രത്തില്‍ ബിജു മേനോന്‍-കുഞ്ചാക്കോ ബോബന്‍ ടീമിനെയാണ് ബോബന്‍ പ്രധാന വേഷങ്ങൡ എത്തിച്ചത്.

രണ്ട് കള്ളന്മാര്‍ വൈദികന്മാരുടെ വേഷം കെട്ടിയ ചിത്രം ഹാസ്യത്തില്‍ പൊതിഞ്ഞ ഒരു ത്രില്ലറായിരുന്നു. റോമന്‍സ് എന്ന ഈ ചിത്രം വലിയ വിജയമാണ് നേടിയത്. ഇപ്പോള്‍ ബോബന്‍ സാമുവല്‍ മൂന്നാമത്തെ ചിത്രത്തിനായി ഒരുങ്ങുകയാണ്. ജനപ്രിയനായകന്‍ ദിലീപിനെയാണ് മൂന്നാം ചിത്രത്തില്‍ ബോബന്‍ നായകനാക്കുന്നത്.

വൈ വി രാജേഷ് തിരക്കഥയൊരുക്കുന്ന ചിത്രം ഒരു റൊമാന്റിക് കോമഡിയാണെന്നാണ് സൂചന. കശ്മീരിലും ഡാര്‍ജിലിങ്ങിലുമായിട്ടാണത്രേ ഈ ദിലീപ് ചിത്രം ചിത്രീകരിക്കുന്നത്. റോമന്‍സിന്റെ തിരക്കഥയും വൈ വി രാജേഷിന്റേതായിരുന്നു. വി ആര്‍ നോ ഏഞ്ചല്‍സ് എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു രാജേഷ് റോമന്‍സിന്റെ തിരക്കഥയൊരുക്കിയത്.

എന്നാല്‍ ദിലീപിന്റെ ചിത്രത്തിന്റെ തിരക്കഥ വളരെ ഫ്രെഷ് ആണത്രേ. ചിത്രത്തില്‍ ആരായിരിക്കും നായികയെന്നകാര്യവും മറ്റും ഇനിയും തീരുമാനിച്ചിട്ടില്ല. മറ്റു താരങ്ങളെയും നിര്‍ണയിച്ചിട്ടില്ല. എന്തായാലും ബോബന്‍ സാമുവല്‍ ഒരുക്കുന്ന ദിലീപ് ചിത്രം മറ്റൊരു ഹിറ്റായിമാറുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Director Boban Samuel to direct Dileep in his new movie, which will be penned by YV Rajesh

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X