For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാള സിനിമയിലെ 'ബോള്‍ഡായ' നടിമാര്‍

  By Aswathi
  |

  ബഡ്ജറ്റിന്റെ കാര്യത്തില്‍ തോല്‍പിച്ചാലും സബ്ജക്ടിന്റെ കാര്യത്തില്‍ മലയാള സിനിമയെ തോല്‍പിക്കാന്‍ മറ്റൊരു ഇന്റസ്ട്രിയിക്കും കഴിയില്ല. മികച്ച സംവിധായകരും അഭിനേതാക്കളും തന്നെയാണ് അതിനുള്ള മലയാള സിനിമയുടെ കരത്ത്. ക്ലാസിക് സിനിമകളെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തിയാലും, സിനിമയിലും ഒരു ജീവിതം ഉണ്ടെങ്കില്‍ അത് മലയാള സിനിമയില്‍ മാത്രമാണ്.

  യഥാര്‍ത്ഥ ജീവിതം അഭ്രപാളിയിലെത്തിച്ച സിനിമകള്‍ ഒത്തിരിയാണ്. വിമര്‍ശനങ്ങളും ഗോസിപ്പും ഒരുപാടുള്ള മേഖലയില്‍ അഭിനന്ദമര്‍ഹിക്കുന്ന മറ്റൊരു കൂട്ടരാണ് നടിമാര്‍. സാഹസങ്ങള്‍ നിറഞ്ഞതും, വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടും ചില വേഷങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിച്ച് മറുപടി പറഞ്ഞ നടിമാര്‍ ഒത്തിരിയുണ്ട് മലയാളത്തില്‍. അവരെ പ്രേക്ഷകര്‍ 'ബോള്‍ഡ് ആക്ടറസ്' എന്ന് വിളിച്ചു. ഇക്കൂട്ടര്‍ എപ്പോഴും വിമര്‍ശനത്തിനിരയായിരിക്കും എന്നതാണ് മറ്റൊരു സത്യം. അത്തരത്തില്‍ പത്ത് പേരെ കാണൂ...

  ജയഭാരതി

  മലയാള സിനിമയിലെ 'ബോള്‍ഡായ' നടിമാര്‍

  വിമര്‍ശനങ്ങളെ അതിജീവിത്ത് തനിക്ക് ചെയ്യാമെന്ന് വിശ്വാസമുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുന്നതില്‍ മിടുക്കിയാണ് ജയഭാരതി. കൗമാരത്തില്‍ സിനിമയിലെത്തിയ ജയഭാരതി പത്മരാജന്റെ രതി നിര്‍വ്വേദം എന്ന ചിത്രത്തിലൂടെയാണ് വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്നത്. പക്ഷെ അതൊന്നും നടിയോ തളര്‍ത്തിയില്ല.

  ഷീല

  മലയാള സിനിമയിലെ 'ബോള്‍ഡായ' നടിമാര്‍

  മലയാള സിനിമയുടെ ബാല്യത്തിലും കൗമാരത്തിലും കാമുകിയായും ഭാര്യയായും അഭിനയിക്കുന്ന കാര്യത്തില്‍ ഷീലയെ വെല്ലാന്‍ ആരുമില്ല. ഈറ്റ എന്ന ചിത്രത്തിലെയും ശരപഞ്ചരത്തിലെയും അഭിനയമാണ് ഷീലയെ ബോള്‍ഡ് ആക്കിയത്.

  സീമ

  മലയാള സിനിമയിലെ 'ബോള്‍ഡായ' നടിമാര്‍

  ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ ബോള്‍ഡ്‌നസ്സ് തെളിയിച്ച നടിയാണ് സീമ. 'അവളുടെ രാവുകള്‍' എന്ന ചിത്രത്തിലൂടെയാണ് തുടക്കം. അതിന്റെ സംവിധായകന്‍ ഐ വി ശശിയാണ് ഇന്ന് സീമയുടെ ഭര്‍ത്താവ്. പിന്നീട് ഒത്തിരി മികച്ച കഥാപാത്രങ്ങള്‍ സീമയ്ക്ക് മലയാള സിനിമയില്‍ ലഭിച്ചു.

  ഉണ്ണിമേരി

  മലയാള സിനിമയിലെ 'ബോള്‍ഡായ' നടിമാര്‍

  എണ്‍പതുകളുടെ തുടക്കത്തില്‍ പ്രേക്ഷകര്‍ ബോള്‍ഡ് ആക്ടറസ്സ് എന്ന വിളിച്ച നടിമാരില്‍ ഒരാളാണ് ഉണ്ണിമേരിയും. ഭര്‍ത്താവിനെ ചതിക്കുന്ന ഭാര്യയുടെ വേഷമാണ് മിക്കപ്പോഴും ഉണ്ണിമേരിക്ക് ലഭിച്ചത്.

  സില്‍ക്ക് സ്മിത

  മലയാള സിനിമയിലെ 'ബോള്‍ഡായ' നടിമാര്‍

  ദ്രാവിഡിയന്‍ങ്കാരിയായ സില്‍ക്ക് സ്മിത സൗത്ത് ഇന്ത്യയിലെ വിവാദനായികമാരില്‍ മുന്‍നിരയിലാണ്. 'ലയനം' അടക്കമുള്ള സിനിമകളിലൂടെ മലയാളികള്‍ക്കും ഏറെ പരിചിതയാണ് സില്‍ക്ക്

  സുപര്‍ണ ആനന്ദ്

  മലയാള സിനിമയിലെ 'ബോള്‍ഡായ' നടിമാര്‍

  പതിനാറാം വയസ്സിലാണ് സുപര്‍ണ വെള്ളിത്തിരയിലെത്തുന്നത്. വൈശാലി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലെ അഭിനയം കൂടെ ആയപ്പോള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായി.

  ശ്വേത മേനോന്‍

  മലയാള സിനിമയിലെ 'ബോള്‍ഡായ' നടിമാര്‍

  ശ്വേത പണ്ടേ ബോള്‍ഡ് ആണ്. പലപ്പോഴും അത് തെളിയിച്ചു. കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതുമുതല്‍ ശ്വേത ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരുന്നു. രതി നിര്‍വ്വേതം, കയം, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കളിമണ്ണ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്വേത വിമര്‍ശനങ്ങളില്‍ നിന്ന് ഒഴിയാതെയായി.

   രമ്യ നമ്പീശന്‍

  മലയാള സിനിമയിലെ 'ബോള്‍ഡായ' നടിമാര്‍

  സഹനടിയായി ഒതുങ്ങിക്കൂടുകയായിരുന്ന രമ്യ നമ്പീശന്‍ ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരെ ഞെട്ടിച്ചത്. ചിത്രത്തില്‍ ഫഹദ് ഫാസിലുമായുള്ള ലിപ് ലോക്ക് രമ്യയില്‍ നിന്ന് ആരും പ്രതീക്ഷിച്ചതായിരുന്നില്ല. ബാച്ചിലര്‍ പാര്‍ട്ടിയിലെ ഐറ്റം നമ്പറും രമ്യയില്‍ ബോള്‍ഡ്‌നസ്സ് കൂട്ടി

  ഹണി റോസ്

  മലയാള സിനിമയിലെ 'ബോള്‍ഡായ' നടിമാര്‍

  ന്യൂജനറേഷന്‍ ബോള്‍ഡ് ആക്ടറസ് എന്ന് വേണമെങ്കില്‍ ഹണി റോസിനെ വിശേഷിപ്പിക്കാവുന്നതാണ്. ചെറിയ വേഷങ്ങള്‍ ചെയ്തു പോകുകയായിരുന്ന ഹണി ട്രിവാന്‍ഡ്രം ലോഡ്ജിലൂടെ കാലുറപ്പിച്ചു. പിന്നീട് വണ്‍ ബൈ ടു എന്ന ചിത്രത്തില്‍ മുരളി ഗോപിയുമൊത്തുള്ള ലിപ് ലോക്കും കഥാപാത്രത്തോട് കാണിച്ച നീതിയായിട്ടേ ഹണി വിശ്വസിക്കുന്നുള്ളൂ.

  ലെന

  മലയാള സിനിമയിലെ 'ബോള്‍ഡായ' നടിമാര്‍

  സഹനടിയായിട്ടും ഇത്രയും ശക്തമായ കഥാപാത്രങ്ങള്‍ ലഭിയ്ക്കുന്നത് ഒരു പക്ഷെ ലനയ്ക്ക് മാത്രമായിരിക്കും. അയാള്‍ എന്ന ചിത്രത്തിലെ അഭിനയം ലെനയുടെ ബോള്‍ഡ്‌നസ്സിന്റെ ഭാഗമാണ്.

  English summary
  Here is the list of 10 boldest actresses, who broke the conventional heroine image of Malayalam cinema. Each of them is gorgeous, highly talented and hard working.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X