twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടികളുടെ ജീവന്‍ അപകടപ്പെടുത്തരുത്; ഇന്ത്യന്‍ ഗവണ്‍മെന്റിനോട് അപേക്ഷയുമായി സോനു സൂദ്

    |

    ഈ കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയില്‍ നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ പ്രഖ്യാപിച്ചത് ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. പല സമൂഹിക പ്രവര്‍ത്തകരും വിഷയത്തോട് പ്രതികരിക്കുകയും ചെയ്തു. ഈ ഒരു സാഹചര്യത്തില്‍ കുട്ടികളുടെ ജീവന്‍ വച്ച് കളിക്കരുത് എന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ സോനു സൂദ്.

    ട്വിറ്ററിലൂടെയാണ് സോനു സൂദ് പരീക്ഷകള്‍ മാറ്റി വയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്. 'ഇത് ഇന്ത്യന്‍ ഗവണ്‍മെന്റിനോടുള്ള എന്റെ അപേക്ഷയാണ്. രാജ്യത്തെ നിലവിലുള്ള സാഹചര്യങ്ങളെ പരിഗണിച്ച് നീറ്റ്, ജെ ഇ ഇ പരീക്ഷകള്‍ മാറ്റി വയ്ക്കണം. ഈ കോവിഡ് 19 കാലത്ത് നമ്മള്‍ അതീവ ജാഗ്രത പുലര്‍ത്തണം, കുട്ടികളുടെ ജീവന്‍ അപകടത്തില്‍ പെടുത്തരുത്' എന്നാണ് സോനു സൂദ് ട്വിറ്ററില്‍ എഴുതിയത്.


    സംഭവത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്ന ഒരു ബ്രോഷറും സോനു സൂദ് പങ്കുവച്ചിട്ടുണ്ട്. ഭയമാണ് യഥാര്‍ത്ഥം എന്നാണ് തലക്കെട്ട്. കോവിഡ് കേസുകള്‍ ഉയരുകയും, ബീഹാറിലും ആസാമിലും ഗുജറാത്തിലും വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ 26 ലക്ഷം കുട്ടികള്‍ നീറ്റ്, ജെ ഇ ഇ പരീക്ഷ എങ്ങിനെ എഴുതും എന്ന ആശങ്ക ബ്രോഷറില്‍ കാണാം. നോട്ട് ബുക്ക് പേജിന്റെ രൂപത്തിലാണ് ബ്രോഷര്‍ ഡിസൈന്‍ ചെയ്തിരിയ്ക്കുന്നത് എന്നതും ശ്രദ്ധേയം.

    നീറ്റ് ജെ ഇ ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. സെപ്റ്റബര്‍ 13 നാണ് നീറ്റ് പരീക്ഷ നിശ്ചയിച്ചിരിയ്ക്കുന്നത്. ജെ ഇ ഇ പരീക്ഷകള്‍ അടുത്ത മാസം ആദ്യവാരം നടത്തും. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ വിലപ്പെട്ട സമയം പാഴാക്കി കളയാനാവില്ല എന്നും ജീവിതം മുന്നോട്ട് പോകുകയുമാണെന്നാണ് കോടതി വാദം. ഇനിയും പരീക്ഷ നീട്ടി വച്ചാല്‍ മെഡിക്കല്‍ പഠനം താറുമാറാവും എന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നു.

    ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈയിന്‍ ഇളവ് അനുവദിയ്ക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാം എന്നാണ് കോടതി നിര്‍ദ്ദേശം.

    English summary
    Bollywood Actor Sonu Soon Requests Government Not To Conduct NEET, JEE Exams. Read in Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X