»   » ബോളിവുഡുമായി ഈ ഫഹദ് ഫാസില്‍ ചിത്രത്തിനുള്ള ബന്ധം??? 'കാര്‍ബണ്‍' പ്രത്യേകതകള്‍!!!

ബോളിവുഡുമായി ഈ ഫഹദ് ഫാസില്‍ ചിത്രത്തിനുള്ള ബന്ധം??? 'കാര്‍ബണ്‍' പ്രത്യേകതകള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഏറെ ശ്രദ്ധയോടെ സിനിമകള്‍ തിരഞ്ഞെടുക്കുന്ന ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ചിത്രമാണ് കാര്‍ബണ്‍. പ്രശസ്ത ക്യാമറാമാന്‍ വേണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാര്‍ബണ്‍. ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് കാര്‍ബണ്‍ ഒരുങ്ങുന്നത്. 

മുഴുവന്‍ സമയ മദ്യപാനി, സ്ത്രീ വിഷയത്തിലും മുമ്പില്‍, കുഞ്ചാക്കോ ബോബന്റെ മറ്റൊരു മുഖം!!!!

Fahadh Faasil’

കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ സസ്‌പെന്‍സ് ത്രില്ലറില്‍ സിബി എന്ന ഗ്രാമീണ യുവാവിന്റെ വേഷമാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയാകുന്നത്. ഛായഗ്രഹകനായ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ബോളിവുഡ് ക്യാമറാമാനായ കെയു മോഹനനാണ്. മലയാളിയായ കെയു മോഹനന്‍ ഡോണ്‍, റയീസ്, തലാഷ് തുടങ്ങി ബോളിവുഡ് ചിത്രങ്ങളുടെ ക്യാമറാമാനാണ്. വെള്ളിയാഴ്ച തിയറ്ററിലെത്തിയ ഷാരുഖ് ഖാന്‍-അനുഷ്‌ക ശര്‍മ്മ ചിത്രം ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കെയു മോഹനനാണ്.

ദേശീയ പുരസ്‌കാര ജേതാവായ സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ് 19 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് കാര്‍ബണിന്. വേണു ആദ്യമായി സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തിലാണ് വിശാല്‍ ഭരദ്വാജ് ഒടുവില്‍ സംഗീതം നല്‍കിയ മലയാള ചിത്രം. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സിബി തോട്ടുപുറമാണ്. 

English summary
Fahadh Faasil teaming up with popular cinematographer-turned-filmmaker Venu for an upcoming movie titled as Carbon. Bollywood cinematographer KU Mohanan has been roped as the DOP for this movie. A Malayali by origin, KU Mohanan is noted for his works in films like Shah Rukh Khan’s Don, Raees, Talaash etc. He is also the cameraman of SRK’s next release Jab Harry Met Sejal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam