twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീരപ്പനെകുറിച്ച് സിനിമ; സംവിധാനം രാം ഗോപാല്‍ വര്‍മ

    By Anwar Sadath
    |

    ചെന്നൈ: കുപ്രസിദ്ധനായ കാട്ടുകള്ളന്‍ വീരപ്പനെക്കുറിച്ച് സിനിമവരുന്നു. ബോളിവുഡിലെ ഹിറ്റ് സിനിമകളുടെ സംവിധായകന്‍ രാം ഗോപാല്‍ വര്‍മയാണ് വീരപ്പിന്റെയും വീരപ്പനെ കൊല ചെയ്ത ദൗത്യസേന തലവന്‍ കെ വിജയകുമാറിന്റെയും ജീവിതത്തെ അഭ്രപാളിയിലെത്തിക്കുന്നത്. വീരപ്പനെ ലോകത്തെ ഏറ്റവും ക്രൂരനായ വില്ലനായാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.

    സിനിമയില്‍ നായകനാകുന്നത് വീരപ്പന്‍ തട്ടിക്കൊണ്ടുപോവുകയും 108 ദിവസം കാട്ടില്‍ ബന്ദിയാക്കുകയും ചെയ്ത കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്റെ മകനും സാന്‍ഡല്‍വുഡ് സൂപ്പര്‍സ്റ്റാറുമായ ശിവ് രാജ്കുമാര്‍ ആണ്. ശിവരാജ് കുമാറിനെ വീരപ്പന്‍ ദൗത്യസേന തലവനാക്കുന്നതിനും രാം ഗോപാല്‍ വര്‍മയ്ക്ക് ന്യായീകരണമുണ്ട്. സ്വന്തം അച്ഛനെ തട്ടിക്കൊണ്ടുപോയ വീരപ്പനെ കൊലചെയ്ത് പകരം വീട്ടാനുള്ള അവസരമാണിതെന്നാണ് രാം ഗോപാല്‍ വര്‍മ പറയുന്നത്.

    veerappan

    തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന കഥ ആയതുകൊണ്ടുതന്നെ കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായിട്ടാണ് ബിഗ് ബജറ്റ് ചിത്രമെടുക്കുന്നത്. വളരെക്കാലമായി വീരപ്പന്റെ കഥ സിനിമയാക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി രാം ഗോപാല്‍ വര്‍മ പറഞ്ഞു. എന്നാല്‍ ഇപ്പോഴാണ് വീരപ്പന്‍ സംഭവവുമായി നീതിപുലര്‍ത്തുന്ന തിരക്കഥ ലഭിക്കുന്നത്.

    വീരപ്പന്‍ അല്ല, യഥാര്‍ഥത്തില്‍ സിനിമ കേന്ദ്രീകരിക്കുക വീരപ്പന്‍ ദൗത്യ സേനാ തലവനായിരുന്ന വിജയകുമാറിന്റെ ജീവിതമായിരിക്കും. തിരക്കഥയുടെ അവസാന മിനുക്കു പണിയിലാണ് ഇപ്പോള്‍. ഉടന്‍ ചിത്രീകരം ആരംഭിക്കുന്ന സിനിമയ്ക്ക് കില്ലിങ് വീരപ്പന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അതേസമയം, വീരപ്പന്‍ ആയി ആരാണ് വേഷമിടുന്നതെന്ന കാര്യം ഇപ്പോഴും രഹസ്യമാണ്.

    English summary
    Bollywood director Ram Gopal Varma's next on the killer of Veerappan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X