»   » ആമിര്‍ ഖാന്റെ പാര്‍ട്ടിയിലെ താരത്തിളക്കം

ആമിര്‍ ഖാന്റെ പാര്‍ട്ടിയിലെ താരത്തിളക്കം

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഇന്റലിജെന്റ് സൂപ്പര്‍ സ്റ്റാര്‍ ആമിര്‍ ഖാന്‍ 'ഷിപ് ഓഫ് തിസ്യൂസ്' എന്ന ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ് നടത്തി. ബോളിവുഡിലെ പ്രമുഖര്‍ക്ക് വേണ്ടിയായിരുന്നു സിനിമയുടെ സ്‌ക്രീനിങും പിന്നെ പാര്‍ട്ടിയും. താരങ്ങളായ രണ്‍ബീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര, കത്രിന കൈഫ്, പരിണീതി ചോപ്ര, കുനാല്‍ കപൂര്‍, റാണി മുഖര്‍ജി, അശുതോഷ് ഗോവാരികര്‍ തുടങ്ങി ഒട്ടേറം പ്രമുഖരാണ് പാര്‍ട്ടിക്കെത്തിയത്.

ഷിപ് ഓഫ് തിസ്യൂസിനെ പ്രിവ്യുവിന് ശേഷം ആമിര്‍ ഒരുപാട് പുകഴ്ത്തി. തന്റെ ഭാര്യ കിരണ്‍ ആണ് ഈ സിനിമ കണ്ട് ആദ്യം അഭിപ്രായം പറഞ്ഞതെന്ന് ആമീര്‍ പറഞ്ഞു. പിന്ന താന്‍ സിനിമ കണ്ടു. തനിക്കും ഇഷ്ടപ്പെട്ടു. അപ്പോഴാണ് ഇത്തരം സിനിമകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് തോന്നിയത്. അങ്ങനെയാണ് പ്രിവ്യു സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്- ആമിര്‍ പറഞ്ഞു.

ആനന്ദ് ഗാന്ധിയാണ് ഷിപ് ഓഫ് തിസ്യൂസിന്റെ സംവിധായകന്‍.അസ്തിത്വപ്രശ്‌നങ്ങളും നീതിയും, സൗന്ദര്യവും മരണവും എല്ലാം ഒരു ഫോട്ടാഗ്രാഫറുടെ ജീവിതത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തില്‍.

ആമിര്‍ ഖാന്റെ പാര്‍ട്ടിയിലെ താരത്തിളക്കം

അമീര്‍ ഖാന്റെ ബോളിവുഡ് സുഹൃത്തുക്കളില്‍ പ്രധാനിയാണ് റാണി മുഖര്‍ജി. ബോളിവുഡില്‍ റാണിക്ക് സ്ഥാനം നേടിക്കൊടുത്ത ഗുലാം എന്ന സിനിമ മുതലുള്ള സൗഹൃമാണിവരുടേത്.

ആമിര്‍ ഖാന്റെ പാര്‍ട്ടിയിലെ താരത്തിളക്കം

ആമിര്‍ ഖാന്റെ പാര്‍ട്ടിക്കെത്തിയ നടന്‍ രണ്‍ബീര്‍ കപൂര്‍ ഫോട്ടോക്ക് വേണ്ടി പോസ് ചെയ്യുന്നു.

ആമിര്‍ ഖാന്റെ പാര്‍ട്ടിയിലെ താരത്തിളക്കം

ബോളിവുഡ് സുന്ദരി കത്രീന കൈഫ് ഫോട്ടോഗ്രാഫര്‍മാരുടെ നേര്‍ക്ക് കൈ വീശുന്നു

ആമിര്‍ ഖാന്റെ പാര്‍ട്ടിയിലെ താരത്തിളക്കം

പ്രിയങ്ക ചോപ്രയുടെ ബന്ധുവാണ് ബോളിവുഡില്‍ ഇടം നേടിയ ഈ സുന്ദരി

ആമിര്‍ ഖാന്റെ പാര്‍ട്ടിയിലെ താരത്തിളക്കം

ബോളിവുഡിലെ പുതുമുഖങ്ങളായ ആലിയ ഭട്ടും, സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഫോട്ടോഗ്രാഫര്‍മര്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നു.

ആമിര്‍ ഖാന്റെ പാര്‍ട്ടിയിലെ താരത്തിളക്കം

ബോളിവുഡിന്റെ പ്രിയ സംവിധായിക സോയ അക്തര്‍ക്കൊപ്പം നടി പ്രിയങ്ക ചോപ്ര.

ആമിര്‍ ഖാന്റെ പാര്‍ട്ടിയിലെ താരത്തിളക്കം

വിക്കി ഡോണര്‍ ഫെയിം ആയുഷ്മാന്‍ ഖുറാന ആമിര്‍ ഖാന്‍ നടത്തുന്ന പാര്‍ട്ടിയിലേക്ക് വരുന്നു.

ആമിര്‍ ഖാന്റെ പാര്‍ട്ടിയിലെ താരത്തിളക്കം

എവിടെയായാലും ഷോര്‍ട്‌സും ടീ ഷര്‍ട്ടുമിട്ട് വരാന്‍ ഒരു മടിയുമില്ലാത്ത ആളാണ് കങ്കണ റാണട്ട്

ആമിര്‍ ഖാന്റെ പാര്‍ട്ടിയിലെ താരത്തിളക്കം

ബോളിവുഡിന് ഹിറ്റുകള്‍ മാത്രം സമ്മാനിച്ച, സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍.

ആമിര്‍ ഖാന്റെ പാര്‍ട്ടിയിലെ താരത്തിളക്കം

ബോണി കപൂറിന്റെ മകന്‍ അര്‍ജ്ജുന്‍ കപൂര്‍ ആമിറിന്റെ വീട്ടിലേക്ക് വരുന്നു.

ആമിര്‍ ഖാന്റെ പാര്‍ട്ടിയിലെ താരത്തിളക്കം

ആമീറിന്റെ സുഹൃത്തും നടനുമായ കുനാല്‍ കപൂര്‍ ഫോട്ടോഗ്രാഫര്മാര്‍ക്ക് മുന്നില്‍

ആമിര്‍ ഖാന്റെ പാര്‍ട്ടിയിലെ താരത്തിളക്കം

ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന്‍ ഭാര്യ അവന്തിക മാലിക്കിനൊപ്പം

English summary
Superstar Aamir Khan arranged a special screening of Ship Of Theseus for Bollywood actors, recently. Celebrities like Ranbir Kapoor, Priyanka Chopra, Katrina Kaif, Ashutosh Gowariker, Siddharth Malhotra and Arjun Kapoor attended both the screening and the after party.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam