twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പെരുച്ചാഴിയില്‍ ബോംബെ ജയശ്രീയുടെ പാട്ട്

    By Lakshmi
    |

    പ്രശസ്ത കര്‍ണാടക സംഗീതജ്ഞയായ ബോംബെ ജയശ്രീ ആദ്യമായി ഒരു മലയാളചിത്രത്തിന് വേണ്ടി ഗാനമാലപിച്ചു. മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ ഒരുക്കുന്ന പെരുച്ചാഴിയ്ക്കുവേണ്ടിയാണ് ജയശ്രീ പാടിയത്.

    വേണുഗോപാല്‍ രാമചന്ദ്രന്‍ നായര്‍ രചിച്ച് അറോറ സംഗീതം പകര്‍ന്ന ഗാനം ചെന്നൈയില്‍ വച്ചാണ് ചിത്രീകരിച്ചത്. സര സര പോലുള്ള ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ ജയശ്രീയുടേതായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെ മലയാളത്തിലെ ആദ്യഗാനവും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

    Bombay Jayashree

    കല്യാണ സമയല്‍ സാദം എന്ന തമിഴ് ചിത്ത്രിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച അറോറ നേരത്തേ ഒരേ കടല്‍ എന്ന മലയാളചിത്രത്തിലെ ഒരു കടലായ്, അന്‍വര്‍ എന്ന ചിത്രത്തിലെ ഖല്‍ബിലെ തീ എന്നീ ഗാനങ്ങളുടെ ട്രാക്ക് പാടിയ ഗായകനാണ്.

    ജയശ്രീ രാമനാഥ് എന്ന ബോംബെ ജയശ്രീ കര്‍ണാട സംഗീതത്തില്‍ പേരെടുത്ത വ്യക്തിയാണ്. വയലിന്‍ വിദ്വാന്‍ ലാല്‍ഗുഡി ജയരാമന്റെ ശിഷ്യയായ ജയശ്രീ കൊല്‍ക്കത്തയില്‍ ജനിച്ച് മുംബൈയില്‍ വളര്‍ന്ന കലാകാരിയാണ്. ഇന്ത്യയിലും പുറത്തുമായി ഒട്ടനവധി വേദികളില്‍ സംഗീതകച്ചേരികള്‍ നടത്തിയിട്ടുള്ള ജയശ്രീ സ്വന്തമായി സംഗീത ആല്‍ബങ്ങളും ഇറക്കിയിട്ടുണ്ട്.

    2013ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കലാകാരിയാണ് ജയശ്രീ. ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിന് വേണ്ടി ജയശ്രീ തയ്യാറാക്കിയ കണ്ണേ കണ്‍മണിയേ എന്ന ഗാനത്തിനായിരുന്നു നാമനിര്‍ദ്ദേശം ലഭിച്ചത്. പിന്നീട് ഇത് ഇരയിമ്മന്‍തമ്പിയുടെ ഓമനത്തിങ്കല്‍ കിടാവോ എന്ന പ്രശസ്തമായ താരാട്ടില്‍ നിന്നും കോപ്പിയടിച്ചതാണെന്നതരത്തില്‍ വിവാദങ്ങളും ഉണ്ടായി.

    English summary
    Bombay Jayashree recently recorded her first song in Malayalam, for the film Peruchazhi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X