»   » അസമിലും മേലേപ്പറമ്പില്‍ ആണ്‍വീട് ഹിറ്റ്

അസമിലും മേലേപ്പറമ്പില്‍ ആണ്‍വീട് ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam
Meleparambil Aanveedu
മേലേപ്പറമ്പിലെ ആണ്‍വീട്ടുകാരുടെ ചിരിഗാഥ അങ്ങ് അസമിലും ആവര്‍ത്തിയ്ക്കുന്നു. പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മേലേപ്പറമ്പിന്റെ ആണ്‍വീടിന്റെ നിര്‍മാതാവ് മാണി സി കാപ്പനാണ് ചിത്രം റീമേക്ക് ചെയ്ത അസമില്‍ എത്തിച്ചിരിയ്ക്കുന്നത്. കാപ്പന്‍ തന്നെ സംവിധാനം ചെയ്ത ബോറോലര്‍ഘര്‍ വമ്പന്‍ വിജയത്തിലേക്ക് കുതിയ്ക്കുകയാണ്.

ജയറാമും ശോഭനയും നരേന്ദ്ര പ്രസാദും ജഗതിയുമൊക്കെ ഉജ്ജ്വലമാക്കിയ വേഷങ്ങള്‍ അസമിലെ സൂപ്പര്‍താരങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അസമിലെ യുവ സൂപ്പര്‍താരം ഉത്പല്‍ദാസാണ് ജയറാം അവതരിപ്പിച്ച ഹരികൃഷ്ണന്റെ റോളിലെത്തുന്നത്. ശോഭനയുടെ പവിഴത്തെ ദേവസ്മിത ബാനര്‍ജിയും അവതരിപ്പിക്കുന്നു. നിപം ഗോസ്വാമി, ശ്രീലേഖ മുഖര്‍ജി, വിഷ്ണു കര്‍ഗാരിയ തുടങ്ങിയ ഒട്ടേറെ പ്രമുഖ താരങ്ങളും സിനിമയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

അസമീസ് പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായി മാറുകയാണ് ബോറോലര്‍ഖര്‍. മേലേപ്പറമ്പിലെ വീട്ടിലെ ആണുങ്ങളുടെ മനമിളക്കുന്ന പവിഴം തമിഴത്തിയാണെങ്കില്‍ അസമീസിലെ നായിക ബംഗാളിയാണ്. രണ്ട് ഭാഷകള്‍ ചേരുന്ന ഒരു സിനിമ അസംകാര്‍ക്ക് പുതിയ അനുഭവമാണ്. സംവിധാനം മാത്രമല്ല, തമിഴ് ഗൗണ്ടറുടെ രൂപത്തില്‍ വിനു ചക്രവര്‍ത്തി അവതരിപ്പിച്ച റോളില്‍അസമീസില്‍ അരങ്ങേറ്റവും ബോറോലര്‍ഘറിലൂടെ കാപ്പന്‍ നടത്തിയിട്ടുണ്ട്.

അസം പൊലീസിലെ എ.ഡി.ജി.പി ദിലീപ് ബോറയാണ് പാട്ടുകളെഴുതിയത്. മലയാളിയായ ശ്രീജിത്ത് ഈണം നല്‍കിയ ഗാനങ്ങള്‍ചിത്രത്തിന്റെ റിലീസിന് മുമ്പുതന്നെ ഹിറ്റായി. ഒരു പാട്ടിന് മേലേപ്പറമ്പിലില്‍ ജോണ്‍സണ്‍ ഒരുക്കിയ അതേ ഈണം നിലനിര്‍ത്തി.

ഇന്ത്യയിലെ പ്രാദേശിക ഭാഷ സിനിമകള്‍ നേരിടുന്ന ദുരവസ്ഥകള്‍ അസമീസ് സിനിമകളും അനുഭവിയ്ക്കുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പു വരെ 70 സിനിമകള്‍വരെ റിലീസ് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇരുപതും മുപ്പതും സിനിമകള്‍മാത്രമേ നിര്‍മിക്കപ്പെടുന്നുള്ളു. ഇത്തരം പുതിയ പരീക്ഷണങ്ങള്‍ അസമീസ് സിനിമയ്ക്ക് ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്. ഈ മാസം രണ്ടിന് റിലീസ് ചെയ്ത ബോറോലോര്‍ഖര്‍ നൂറു ദിവസം പിന്നിടുമെന്നാണ് കാപ്പന്റെ പ്രതീക്ഷ.

English summary
"Borolar Ghor" is remake of super hit Malayalam film "Meleparambil Aanveedu". It was one of the highest grossing Malayalam films of the early 1990s.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam