»   » രണ്ട് ആഗ്രഹങ്ങള്‍ ഒരുമിച്ച് സാധിക്കുന്ന സന്തോഷത്തില്‍ വിമല രാമന്‍; ഏതൊക്കെയാണത്?

രണ്ട് ആഗ്രഹങ്ങള്‍ ഒരുമിച്ച് സാധിക്കുന്ന സന്തോഷത്തില്‍ വിമല രാമന്‍; ഏതൊക്കെയാണത്?

Written By:
Subscribe to Filmibeat Malayalam

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ ലോകത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ് വിമല രാമന്‍. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളില്‍ നിന്നും വിമലയ്ക്ക് അവസരങ്ങള്‍ ധാരാളം വരുന്നുണ്ട്.

തന്റെ രണ്ട് ആഗ്രഹങ്ങള്‍ ഒരുമിച്ച് സാധിയ്ക്കുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ വിമല രാമന്‍. ഒന്ന് പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നതാണ്, മറ്റൊന്ന് നാഗാര്‍ജ്ജുനൊപ്പം അഭിനയിക്കുക എന്നതും.

 vimala-raman

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന മലയാള സിനിമയിലാണ് ഇപ്പോള്‍ വിമല രാമന്‍ അഭിനയിക്കുന്നത്. മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. ലാലിനൊപ്പമുള്ള വിമല രാമന്റെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ കോളേജ് കുമാര്‍ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

ഒപ്പത്തില്‍ മോഹന്‍ലാല്‍ അന്ധനായിട്ടാണ് എത്തുന്നത്. ഒരു ക്രൈം ത്രില്ലറാണ് ചിത്രം. ഒപ്പത്തിലെ അവസരം വന്നപ്പോള്‍ ശരിയ്ക്കും ത്രില്ലടിച്ചത് താനാണെന്ന് വിമല രാമന്‍ പറയുന്നു. ഒരു പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമായിരുന്നു എന്നും നടി പറഞ്ഞു.

'എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും മോഹന്‍ലാലിനൊപ്പം, അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല'

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതാണ് വിമല രാമന്റെ മറ്റൊരു സ്വപ്‌ന സാക്ഷാത്കാരം. ഓം നമോ വെങ്കിടേശ എന്ന ചിത്രത്തിലാണ് വിമല വെങ്കിടേഷിനൊപ്പം അഭിനയിക്കുന്നത്.

English summary
Vimala Raman is on cloud nine. The reason? The actress was able to fulfil two of her long cherished wishes recently—to be part of Priyadarshan directorial and also to play a mythological character. She says that her first wish got materialised when she was cast in the thriller 'Oppam' with Mohanlal and the second, when she was roped in to play a goddess in the Telugu film 'Om Namo Venkatesa' with Nagarjuna.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam