»   » മഹേഷിന്റെ പ്രതികാരം കൊണ്ടത് ആക്ഷന്‍ ഹീറോ ബിജുവിന്, പുതിയ നിയമവും ഒപ്പം; ബോക്‌സോഫീസ് നില

മഹേഷിന്റെ പ്രതികാരം കൊണ്ടത് ആക്ഷന്‍ ഹീറോ ബിജുവിന്, പുതിയ നിയമവും ഒപ്പം; ബോക്‌സോഫീസ് നില

Written By:
Subscribe to Filmibeat Malayalam

ചെറുതും വലുതുമായി ഒമ്പത് ചിത്രങ്ങള്‍ ഈ മാസം തിയേറ്ററുകളിലെത്തി. ഒരു കാറ്റും തട്ടാതെ ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരവും എബ്രിഡ് ഷൈന്‍നിന്റെ ആക്ഷന്‍ ഹീറോ ബിജുവും എകെ സാജന്റെ പുതിയ നിയമവും പ്രദര്‍ശനം തുടരുകയാണ്.

ഒരു ദിവസം ഇടവിട്ടാണ് ആക്ഷന്‍ ഹീറോ ബിജുവും മഹേഷിന്റെ പ്രതികാരവും തിയേറ്ററുകളിലെത്തിയത്. രണ്ട് ചിത്രങ്ങളും റിയലിസ്റ്റിക് എന്ന വിശേഷണത്തോടെ വന്നതാണ്. ഈ മത്സരത്തില്‍ ആരാണ് മുന്നിലെന്ന് നോക്കാം

മഹേഷിന്റെ പ്രതികാരം കൊണ്ടത് ആക്ഷന്‍ ഹീറോ ബിജുവിന്, പുതിയ നിയമവും ഒപ്പം; ബോക്‌സോഫീസ് നില

കേരളത്തിലെ തിയേറ്ററുകളില്‍ ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ആക്ഷന്‍ ഹീറോ ബിജുവും മഹേഷിന്റെ പ്രതികാരവും പുതിയ നിയമവും. ബിജുവും മഹേഷും തിയേറ്ററിലെത്തി രണ്ടാഴ്ച പിന്നിടുന്നു. ഒരാഴ്ച മുമ്പാണ് പുതിയ നിയമം തിയേറ്ററിലെത്തിയത്

മഹേഷിന്റെ പ്രതികാരം കൊണ്ടത് ആക്ഷന്‍ ഹീറോ ബിജുവിന്, പുതിയ നിയമവും ഒപ്പം; ബോക്‌സോഫീസ് നില

ഫെബ്രുവരി നാലിന് റിലീസ് ചെയ്ത ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ചിത്രം നിര്‍മിച്ചതും നടന്‍ തന്നെയാണ്. 15 ദിവസം പിന്നിടുമ്പോള്‍ 7.96 കോടി രൂപയാണ് ചിത്രത്തിന്റെ ഗ്രോസ് കലക്ഷന്‍

മഹേഷിന്റെ പ്രതികാരം കൊണ്ടത് ആക്ഷന്‍ ഹീറോ ബിജുവിന്, പുതിയ നിയമവും ഒപ്പം; ബോക്‌സോഫീസ് നില

കേരള ജനത ഒരേ സ്വരത്തില്‍ പറഞ്ഞു, മഹേഷിന്റെ പ്രതികാരം അസാധാരണത്വം ഒട്ടുമില്ലാത്ത മികച്ച ചിത്രം. ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായതെത്തിയ ചിത്രം നിര്‍മിച്ചത് ആഷിഖ് അബുവാണ്. ഫെബ്രുവരി 5 ന് റിലീസ് ചെയ്ത ചിത്രം 14 ദിവസം കൊണ്ട് നേടിയത് 8.5 കോടി രൂപയാണ്

മഹേഷിന്റെ പ്രതികാരം കൊണ്ടത് ആക്ഷന്‍ ഹീറോ ബിജുവിന്, പുതിയ നിയമവും ഒപ്പം; ബോക്‌സോഫീസ് നില

മമ്മൂട്ടിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എകെ സാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പുതിയ നിയമം. ഡീസന്റ് ത്രില്ലര്‍ ചിത്രം എന്ന വിശേഷണത്തോടെ പ്രദര്‍ശനം തുടരുന്ന പുതിയ നിയമത്തിന്റെ കലക്ഷനും മോശമൊന്നുമല്ല. ഫെബ്രവരി 12 ന് റിലീസ് ചെയ്ത ചിത്രം ഏഴ് ദിവസം കൊണ്ട് നേടിയത് 4.84 കോടി രൂപയാണ്.

English summary
Action Hero Biju, Maheshinte Prathikaram and Puthiya Niyamam doing well in Kerala Box Office

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam