»   » ബോക്‌സോഫീസ് കളക്ഷന്‍; ചാര്‍ലിയും ടു കണ്‍ട്രീസും ഒപ്പത്തിനൊപ്പം

ബോക്‌സോഫീസ് കളക്ഷന്‍; ചാര്‍ലിയും ടു കണ്‍ട്രീസും ഒപ്പത്തിനൊപ്പം

Posted By:
Subscribe to Filmibeat Malayalam

ക്രിസമസ് ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത നാല് മലയാള സിനിമകളും നല്ലൊരു ആഘോഷ മൂഡ് നല്‍കുന്നതാണെന്ന പ്രത്യേകതയുമുണ്ട്. കഥയോ, കാഥാവസ്ഥയോ ഒന്ന് ചോദിച്ചേക്കരുത്. ആഘോഷമാണോ ആഘോഷമാണ്!!

ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയും ഒന്നിച്ച ചാര്‍ലിയും ദിലീപും മംമ്ത മോഹന്‍ദാസും ഒന്നിച്ച ടു കണ്‍ട്രീസുമാണ് മത്സരത്തില്‍ കട്ടയ്ക്ക് നില്‍ക്കുന്നത്. നാല് ദിവസം പിന്നിട്ട ചാര്‍ലി നാല് കോടിയും മൂന്ന് ദിവസം പിന്നിട്ട ടു കണ്‍ട്രീസ് മൂന്ന് കോടിയും നേടിക്കഴിഞ്ഞു. നോക്കാം...


also read; ദിലീപുമായുള്ള മത്സരത്തില്‍ മഞ്ജു വാര്യര്‍ തോറ്റോ...?


ബോക്‌സോഫീസ് കളക്ഷന്‍; ചാര്‍ലിയും ടു കണ്‍ട്രീസും ഒപ്പത്തിനൊപ്പം

ആദ്യ ദിവസം 1.86 കോടിയായിരുന്നു ചാര്‍ലിയുടെ ബോക്‌സോഫീസ് കിലുക്കം. നാല് ദിവസം പിന്നിടുമ്പോള്‍ 4.18 കോടി നേടിക്കഴിഞ്ഞു. കേരളത്തിലും പുറത്തും മികച്ച അഭിപ്രായം നേടി വിജയകരമായി പ്രദര്‍ശനം തുടരുന്നു


ബോക്‌സോഫീസ് കളക്ഷന്‍; ചാര്‍ലിയും ടു കണ്‍ട്രീസും ഒപ്പത്തിനൊപ്പം

ചാര്‍ലിയ്‌ക്കൊപ്പം മത്സരിച്ച് ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസുമുണ്ട്. രണ്ട് ദിവസം കൊണ്ട് 2.45 കോടി നേടിയ ചിത്രം മൂന്നാം ദിവസം വാരിയത് 3.62 കോടിയാണ്. നാലാം ദിവസം ചാര്‍ലിയ്‌ക്കൊപ്പം നില്‍ക്കുമോ എന്ന് കണ്ടറിയാം


ബോക്‌സോഫീസ് കളക്ഷന്‍; ചാര്‍ലിയും ടു കണ്‍ട്രീസും ഒപ്പത്തിനൊപ്പം

നവാഗത സംവിധായകന്‍ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത അടി കപ്യാരെ കൂട്ടമണി എന്ന ചിത്രവും ബോക്‌സോഫീസില്‍ കിലുക്കമുണ്ടാക്കുന്നു. മൂന്ന് ദിവസം കൊണ്ട് ചിത്രം 2.24 കോടി നേടിക്കഴിഞ്ഞു


ബോക്‌സോഫീസ് കളക്ഷന്‍; ചാര്‍ലിയും ടു കണ്‍ട്രീസും ഒപ്പത്തിനൊപ്പം

മഞ്ജു വാര്യര്‍ നായികയായെത്തിയ ജോ ആന്റ് ദ ബോയിയാണ് മത്സരത്തില്‍ അല്പം പിന്നോട്ട് നില്‍ക്കുന്നത്. ചാര്‍ലിയ്‌ക്കൊപ്പം റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം നേടിയത് 82 ലക്ഷമാണ്. നാലാം ദിവസമായപ്പോള്‍ കളക്ഷന്‍ 1.56 കോടിയാണ്


English summary
Box office collection report of christmas releases in Malayalam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam