»   » റംസാന്‍ ചിത്രങ്ങളായ സുല്‍ത്താനും കസബയും, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയ കളക്ഷന്‍

റംസാന്‍ ചിത്രങ്ങളായ സുല്‍ത്താനും കസബയും, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയ കളക്ഷന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

റംസാന്‍ ചിത്രങ്ങളായി തിയേറ്ററുകളില്‍ എത്തിയ മമ്മൂട്ടി ചിത്രം കസബയും സല്‍മാന്‍ ഖാന്റെ സുല്‍ത്താനും ബോക്‌സ് ഓഫീസില്‍ തകര്‍ക്കുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ വമ്പന്‍ കളക്ഷനാണ് രണ്ട് ചിത്രങ്ങളും നേടിയിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മാത്രമായി നേടിയ കളക്ഷനാണ് പറയുന്നത്.

റിലീസ് ചെയ്ത് അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 45 ലക്ഷമാണ് സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ നേടിയത്. 37 ലക്ഷമാണ് മമ്മൂട്ടി ചിത്രമായ കസബയുടെ കളക്ഷന്‍. കൊച്ചി മള്‍ട്ടിപ്ലക്‌സുകളില്‍ നിന്ന് മാത്രമുള്ള കളക്ഷന്‍ റിപ്പോട്ടാണിത്. തുടര്‍ന്ന് കാണൂ.. റംസാന്‍ ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ട്..

റംസാന്‍ ചിത്രങ്ങളായ സുല്‍ത്താനും കസബയും, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയ കളക്ഷന്‍

സല്‍മാന്‍ ഖാനെയും അനുഷ്‌ക ശര്‍മ്മയെയും കേന്ദ്ര കഥാപാത്രമാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത ചിത്രമാണ് സുല്‍ത്താന്‍. ജൂലൈ ആറിന് ലോകമെമ്പാടും റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസിലും മികച്ച കളക്ഷന്‍ നേടുന്നു.

റംസാന്‍ ചിത്രങ്ങളായ സുല്‍ത്താനും കസബയും, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയ കളക്ഷന്‍

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മാത്രമായി 45 ലക്ഷമാണ് സുല്‍ത്താന്‍ ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്.

റംസാന്‍ ചിത്രങ്ങളായ സുല്‍ത്താനും കസബയും, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയ കളക്ഷന്‍

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്. വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക. മികച്ച പ്രതികരണങ്ങളോടെ ചിത്രം തിയേറ്ററുകളില്‍ മുന്നേറുന്നു.

റംസാന്‍ ചിത്രങ്ങളായ സുല്‍ത്താനും കസബയും, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയ കളക്ഷന്‍

37 ലക്ഷമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും മാത്രം ലഭിച്ച കളക്ഷന്‍. 5.56 കോടിയാണ് ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍.

റംസാന്‍ ചിത്രങ്ങളായ സുല്‍ത്താനും കസബയും, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയ കളക്ഷന്‍

കുഞ്ചാക്കോ ബോബനും ജയസൂര്യയും അമല പോളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ബോബന്‍ സാമൂവല്‍ സംവിധാനം ചെയ്ത ചിത്രം. 23 ലക്ഷമാണ് ചിത്രം അഞ്ചു ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്.

റംസാന്‍ ചിത്രങ്ങളായ സുല്‍ത്താനും കസബയും, കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയ കളക്ഷന്‍

ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്. 20 ലക്ഷമാണ് ചിത്രം നാല് ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ നേടിയത്.

English summary
Box office collection report of Eid releases at Kochi multiplexes.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam