»   » ബോക്‌സോഫീസ് റിപ്പോര്‍ട്ട്: സുധിയും രാജമ്മയും ഒപ്പത്തിനൊപ്പം

ബോക്‌സോഫീസ് റിപ്പോര്‍ട്ട്: സുധിയും രാജമ്മയും ഒപ്പത്തിനൊപ്പം

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇത് നല്ല കാലമാണ്. കഴിഞ്ഞ് മൂന്ന് നാല് മാസങ്ങളാണ് മികച്ച കുറേ സിനിമകള്‍ കൊണ്ട് സമ്പന്നം. കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ സു സു സുധി വാത്മീകവും രാജമ്മ അറ്റ് യാഹുവും മികച്ച പ്രകടനം കാണിച്ച് മുന്നേറുകയാണ്.

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ചിത്രമാണ് സു സു സുധി വാത്മീകം. കുഞ്ചാക്കോ ബോബനും ആസിഫ് അലിയുമാണ് നവാഗതനായ രഘുരാമ വര്‍മ സംവിധാനം ചെയ്ത രാജമ്മ അറ്റ് യാഹുവിലെ നായകന്മാര്‍. ചിത്രങ്ങളുടെ ബോക്‌സോഫീസ് കളക്ഷന്‍ നോക്കാം.

ബോക്‌സോഫീസ് റിപ്പോര്‍ട്ട്: സുധിയും രാജമ്മയും ഒപ്പത്തിനൊപ്പം

മൂന്ന് ദിവസം കൊണ്ട് സുധി ബോക്‌സോഫീസില്‍ നിന്നും വാരിയത് 1.55 കോടി രൂപയാണ്.

ബോക്‌സോഫീസ് റിപ്പോര്‍ട്ട്: സുധിയും രാജമ്മയും ഒപ്പത്തിനൊപ്പം

സുധിയോട് മത്സരിച്ച് നില്‍ക്കുന്ന രാജമ്മ അറ്റ് യാഹു 1.78 കോടി നേടി മുന്നേറി.

ബോക്‌സോഫീസ് റിപ്പോര്‍ട്ട്: സുധിയും രാജമ്മയും ഒപ്പത്തിനൊപ്പം

ആഴ്ച ഒന്ന് പിന്നിടുമ്പോള്‍ രാജമ്മയെയും യാഹുവിനെയും കടത്തിവെട്ടി സുധി 3.36 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടി

ബോക്‌സോഫീസ് റിപ്പോര്‍ട്ട്: സുധിയും രാജമ്മയും ഒപ്പത്തിനൊപ്പം

3.14 കോടിയാണ് രാജമ്മ അറ്റ് യാഹുവിന്റെ ഏഴ് ദിവസത്തെ ഗ്രോസ് കളക്ഷന്‍

ബോക്‌സോഫീസ് റിപ്പോര്‍ട്ട്: സുധിയും രാജമ്മയും ഒപ്പത്തിനൊപ്പം

പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിച്ച ചിത്രമാണ് സു സു സുധി വാത്മീകം. സന്ദേശമല്ല, മറിച്ച് ഒരു തിരിച്ചറിവാണ് ഈ ചിത്രം. മികച്ച അഭിപ്രായങ്ങള്‍ മാത്രമാണ് ചിത്രത്തെ കുറിച്ച് കേള്‍ക്കുന്നത്.

ബോക്‌സോഫീസ് റിപ്പോര്‍ട്ട്: സുധിയും രാജമ്മയും ഒപ്പത്തിനൊപ്പം

ലാല്‍ ജോസിന്റെ പ്രിയശിഷ്യന്മാരില്‍ ഒരാളായ രഘുരാമ വര്‍മ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് രാജമ്മ അറ്റ് യാഹു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിയ്ക്കുന്നത്

English summary
Box office collection report; Su Su Sudhi Valmeekam and Rajamma At Yahoo

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam