»   » അത്രയ്ക്കും അശ്ശീലമായി പോയോ? തന്റെ സിനിമ കാണാന്‍ കുടുംബ പ്രേക്ഷകര്‍ മടിക്കുന്നെന്ന് റായി ലക്ഷ്മി!!

അത്രയ്ക്കും അശ്ശീലമായി പോയോ? തന്റെ സിനിമ കാണാന്‍ കുടുംബ പ്രേക്ഷകര്‍ മടിക്കുന്നെന്ന് റായി ലക്ഷ്മി!!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സുന്ദരി റായി ലക്ഷ്മി ബോളിവുഡില്‍ പോയി ഞെട്ടിച്ച സിനിമയാണ് ജൂലി 2. ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാണ് റായി ലക്ഷ്മി അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നതെങ്കിലും സിനിമയില്‍ നിന്നും പുറത്ത് വിട്ട ട്രെയിലറും പോസ്റ്ററുകളും പ്രതീക്ഷിച്ചിരുന്നതിലും ഹോട്ട് ആയിരുന്നു.

യൂത്തന്മാര്‍ വന്നാല്‍ മമ്മൂക്കയുടെ മാര്‍ക്കറ്റ് ഇടിയുമോ? നിവിൻ തകര്‍ത്തത് മമ്മൂട്ടിയുടെ ട്രെന്‍ഡിംഗ്

നവംബര്‍ 24 നായിരുന്നു സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ലെങ്കിലും നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ സിനിമ കാണാന്‍ ആളുകള്‍ കയറാന്‍ മടിക്കുന്നതിന്റെ കാരണമെന്താണെന്ന് നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

സിനിമ കാണാന്‍ മടിക്കുന്നു

ആളുകള്‍ ജൂലി 2 കാണാന്‍ മടികാണിക്കുകയാണെന്നാണ് ജൂലി 2 നായികയ്ക്ക് പറയാനുള്ളത്. അതിന് കാരണം സിനിമ ഒരു അശ്ശീല ചിത്രമാണെന്നുള്ള മുന്‍ധാരണയാണെന്നാണ് നടി പറയുന്നത്. ഇക്കാര്യത്തിലാണ് ലക്ഷ്മി അസ്വസ്ഥതയായിരിക്കുന്നത്.

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട്

സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനെ കുറിച്ച് തനിക്ക് അറിയില്ലെന്നും എ്ന്നാല്‍ സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതായിട്ടുമാണ് റായി ലക്ഷ്മി പറയുന്നത്.

കുടുംബം ഒന്നിച്ച് വരുന്നില്ല

ആദ്യം മുതലെ ജൂലി 2 അശ്ശില സിനിമയാണെന്ന ധാരണ പ്രേക്ഷകര്‍ക്കിടയില്‍ വന്നതിനാലാണ് കുടുംബ പ്രേക്ഷകര്‍ സിനിമ കാണാന്‍ മടിക്കുന്നത്. എന്നാല്‍ സിനിമ കണ്ടവര്‍ക്ക് അത് അങ്ങനെ അല്ലെന്ന് മനസിലായിട്ടുണ്ടാവുമെന്നും നടി പറയുന്നു.

ഞാന്‍ സംതൃപ്തയാണ്


സിനിമയെ കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് എന്റെ അവസാന ചിത്രമോ ആദ്യ ചിത്രമോ അല്ല. മാത്രമല്ല പ്രേക്ഷകരുടെ പ്രതികരണമല്ല ബോക്‌സ് ഒഫീസ് കളക്ഷനാണ് തനിക്ക് വലുതെന്നും നടി പറയുന്നു.

ജൂലി 2

2004 ല്‍ റിലീസ് ചെയ്ത ജൂലി എന്ന സിനിമയുടെ രണ്ടാം ഭാഗമായി നിര്‍മ്മിച്ച സിനിമയാണ് ജൂലി 2. റായി ലക്ഷ്മി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമയില്‍ തന്നെ അതീവ ഗ്ലാമര്‍ വേഷത്തിലാണ് നടി അഭിനയിച്ചിരുന്നത്.

പല ഭാഷകളില്‍

ഹിന്ദി ത്രില്ലര്‍ സിനിമയായ ജൂലി 2, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ ഇന്ത്യയിലെ പല ഭാഷകളിലായിട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. പുറത്ത് വന്ന ട്രെയിലറില്‍ അശ്ശീലം കൂടുതലാണെന്ന് പറഞ്ഞിരുന്നെങ്കിലും സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയായിരുന്നു.

English summary
Julie 2, a thriller written and directed by Deepak Shivdasani and produced by Vijay Nair, features Raai in the lead role. It is a sequel to Shivdasani's 2004 film Julie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X