»   » ബോക്‌സ് ഓഫീസില്‍ മെക്‌സിക്കന്‍ അപാരത പിന്നോട്ടടിക്കുന്നു!!! അങ്കമാലിക്ക് നേട്ടം???

ബോക്‌സ് ഓഫീസില്‍ മെക്‌സിക്കന്‍ അപാരത പിന്നോട്ടടിക്കുന്നു!!! അങ്കമാലിക്ക് നേട്ടം???

Posted By: Karthi
Subscribe to Filmibeat Malayalam

പബ്ലിസിറ്റി എത്രത്തോളം ഒരു സിനിമയുടെ വിജയത്തില്‍ നിര്‍ണായകമാകും എന്നതിന് ഒടുവിലത്തെ ഉദാഹരണമായിരുന്നു ഒരു മെക്‌സിക്കന്‍ അപാരത. ആദ്യ ദിനം തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ബോര്‍ഡ് തൂക്കാന്‍ താരതമ്യേന തുടക്കക്കാരനായ ടൊവിനോ എന്ന നടന്റെ ചിത്രത്തിനായി. ഒരു നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രത്തിന് ലഭിക്കാവുന്ന മികച്ച തുടക്കമായിരുന്നു അത്. 

ഒരു ചിത്രത്തിന് പ്രേക്ഷകരെ പിടിച്ചിരുത്താനായാല്‍ ചിത്രത്തിന്റെ വിജയം സുനിശ്ചിതമാണെന്നുള്ളത് ഒരു പുതിയ കാര്യമല്ല. മുന്‍കാലങ്ങളിലും നമ്മുടെ സിനിമകള്‍ അത്തരത്തിലുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. അവയെ ഓര്‍മിപ്പിക്കുന്നതാണ്  അങ്കമാലി ഡയറിസിന്റെ വിജയം. 

ഒരു മെക്‌സിക്കന്‍ അപാരത എന്ന യുവതാര ചിത്രം 139 തിയറ്ററുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. എല്ലാ പ്രദര്‍ശനശാലകളിലും തന്നെ ചിത്രം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു. യുവതാരങ്ങളെ അണിനിരത്തി ഒരു നവാഗത സംവിധായകന്‍ ഒരുക്കുന്ന ചിത്രത്തിന് ലഭിക്കാവുന്ന മികച്ച തുടക്കം. ഒപ്പം റിലീസ് ചെയ്ത അങ്കമാലി ഡയറീസിനേക്കാള്‍ കളക്ഷന്‍ നേടിയത് മെക്‌സിക്കന്‍ അപാരതയായിരുന്നു.

കലാലയ രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ സിനിമയായിരുന്നു മെക്‌സിക്കന്‍ അപാരത. ഒപ്പം പ്രണയത്തിനും സൗഹൃദത്തിനും ചിത്രത്തില്‍ പ്രധാന്യം നല്‍കുന്നുണ്ട്. ശരാശരി അഭിപ്രായമുള്ള മെക്‌സിക്കന്‍ അപാരതയ്ക്ക് എസ്എഫ്‌ഐ അനുഭാവികളുടെ ആവേശകരമായ സ്വീകരണമാണ് ആദ്യ ദിനം ചിത്രത്തിന് ലഭിച്ചത്.

ആദ്യദിന കളക്ഷനില്‍ പൃഥ്വിരാജ്, ദുല്‍ഖര്‍ ചിത്രങ്ങളെ വരെ പിന്നിലാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓണ്‍ലൈന്‍ വഴി ഇത്തരം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്തായിലും തുടക്കത്തിലുണ്ടായിരുന്ന ആ പ്രകടനം തുടര്‍ന്നുള്ള ദിവസങ്ങളിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

പതിഞ്ഞ തുടക്കമായിരുന്നു അങ്കമാലി ഡയറീസിന്റേത്. ആദ്യ ദിനം കാര്യമായ നേട്ടങ്ങള്‍ കളക്ഷനില്‍ അവകാശപ്പെടാനായില്ലെങ്കിലും മികച്ച അഭിപ്രായം നേടാന്‍ ചിത്രത്തിനായി. അത് പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രത്തിന് ഗുണകരമായി. ആദ്യ ദിനത്തേക്കാളല്‍ കളക്ഷന്‍ നേടാന്‍ മൂന്നാം ദിവസം ചിത്രത്തിന് കഴിഞ്ഞു.

പേര് പറഞ്ഞാല്‍ അറിയാവുന്ന എന്തിന് മുഖപരിചയമുള്ള താരങ്ങള്‍ പോലും ഇല്ലാതെ 86 നവാഗതരെ അണിനിരത്തിയാണ് ലിജോ ജോസ് പല്ലിശേരി ചിത്രമൊരുക്കിയത്. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ അങ്കമാലിയുടെ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളെ അതിഭാവുകത്വങ്ങളില്ലാതെ അവതരിപ്പിക്കാനായി എന്നതായിരുന്നു ചിത്രത്തിന്റെ വിജയം.

ഒരു മെക്‌സിക്കന്‍ അപാരത ആദ്യ ദിനങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും പിന്നീടുള്ള ദിനങ്ങളില്‍ അത് നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പതിഞ്ഞ തുടക്കമായിരുന്നിട്ടും ജനം ഏറ്റെടുത്ത് അങ്കമാലി ഡയറീസ് നേട്ടം കൊയ്യുകയാണ്. മെക്‌സിക്കന്‍ അപാരതയേക്കാള്‍ കുറഞ്ഞ തിയറ്ററുകളില്‍ മാത്രം പ്രദര്‍ശനത്തിനെത്തിയ ചിത്രം അധികം വൈകാതെ മൊത്തം കളക്ഷനില്‍ മെക്‌സിക്കന്‍ അപാരതയെ പിന്തള്ളും എന്നാണ് ലഭിക്കുന്ന വിവരം.

English summary
Oru Mexican Aparatha can't maintain the first week collection through out. But Ankamali Diaries could increase collection.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam