»   » ഞെട്ടാന്‍ തയ്യാറാണോ, എന്നാല്‍ ടു കണ്‍ട്രീസിന്റെ 60 ദിവസത്തെ കലക്ഷന്‍ കേട്ടോളൂ...

ഞെട്ടാന്‍ തയ്യാറാണോ, എന്നാല്‍ ടു കണ്‍ട്രീസിന്റെ 60 ദിവസത്തെ കലക്ഷന്‍ കേട്ടോളൂ...

Written By:
Subscribe to Filmibeat Malayalam

ദിലീപ് കരിയറില്‍ പിന്നോട്ട് പോയി, സ്ഥിരം കോമഡി കൊണ്ട് രക്ഷയില്ല എന്ന് വിമര്‍ശിച്ചവരൊക്കെ കേട്ടോളൂ, ആ കോമഡിയിലൂടെ തന്നെ ദിലീപ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കയറിയിരിക്കുന്നു. മംമ്ത മോഹന്‍ദാസിനെയും ദിലീപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത ടു കണ്‍ട്രീസ് 60 ദിവസം പിന്നിട്ടും പ്രദര്‍ശനം തുടരുകയാണ്.

മോഹന്‍ലാലിന്റെ ദൃശ്യം, നിവിന്‍ പോളിയുടെ പ്രേമം, പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളുടെ റോക്കോഡ് ചിലപ്പോള്‍ ദിലീപിന്റെ ടു കണ്‍ട്രീസ് മറി കടന്നേക്കും. കേരളത്തിലും കേരളത്തിന് പുറത്തും ഒക്കെയായുള്ള 60 ദിവസത്തെ പ്രദര്‍ശനം കൊണ്ട് ചിത്രം 55 കോടി രൂപ ഇതിനോടകം നേടിക്കഴിഞ്ഞു

ഞെട്ടാന്‍ തയ്യാറാണോ, എന്നാല്‍ ടു കണ്‍ട്രീസിന്റെ 60 ദിവസത്തെ കലക്ഷന്‍ കേട്ടോളൂ...

റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ നിന്ന് മാത്രം ടു കണ്‍ട്രീസ് ഇതുവരെ നേടിയത് 35 കോടിയാണ്.

ഞെട്ടാന്‍ തയ്യാറാണോ, എന്നാല്‍ ടു കണ്‍ട്രീസിന്റെ 60 ദിവസത്തെ കലക്ഷന്‍ കേട്ടോളൂ...

കേരളത്തില്‍ നിന്ന് ഏറ്റവും അധികം ബോക്‌സോഫീസ് കലക്ഷന്‍ നേടിയ അഞ്ച് ചിത്രങ്ങളിലൊന്നാണ് ഇപ്പോള്‍ ടു കണ്‍ട്രീസ്. ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത് കൊണ്ട് തന്നെ ആദ്യ മൂന്നില്‍ ഒന്നാകാന്‍ സാധ്യതകളുമുണ്ട്.

ഞെട്ടാന്‍ തയ്യാറാണോ, എന്നാല്‍ ടു കണ്‍ട്രീസിന്റെ 60 ദിവസത്തെ കലക്ഷന്‍ കേട്ടോളൂ...

വേള്‍ഡ് വൈഡ് കലക്ഷന്റെ കാര്യത്തില്‍ ആദ്യ നാല് ചിത്രങ്ങളിലൊന്നാണ് ടു കണ്‍ട്രീ (55 കോടി). ആദ്യ സ്ഥാനം മോഹന്‍ലാലിന്റെ ദൃശ്യത്തിനാണ്. രണ്ടാം സ്ഥാനത്ത് പ്രേമവും മൂന്നാം സ്ഥാനത്ത് എന്ന് നിന്റെ മൊയ്തീനും ഇരിക്കുന്നു.

ഞെട്ടാന്‍ തയ്യാറാണോ, എന്നാല്‍ ടു കണ്‍ട്രീസിന്റെ 60 ദിവസത്തെ കലക്ഷന്‍ കേട്ടോളൂ...

കരിയറില്‍ താഴോട്ട് പോകുകയായിരുന്ന ദിലീപിന് തീര്‍ച്ചയായും ടു കണ്‍ട്രീസ് ഒരു രക്ഷ തന്നെയാണ്.

ഞെട്ടാന്‍ തയ്യാറാണോ, എന്നാല്‍ ടു കണ്‍ട്രീസിന്റെ 60 ദിവസത്തെ കലക്ഷന്‍ കേട്ടോളൂ...

ക്യാന്‍സറിനെ ചിരിച്ച് തള്ളി തിരിച്ചു വന്ന മംമ്ത മോഹന്‍ദാസിന്റെ വിജയമായും ചിത്രത്തെ കാണണം.

ഞെട്ടാന്‍ തയ്യാറാണോ, എന്നാല്‍ ടു കണ്‍ട്രീസിന്റെ 60 ദിവസത്തെ കലക്ഷന്‍ കേട്ടോളൂ...

നേരത്തെ മൈ ബോസ്, പാസഞ്ചര്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഈ കൂട്ടുകെട്ട് ഒന്നിച്ചിട്ടുണ്ട്. രണ്ടും മികച്ച വിജയം നേടുകയും ചെയ്തു. ഈ ചിത്രത്തിലൂടെ പോയവര്‍ഷത്തെ മികച്ച താരജോഡികള്‍ക്കുള്ള വനിത ഫിലിം ഫെയര്‍ പുരസ്‌കാരം സ്വന്തമാക്കിയത് ദിലീപും മംമ്തയുമാണ്

English summary
Two Countries, the recent blockbuster, has already completed 60 days at the box office. The Dileep-Mamta Mohandas starrer has made a worldwide collection of Rs. 55 Crores, so far.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam