twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടൊവിനോയ്ക്ക് വിശ്രമിക്കാം! ഇനി ഫഹദിന്റെ ഊഴമാണ്! വരത്തന് റെക്കോര്‍ഡ് കലക്ഷന്‍! കാണൂ!

    |

    Recommended Video

    വരത്തന്റെ റെക്കോർഡ് കളക്ഷൻ ഇങ്ങനെ | filmibeat Malayalam

    അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സിനിമാലോകവും നേരിട്ടിറങ്ങിയിരുന്നു. ഷൂട്ടിങ്ങ് മാറ്റി വെച്ചും റിലീസ് മാറ്റിയതുമൊക്കെയായി സിനിമാമേഖലയിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഓണം ലക്ഷ്യമാക്കിയൊരുക്കിയ സിനിമകളുടെ റിലീസുകളെല്ലാം നീളുകയായിരുന്നു. നാളുകള്‍ക്കൊടുവില്‍ തിയേറ്ററുകളെല്ലാം സജീവമായിരിക്കുകയാണ് ഇപ്പോള്‍. രണവും തീവണ്ടിയും കുട്ടനാടന്‍ ബ്ലോഗുമൊക്കെ ബോക്‌സോഫീസില്‍ വിജയക്കുതിപ്പ് തുടരുന്നതിനിടയിലാണ് കുഞ്ചാക്കോ ബോബനും ഫഹദും അവരുടെ ചിത്രങ്ങളുമായി എത്തിയിട്ടുള്ളത്.

    ബിഗ് ഹൗസിലും ശ്രീശാന്തിന് ചുവട് പിഴച്ചു? കൈവിട്ടുപോയ കളിക്ക് നല്‍കേണ്ടി വരുന്നത് വലിയവില? കാണൂ!ബിഗ് ഹൗസിലും ശ്രീശാന്തിന് ചുവട് പിഴച്ചു? കൈവിട്ടുപോയ കളിക്ക് നല്‍കേണ്ടി വരുന്നത് വലിയവില? കാണൂ!

    പിതാവിന്റെ സിനിമയിലൂടെ അരങ്ങേറിയ ഫഹദിന് കന്നിച്ചിത്രത്തില്‍ ചുവട് പിഴച്ചുവെങ്കിലും ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്വന്തം പേര് അടയാളപ്പെടുത്തുന്ന തരത്തിലുള്ള വരവുമായാണ് താരമെത്തിയത്. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളെയായിരുന്നു താരത്തിന് ലഭിച്ചിരുന്നതെല്ലാം എന്ന് മാത്രമല്ല താരപുത്രനും എന്നതിനും അപ്പുറത്തേക്ക് സ്വന്തമായ മേല്‍വിലാസമുണ്ടാക്കാനും താരത്തിന് കഴിഞ്ഞു. ഒരുകാലത്ത് ചോക്ലേറ്റ് ഹീറോ എന്ന ഇമേജില്‍ കുരുങ്ങിയ കുഞ്ചാക്കോ ബോബന്‍ ഇടയ്ക്ക് വില്ലനായും സ്വഭാവനടനായും അരങ്ങേറിയതോടെ താരത്തിന്റെ സിനിമാജീവിതവും മാറി മറിയുകയായിരുന്നു. ആലപ്പുഴക്കാരായ താരപുത്രന്‍മാരുടെ സിനിമകളായിരുന്നു കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയത്. വരത്തനും മാംഗല്യം തന്തുനാനേയും മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സിനിമയുടെ കലക്ഷനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    പ്രതീക്ഷ തെറ്റിക്കാതെ വരത്തന്‍

    പ്രതീക്ഷ തെറ്റിക്കാതെ വരത്തന്‍

    അസാമാന്യ അഭിനയ മികവുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ഫഹദ് ഫാസില്‍. വ്യത്യസ്തമായ സിനിമാനുഭവം സമ്മാനിക്കുന്ന സംവിധായകനാണ് അമല്‍ നീരദ്. ഇവര്‍ രണ്ടുപേരും ഒരുമിച്ചെത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. ആവേശം ഇരട്ടിപ്പിച്ചാണ് സിനിമയുടെ പോസ്റ്ററുകളും ട്രെയിലറുമൊക്കെ എത്തിയത്. ഭാര്യയുടെ ചികിത്സയ്ക്കായി നാട്ടിലെത്തുന്ന എബിക്കും പ്രിയയ്ക്കും നേരിടേണ്ടി വന്ന പ്രശ്‌നങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയുമാണ് ദമ്പതികളായി എത്തുന്നത്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളുമായാണ് സിനിമ മുന്നേറുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

    മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

    മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്

    ഫഹദിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായി വരത്തന്‍ മാറുമെന്ന തരത്തിലാണ് ആരാധകരുടെ വിലയിരുത്തല്‍. മികച്ച കലക്ഷനാണ് ചിത്രം ആദ്യദിനം നേടിയത്. 21 ഷോയിലൂടെ 6.06 ലക്ഷമാണ് ചിത്രം കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയതെന്ന് ഫോറം കേരള റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ മറ്റ് കേന്ദ്രങ്ങളില്‍ നിന്നും ചിത്രത്തിന് മികച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചതെന്നും ഫഹദിന്റെ കരിയറിലെ തന്നെ ബെസ്റ്റ് ഓപ്പണിങ്ങ് കലക്ഷനായിരിക്കും സിനിമയുടേതെന്നും വിലയിരുത്തലുകളുണ്ട്. അമല്‍ നീരദിന്റെ വേറിട്ട ചുവട് വെപ്പും ഫഹദിന്റെയും ഐശ്വര്യയുടെയും അസാമാന്യ അഭിനയമികവും കൂടി ചേര്‍ന്നപ്പോള്‍ വരത്തനെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

    വ്യത്യസ്തമാര്‍ന്ന ക്ലൈമാക്‌സ്

    വ്യത്യസ്തമാര്‍ന്ന ക്ലൈമാക്‌സ്

    ആദിമധ്യാന്ത പൊരുത്തമുള്ള തരത്തിലായിരിക്കണം സിനിമയുടെ പ്രമേയമെന്നൊക്കെയാണ് പൊതുവെയുള്ള പറച്ചില്‍. തുടക്കം മുതല്‍ കാത്ത് സൂക്ഷിക്കുന്ന സര്‍പ്രൈസും ട്വിസ്റ്റുമൊക്കെ പൊളിയുന്നത് ക്ലൈമാക്‌സിലാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ക്ലൈമാക്‌സാണ് സിനിമയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നെന്നാണ് ആരാധകര്‍ പറയുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷമുള്ള ഒത്തുചേരല്‍ ഫഹദും അമലും ഗംഭീരമാക്കിയെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. അവരവരുടെ കഥാപാത്രത്തിനെ അങ്ങയേറ്റം മനോഹരമാക്കിയാണ് ഓരോ താരവും മുന്നേറിയത്.

    കുടുംബ പ്രേക്ഷകരോടൊപ്പം ചാക്കോച്ചന്‍

    കുടുംബ പ്രേക്ഷകരോടൊപ്പം ചാക്കോച്ചന്‍

    കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. നിമിഷ സജയനൊപ്പം അഭിനയിച്ച മാംഗല്യം തന്തുനാനെയും കഴിഞ്ഞ ദിവസം തിയേറ്ററുകളിലേക്കെത്തിയിരുന്നു. സാധാരണക്കാരനായ റോയിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുണര്‍ത്തിയാണ് ഈ സിനിമയെത്തിയത്. സൗമ്യ സദാനന്ദനാണ് ചിത്രത്തിന്റെ സംവിധായിക. മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന ചിത്രവും മോശമല്ലാത്ത കലക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

    മികച്ച തുടക്കം

    മികച്ച തുടക്കം

    യുവതാരങ്ങളുടെ സിനിമകളാണ് ഇപ്പോള്‍ ബോക്‌സോഫീസിനെ സജീവമാക്കുന്നത്. പൃഥ്വിരാജിന്റെ രണം റിലീസ് ചെയ്തതിന് പിന്നാലെയായാണ് തീവണ്ടിയെത്തിയത്. ഒരു കുട്ടനാടന്‍ ബ്ലോഗുമായി മമ്മൂട്ടിയും പിന്നാലെയെത്തി. ഇതിന് ശേഷമാണ് ഫഹദും ചാക്കോച്ചനും ഒരുമിച്ചെത്തിയത്. ആലപ്പുഴയുടെ അഭിമാന താരങ്ങളാണ് ഇപ്പോള്‍ ബോക്‌സോഫീസില്‍ നിറഞ്ഞുനില്‍ക്കുന്നത്. നേരത്തെ എത്തിയവരൊക്കെ വിശ്രമിക്കട്ടെയെന്നും ഇനി ഇവരുടെ സമയമാണെന്നുമാണ് ആരാധകരുടെ വാദം.ബോക്‌സോഫീസില്‍ നിന്നും ഇരുചിത്രങ്ങളും മികച്ച കലക്ഷന്‍ തന്നെ സ്വന്തമാക്കുമെന്നും പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏതൊക്കെ റെക്കോര്‍ഡ് നേടുമെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

    English summary
    first day perfomance of Varathan and Mangalyam Thanthunane
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X