»   » പൂജാചിത്രങ്ങളില്‍ കണ്ണുനട്ട് ബോക്‌സ്ഓഫീസ്

പൂജാചിത്രങ്ങളില്‍ കണ്ണുനട്ട് ബോക്‌സ്ഓഫീസ്

Posted By:
Subscribe to Filmibeat Malayalam
Ayalum Njanum Thammil and Jawan of Vellimala
വിജയദശമിക്ക് മമ്മൂട്ടി, പൃഥ്വിരാജ് ചിത്രങ്ങള്‍ക്കൊപ്പം മത്സരിക്കാന്‍ സൂര്യയുടെ മാട്രാനും. ഓണം പിന്നിട്ടാല്‍ അവധി ദിനങ്ങള്‍ കൂടുതലുള്ള പൂജ ദിവസങ്ങള്‍ ക്യാമ്പസ്സുകളുടെ ആഘോഷവേളയാണ്. അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിചിത്രമായ ജവാന്‍ ഓഫ് വെള്ളിമല വൈഡ് റിലീസിംഗിലൂടെ വിജയദശമി നാളില്‍ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ എത്തിക്കഴിഞ്ഞു.

ലാല്‍ജോസ് ഡയമണ്ട് നെക്‌ളേസിനുശേഷം സംവിധാനം നിര്‍വ്വഹിക്കുന്ന അയാളും ഞാനും തമ്മിലാണ് പൂജയോടനുബന്ധിച്ച് റിലീസ് ചെയ്ത മറ്റൊരു ചിതം. ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, കലാഭവന്‍ മണി, നരേന്‍, പ്രതാപ് പോത്തന്‍, അനില്‍ മുരളി, സലീംകുമാര്‍, റിമാ കല്ലിങ്കല്‍, രമ്യാനമ്പീശന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സൂര്യ നായകനാവുന്ന മാട്രാനാണ് യൂത്ത് ബോക്‌സ്ഓഫീസ് പിടിച്ചടക്കാനെത്തിയിരിക്കുന്ന തമിഴ് സിനിമ. ആക്ഷനും ഗ്ലാമറും സൂപ്പര്‍ ഗാനരംഗങ്ങളും ഉള്ള ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാണെത്തുന്നത് എന്ന പുതുമയുമുണ്ട്. തെന്ന്യന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളാണ് നായിക.

കലവൂര്‍ രവികുമാറിന്റെ രചനയില്‍ ഷാഫി ഒരുക്കുന്ന 101 വെഡ്ഡിംഗ്‌സാണ് ഇനി തീയേറ്ററില്‍ എത്താനിരിക്കുന്നത്. ൃ ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍ എന്നിവര്‍ നായകരാകുന്ന ചിത്രത്തില്‍ സംവൃത സുനിലും ഭാമയുമാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, പൊന്നമ്മ ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

English summary
Lal Jose's Ayalum Njanum Thammil and Anoop Kannan's Jawan of Vellimala, both the high-profile Malayalam films to compete in boxoffice.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam