twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ ആരാധകരെ നിരാശപ്പെടുത്തി ബി ആര്‍ ഷെട്ടി! രണ്ടാമൂഴം അടഞ്ഞ അധ്യായം! സിനിമ ഉപേക്ഷിച്ചു!

    |

    മലയാളത്തിന്റെ അതുല്യ പ്രതിഭകളിലൊരാളും സ്വകാര്യ അഹങ്കാരവുമായ മോഹന്‍ലാല്‍ ഭീമനായെത്തുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചിരുന്നു. വന്‍തുക മുടക്കി ഈ സിനിമ നിര്‍മ്മിക്കാമെന്നേറ്റത് വ്യവസായ പ്രമുഖനായ ബി ആര്‍ ഷെട്ടിയായിരുന്നു. ഒടിയന് പിന്നാലെ തന്നെ രണ്ടാമൂഴവുമായി മോഹന്‍ലാലും വിഎ ശ്രീകുമാര്‍ മേനോനും ഒരുമിച്ചെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എംടി വാസുദേവന്‍ നായരുട തിരക്കഥയിലാണ് സിനിമയൊരുക്കാനിരുന്നത്. ഭീമനായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നും നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. സംവിധായകനും സംഘവും ഔദ്യോഗികമായി ഇതേക്കുറിച്ച് പ്രഖ്യാപിച്ചിരുന്നു.

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം 'ആത്മസഖി'യിലെ ചാരുലത വിവാഹിതയായി! ചിത്രങ്ങള്‍ വൈറല്‍! കാണൂ!മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം 'ആത്മസഖി'യിലെ ചാരുലത വിവാഹിതയായി! ചിത്രങ്ങള്‍ വൈറല്‍! കാണൂ!

    മലയാളം കൂടാതെ മറ്റ് ഭാഷകളിലുമായി ഒരുക്കുന്ന ചിത്രത്തിന് മഹാഭാരതമെന്ന പേരുമുണ്ട്. മലയാള പതിപ്പിനാണ് രണ്ടാമൂഴമെന്ന പേര് നല്‍കിയത്. ആദ്യ സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ അടുത്ത ചിത്രത്തിന്‍രെ തിരക്കഥ തന്നെ ഏല്‍പ്പിച്ച എംടി വാസുദേവന്‍ നായരോട് നന്ദി പറയുന്നുവെന്നും അദ്ദേഹത്തിന് തൃപ്തി വരുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നുമൊക്കെയായിരുന്നു സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ ഇടയ്ക്ക് വെച്ചാണ് തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് എംടി രംഗത്തെത്തിയത്. രണ്ടാമൂഴത്തില്‍ നിന്നും താന്‍ പിന്‍മാറിയെന്നും തന്നെ സംബന്ധിച്ച് അട് അടഞ്ഞ അധ്യായവുമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്.

    രണ്ടാമൂഴം ഉപേക്ഷിച്ചു

    രണ്ടാമൂഴം ഉപേക്ഷിച്ചു

    എംടി വാസുദേവന്‍ നായരുടെ നോവലിനെ അധിഷ്ഠിതമാക്കിയൊരുക്കുന്ന സിനിമയില്‍ നിന്നും താന്‍ പിന്‍മാറിയതായി ബി ആര്‍ ഷെട്ടി പറയുന്നു. തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് തിരക്കഥാകൃത്ത് നല്‍കിയ ഹര്‍ജിയില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് സിനിമയുമായി മുന്നോട്ട് പോവുമെന്നായിരുന്നു ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയത്. തിരക്കഥാകൃത്തും സംവിധായകനും തമ്മിലുള്ള പ്രശ്‌നവും പത്മാവത് സൃഷ്ടിച്ച വിവാദങ്ങളുമൊക്കെ മനസ്സിലാക്കിയാണ് താന്‍ ഈ സിനിമയില്‍ നിന്നും പിന്‍വാങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.

    ഉപദേശം തേടിയിരുന്നു

    ഉപദേശം തേടിയിരുന്നു

    മാതാഅമൃതാന്ദമയിയും സദ്ഗുരുവുമായും ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നു അവരുടെ കൂടി നിര്‍ദേശപ്രകാരമായാണ് താന്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമൂഴം തന്നെ സംബന്ധിച്ച് ഇനി അടഞ്ഞ അധ്യായമാണ്. സിനിമയ്ക്കായി കാത്തിരിക്കുന്നവരെ തികച്ചും നിരാശയിലാഴ്ത്തുന്ന പ്രതികരണവുമായാണ് നിര്‍മ്മാതാവെത്തിയത്. രണ്ടാമൂഴത്തിന്റെ കാര്യത്തില്‍ മാത്രമേ ഇതുള്ളൂവെന്നും മഹാഭാരതം സിനിമാ പദ്ധതി ഉപേക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

    മഹാഭാരതവുമായി മുന്നോട്ട്

    മഹാഭാരതവുമായി മുന്നോട്ട്

    മഹാഭാരതവുമായി ബന്ധപ്പെട്ട കഥയുമായി സിനിമ നിര്‍മ്മിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അതിന് അനുയോജ്യമായ തിരക്കഥ തേടുകയാണെന്നും അദ്ദേഹം പറയുന്നു. അതിനായി മാറ്റിവെച്ച പണം ഇപ്പോഴും അത് പോലെ തന്നെയുണ്ട്. 1000 കോടിയോളം രൂപ മുതല്‍മുടക്കില്‍ രണ്ടാമൂഴം നിര്‍മ്മിക്കാമെന്നായിരുന്നു അദ്ദദേഹം നേരത്തെ ഏറ്റത്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ സംഭവങ്ങളെത്തുടര്‍ന്ന് അദ്ദേഹവും സിനിമയില്‍ നിന്നും പിന്‍മാറുകയാണ്.

    നേരത്തെ തിരക്കഥ നല്‍കിയിരുന്നു

    നേരത്തെ തിരക്കഥ നല്‍കിയിരുന്നു

    ഇന്ത്യന്‍ സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമെന്ന ഖ്യാതിയോടെയാണ് രണ്ടാമൂഴം പ്രഖ്യാപനം നടന്നത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ സിനിമ കൂടിയായിരുന്നു ഇത്. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കാമെന്നേറ്റത് വ്യവസായ പ്രമുഖനായ ബി ആര്‍ ഷെട്ടിയായിരുന്നു. 1000 കോടിയാണ് സിനിമയ്ക്കായി മുടക്കുന്നതെന്നും ഇന്ത്യന്‍ സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള ദൃശ്യവിസ്മയമാണ് ചിത്രത്തിനായി ഒരുക്കുന്നതെന്നുമൊക്കെയായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. ഭീമന്റെ കഥയുമായെത്തുന്ന സിനിമയുടെ തിരക്കഥ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം അത് തന്നെ ഏല്‍പ്പിച്ചിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

     എംടിയുടെ പിന്‍മാറ്റം

    എംടിയുടെ പിന്‍മാറ്റം

    സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തില്‍ നിന്നും എംടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒരിടയ്ക്ക് പ്രചരിച്ചത്. സിനിമാപ്രേമികളെല്ലാം ഇത്തരമൊരു കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ആശങ്കയിലായിരുന്നു. സംവിധായകനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചുവെന്നും തിരക്കഥ തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ടായിരുന്നു എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്. അദ്ദേഹവുമായി സമീപിച്ച് സിനിമ യാഥാര്‍ത്ഥ്യമാക്കുമെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. തിരക്കഥാകൃത്ത് മാത്രമല്ല നിര്‍മ്മാതാവും പിന്‍വാങ്ങിയിരിക്കുകയാണ് ഇപ്പോള്‍.

     ചിത്രീകരണം നീണ്ടു

    ചിത്രീകരണം നീണ്ടു

    സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ സമീപനത്തില്‍ താന്‍ അതൃപ്തനാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. നാല് വര്‍ഷം മുന്‍പ് തന്നെ സിനിമയുടെ തിരക്കഥ കൈമാറിയിരുന്നുവെന്നും മൂന്ന് വര്‍ഷത്തേക്കായിരുന്നു തിരക്കഥയുടെ കരാറെന്നും മുന്‍കൂര്‍ വാങ്ങിയ തുക തിരികെ നല്‍കാന്‍ തയ്യാറാണെന്നും തിരക്കഥ തിരികെ ലഭിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു അദ്ദേഹം കോടതിയെ സമീപിച്ചത്. സിനിമയുടെ ചിത്രീകരണം അനിയന്ത്രിതമായി നീണ്ടതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.

    ഒടിയന്‍ വൈകിയതും കാരണം

    ഒടിയന്‍ വൈകിയതും കാരണം

    ഒടിയന് ശേഷം വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു രണ്ടാമൂഴം. മോഹന്‍ലാലും മഞ്ജു വാര്യരുമായിരുന്നു സിനിമയിലെ താരങ്ങള്‍. ഒടിയന് ശേഷം ഈ കൂട്ടുകെട്ട് അതേ പോലെ ഒരുമിച്ചെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒടിയന്‍ വൈകിയപ്പോള്‍ അത് രണ്ടാമൂഴത്തെയും ബാധിക്കുകയായിരുന്നു. സിനിമയുടെ പ്രാരംഭ ഘട്ട ജോലികള്‍ തുടങ്ങിയെന്ന തരത്തിലുള്ള വാദമാണ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ നിരത്തിയത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥയാണ് എംടി സംവിധായകന് കൈമാറിയത്. നേരത്തെ മൂന്ന് വര്‍ഷത്തേക്ക് നല്‍കിയ നീട്ടി നല്‍കിയിരുന്നുവെങ്കിലും ചിത്രീകരണം ആരംഭിച്ചിരുന്നില്ല. നാല് വര്‍ഷം കഴിഞ്ഞിട്ടും സിനിമ തുടങ്ങാതിരുന്നതോടെയാണ് സിനിമയില്‍ നിന്നും പിന്‍വാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്.

    English summary
    BR Shetty left from Randamoozham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X